ഖതത്‌റിൽ ടൂറിസ്റ്റ് വിസ ഓൺലൈൻ വഴി ലഭ്യമാക്കുവാനുള്ള നടപടികൾ പുരോഗമിക്കുന്നു. അധികം വൈകാതെ തന്നെ ഈ സൗകര്യം ജനങ്ങൾക്ക് ലഭ്യമാകുമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. നിലവിൽ പാസ്‌പോർട്ട്് ഡിപ്പാർട്ട്‌മെന്റിന്റെ ഭൂരിഭാഗം സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാകുന്നുണ്ട്. ടൂറിസ്റ്റ് വിസ അടക്കമുള്ള ഇടപാടുകൾ എളുപ്പമാക്കി മാറ്റി മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും ഡിജിറ്റൽ വഴിയാക്കുകയാണ്.

ഇടപാടുകളെല്ലാം തന്നെ പൂർണമായും ഡിജിറ്റൽ വഴിയാക്കുന്നതോടെ ഇടപാടുകൾ കൂടുതൽ സൗകര്യപ്രദമാക്കാനും എളുപ്പത്തിലാക്കാനും കഴിയും.
പേഴ്‌സണൽ സ്‌പോൺസർഷിപ്പിന് കീഴിലുള്ള റീട്ടേൺ വിസകളാണെങ്കിൽ മന്ത്രാലയത്തിന്റെ വെബ്ബ്‌സൈറ്റായ മെറ്ററാഷ്2 വിലൂടെയോ സെൽഫ് സർവീസ് കിക്കോസിലൂടെയോ വിസയ്ക്കായി അപേക്ഷിക്കാം. എയർപോർട്ട് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ട്രാവൽ പെർമിറ്റ് സെഷൻ തലവൻ നാസർ ജബാർ അൽ മാലിക് മന്ത്രാലയത്തിന്റെ വെബ്ബ്‌സൈറ്റിലെ പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയാണ് ഈക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.