- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടുതീ പടരുന്നു; ആയിരത്തിലധികം ടൂറിസ്റ്റുകളെ സിസിലി ഗ്രാമത്തിൽ നിന്നു ഒഴിപ്പിച്ചു
റോം: സമ്മർ കനത്തതോടെ കാട്ടുതീ പടരുന്നത് ശക്തമായി. സിസിലി ഗ്രാമത്തിൽ കഴിഞ്ഞദിവസം പടർന്ന കാട്ടുതീയെ തുടർന്ന് ആയിരത്തിലധികം ടൂറിസ്റ്റുകളെയാണ് ഇവിടെ നിന്ന് ഒഴിപ്പിച്ചത്. റോഡ് മാർഗം ഗതാഗതം തടസമായതിനാൽ ഇറ്റാലിയൻ കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ ബോട്ടിലാണ് ടൂറിസ്റ്റുകളെ സുരക്ഷിത സ്ഥാനത്തേക്ക് കടത്തിയത്. സ്ഥിതി നിയന്ത്രണ വിധേയമല്ലാത്തതിനാൽ ലോക്കൽ മേയറുടെ അഭ്യർത്ഥനയെ തുടർന്ന് ചില സ്വകാര്യ ബോട്ട് ഉടമകളുടെ ഇവരുടെ സഹായത്തിന് എത്തിയിരുന്നു. അതേസമയം കാട്ടുതീ മൂലമുണ്ടായ പുക ശ്വസിച്ച് പത്തോളം പേരെ ആശുപത്രിയിലാക്കി. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ വെളിപ്പെടുത്തി. പുകയുടെ ആധിക്യമുള്ളതിനാൽ ഈ മേഖലയിലെ റിസോർട്ടുകൾ ശനിയാഴ്ച വരെ അടച്ചിടും. അന്തരീക്ഷ താപനില ഇന്ന് 30ഗ്രി വരെ ഉയർന്നതായാണ് റിപ്പോർട്ട്. ഇറ്റലിയുടെ പല മേഖലകളിലും കാട്ടുതീയ്ക്ക് സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ. ഇന്ന് രാവിലെ മുതൽ രാജ്യമെമ്പാടും 698 ഇടങ്ങളിൽ ഫയർ സർവീസിന്റെ സേവനം ആവശ്യമായി വന്നു. ഇതിൽ 476 ഇടങ്ങളിൽ കാട്ടുതീ ഉണ്ടായതിനെ തുടർന്നാ
റോം: സമ്മർ കനത്തതോടെ കാട്ടുതീ പടരുന്നത് ശക്തമായി. സിസിലി ഗ്രാമത്തിൽ കഴിഞ്ഞദിവസം പടർന്ന കാട്ടുതീയെ തുടർന്ന് ആയിരത്തിലധികം ടൂറിസ്റ്റുകളെയാണ് ഇവിടെ നിന്ന് ഒഴിപ്പിച്ചത്. റോഡ് മാർഗം ഗതാഗതം തടസമായതിനാൽ ഇറ്റാലിയൻ കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ ബോട്ടിലാണ് ടൂറിസ്റ്റുകളെ സുരക്ഷിത സ്ഥാനത്തേക്ക് കടത്തിയത്. സ്ഥിതി നിയന്ത്രണ വിധേയമല്ലാത്തതിനാൽ ലോക്കൽ മേയറുടെ അഭ്യർത്ഥനയെ തുടർന്ന് ചില സ്വകാര്യ ബോട്ട് ഉടമകളുടെ ഇവരുടെ സഹായത്തിന് എത്തിയിരുന്നു.
അതേസമയം കാട്ടുതീ മൂലമുണ്ടായ പുക ശ്വസിച്ച് പത്തോളം പേരെ ആശുപത്രിയിലാക്കി. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ വെളിപ്പെടുത്തി. പുകയുടെ ആധിക്യമുള്ളതിനാൽ ഈ മേഖലയിലെ റിസോർട്ടുകൾ ശനിയാഴ്ച വരെ അടച്ചിടും. അന്തരീക്ഷ താപനില ഇന്ന് 30ഗ്രി വരെ ഉയർന്നതായാണ് റിപ്പോർട്ട്. ഇറ്റലിയുടെ പല മേഖലകളിലും കാട്ടുതീയ്ക്ക് സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ. ഇന്ന് രാവിലെ മുതൽ രാജ്യമെമ്പാടും 698 ഇടങ്ങളിൽ ഫയർ സർവീസിന്റെ സേവനം ആവശ്യമായി വന്നു. ഇതിൽ 476 ഇടങ്ങളിൽ കാട്ടുതീ ഉണ്ടായതിനെ തുടർന്നാണ് ഫയർ സർവീസിനെ വിളിക്കേണ്ടി വന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ജൂലൈ മാസം പൊതുവേ അന്തരീക്ഷ ഊഷ്മാവ് ഉയർന്നു തന്നെയായിരുന്നു. ഉയർന്ന താപനിലയ്‌ക്കൊപ്പം തന്നെ ശക്തമായ കാറ്റും വീശുന്നതിനാൽ രാജ്യം കാട്ടുതീയുടെ ഭീഷണിയിലാണ്. കൂടാതെ മുന്മാസങ്ങളിൽ വേണ്ടത്ര മഴ ലഭിക്കാതിരുന്നതും സ്ഥിതി വഷളാക്കുകയാണ്. രാജ്യത്തിന്റെ തെക്കൻ മേഖലകളെയാണ് ഇതു കൂടുതൽ ബാധിച്ചിരിക്കുന്നത്. ഓരോ ദിവസവും ശക്തമായ തോതിൽ കാട്ടുതീ പടരുന്നുമുണ്ട്.