- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
നീലക്കുറിഞ്ഞി പൂക്കാൻ കാത്തിരിപ്പ് ഇനി മൂന്ന് മാസം; വരയാടുകളുടെ പ്രജനനകാലം കഴിഞ്ഞതോടെ മൂന്നാർ ഇരവികുളം ദേശീയ പാർക്കിലേക്ക് വിനോദ സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹം; തിരക്കേറിയതോടെ പ്രവേശനത്തിന് നിയന്ത്രണവും ഏർപ്പെടുത്തി അധികൃതർ
മൂന്നാർ:വനം-വന്യജീവി വകുപ്പിന് കീഴിലുള്ള ഇരവികുളം നാഷണൽ പാർക്കിലേക്ക് സന്ദർശകരുടെ നിലയ്ക്കാത്ത പ്രവാഹം.ആന്ധ്രാ,കർണ്ണാടക, തമിഴ്‌നാട് തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്നാണ് ഇക്കൂറി ഏറെ സന്ദർശകരെത്തുന്നത്.കേരളത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നും പുലർച്ചെ മുതൽ സന്ദർശകരെത്തുന്നുണ്ട്.മണിക്കൂറുകളോളം ക്യൂ നിന്നാലെ ടിക്കറ്റുകൾ ലഭിക്കു എന്നതാണ് മിക്ക ദിവസങ്ങളിലെയും അവസ്ഥ.സന്ദർശകരുടെ ബാഹുല്യം കൊണ്ട് കഴിഞ്ഞ ദിവസം പ്രവേശനത്തിന് നിയന്ത്രണം എർപ്പെടുത്തേണ്ടിവന്നതായും അധികൃതർ അറിയിച്ചു. വരയാടുകളും നീലക്കുറിഞ്ഞിയുമാണ് പാർക്കിന്റെ കീർത്തി വർദ്ധിപ്പിച്ചത്. വരയാടുകളുടെ പ്രസവകാലം കണക്കിലെടുത്ത് രണ്ടര മാസത്തോളമായി പാർക്ക് അടച്ചിരുന്നു.കഴിഞ്ഞ മാസം 25 നാണ് വീണ്ടും തുറന്നത്.കുറിഞ്ഞി പൂക്കുന്നതോടെ രാജമല നീലനിറത്താൽ ആവരണം ചെയ്യപ്പെടും.ഇതുകാണാൻ ലക്ഷങ്ങളാണ് അക്ഷമരായി കാത്തിരിക്കുന്നത്. പ്രകൃതിയൊരുക്കുന്ന വിസ്മയം കാണാൻ ഇവിടേയ്ക്ക് ലക്ഷങ്ങൾ ഒഴുകിയെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.താഴ്‌വാരത്തെ പ്രവേശന കവാടത്തിൽ നിന്നും സഞ്ചാ
മൂന്നാർ:വനം-വന്യജീവി വകുപ്പിന് കീഴിലുള്ള ഇരവികുളം നാഷണൽ പാർക്കിലേക്ക് സന്ദർശകരുടെ നിലയ്ക്കാത്ത പ്രവാഹം.ആന്ധ്രാ,കർണ്ണാടക, തമിഴ്‌നാട് തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്നാണ് ഇക്കൂറി ഏറെ സന്ദർശകരെത്തുന്നത്.കേരളത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നും പുലർച്ചെ മുതൽ സന്ദർശകരെത്തുന്നുണ്ട്.മണിക്കൂറുകളോളം ക്യൂ നിന്നാലെ ടിക്കറ്റുകൾ ലഭിക്കു എന്നതാണ് മിക്ക ദിവസങ്ങളിലെയും അവസ്ഥ.സന്ദർശകരുടെ ബാഹുല്യം കൊണ്ട് കഴിഞ്ഞ ദിവസം പ്രവേശനത്തിന് നിയന്ത്രണം എർപ്പെടുത്തേണ്ടിവന്നതായും അധികൃതർ അറിയിച്ചു.
വരയാടുകളും നീലക്കുറിഞ്ഞിയുമാണ് പാർക്കിന്റെ കീർത്തി വർദ്ധിപ്പിച്ചത്. വരയാടുകളുടെ പ്രസവകാലം കണക്കിലെടുത്ത് രണ്ടര മാസത്തോളമായി പാർക്ക് അടച്ചിരുന്നു.കഴിഞ്ഞ മാസം 25 നാണ് വീണ്ടും തുറന്നത്.കുറിഞ്ഞി പൂക്കുന്നതോടെ രാജമല നീലനിറത്താൽ ആവരണം ചെയ്യപ്പെടും.ഇതുകാണാൻ ലക്ഷങ്ങളാണ് അക്ഷമരായി കാത്തിരിക്കുന്നത്.
പ്രകൃതിയൊരുക്കുന്ന വിസ്മയം കാണാൻ ഇവിടേയ്ക്ക് ലക്ഷങ്ങൾ ഒഴുകിയെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.താഴ്‌വാരത്തെ പ്രവേശന കവാടത്തിൽ നിന്നും സഞ്ചാരികൾക്കായി പാർക്ക് അധികൃതർ വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.നാല് കിലോമീറ്ററോളം ദൂരെ മലമുകളിലെ ചെക്കിങ് പോയന്റുവരെയാണ് വാഹനത്തിൽ സഞ്ചാരികളെ എത്തിക്കുന്നത്.
ഇവിടെയിറങ്ങുന്നതോടെ സഞ്ചാരികളുടെ കൺമുന്നിൽ കാഴ്ചകളുടെ വസന്തം വന്നെത്തും.ചുറ്റം പ്രകൃതി കാത്തുവച്ചിട്ടുള്ളത് കണ്ടാലും കണ്ടാലും മതിവരാത്ത വിസ്മയങ്ങാണ്.മലമുകളിലെ പാറയിടുക്കുകളിൽ തുള്ളിച്ചാടി നടക്കുന്ന വരയാടുകളുടെ കൂട്ടമാണ് പ്രധാനമായും സന്ദർശകരെ ആകർഷിക്കുന്നത്.കൈക്കുമ്പിളിലാവാഹിക്കാൻ കഴിയുന്ന തരത്തിൽ ശരീരത്തെ തഴുകിയാണ് ഒട്ടുമിക്ക സമയങ്ങളിലും ഇവിടെ മഞ്ഞുപാളികൾ കടന്നുപോകുന്നത്.ഇതുകൊണ്ടുതന്നെ നട്ടുച്ചയിലും ഇവിടെ സൂര്യതാപം അനുഭവപ്പെടുന്നില്ല.6647 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശം വരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.ഇവിടെ പാതയുടെ ഒരുഭാഗവും ഉയർന്നുനിൽക്കുന്ന മലനിരയും എതിർഭാഗം ആഗാത ഗർത്തവുമാണ്.ഈ ഭാഗം വേലികെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്.
മലമുകളിൽ വിശ്രമിച്ച് പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിച്ചാണ് ഒട്ടുമിക്ക സന്ദർശകരും താഴ്‌വാരത്തേയ്ക്ക് മടങ്ങുന്നത്.ചെക്കിങ് പോയിന്റിൽ സദാസമയും ചുറ്റിത്തിരിയുന്ന കൊമ്പുവളർന്ന വരയാടിനോടൊപ്പം സെൽഫിയെടുക്കാൻ സന്ദർശകർ മത്സരിക്കുന്നതും മലമുകളിലെ കൗതുക കാഴ്ചയാണ്.പാർക്കിലെ പാതയോരത്ത് സ്ഥിതിചെയ്യുന്ന വനകാളി ക്ഷേത്രം ഇവിടെടെത്തുന്ന ഭക്തരുടെ മനസ്സ് നിറയ്ക്കുന്നു.സന്ദർശകർക്ക് വഴിപാട് അർപ്പിക്കുന്നതിനായി പാതയോരത്തുതന്നെ ക്ഷേത്രം ഭാരവാഹികൾ ഭണ്ഡാരവും സ്ഥാപിച്ചിട്ടുണ്ട്.