ദോഹ: സീബ് സുരക്ഷ കപ്പിനായുള്ള മൂന്നാമത് ഖിയ അഖിലേന്ത്യാ ഫുട്‌ബോൾ ടൂർണമെന്റിന്റെ പ്രാഥമിക തല മത്സരങ്ങൾ അവസാനിച്ചു.

ഇരു ഗ്രൂപുകളിൽ നിന്നായി അലി ഇന്റർനാഷണൽ, നാദം ദോഹ, ടോക്യോ ഫ്രൈറ്റ്, ചെന്നൈ എഫ്‌സി, എന്നിവർ സെമി ഫൈനലിൽ പ്രവേശിച്ചു.

ഇന്നലെ നടന്ന അവസാന ലീഗ് മത്സരങ്ങളിൽ നാദം ദോഹ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബിൻ യുസേഫ് കാർഗോയെ തോൽപ്പിച്ചു.നാദത്തിനായി ഉബൈദ്,സതീഷൻ, ഷമീർ, ഹഫ്‌സൽ എന്നിവർ ഗോളുകൾ നേടിയപ്പോൾ നിഖിൽ സാബു, ബിൻ യുസേഫിന്റെ ആശ്വാസ ഗോൾ നേടി.തുടർന്ന് നടന്ന ടോക്യോ ഫ്രെറ്റ് ചെന്നൈ എഫ്‌സി മൽസരം സമനിലയിൽ കലാശിച്ചു.

അടുത്ത വെള്ളിയാഴ്ച (15/05/2015)ദോഹ സ്റ്റെഡിയത്തിൽ വച്ചു നടക്കുന്ന സെമി ഫൈനലിൽ ഗ്രൂപ്പ് എ ചാമ്പ്യന്മാരായ അലി ഇന്റർനാഷണൽ ചെന്നൈ എഫ്‌സി യെയും, ഗ്രൂപ്പ് ബി ചാമ്പ്യന്മാരായ ടോക്യോ ഫ്രൈറ്റ് നാദം ദോഹ യെയും നേരിടും