- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഈവർഷത്തെ കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് റദ്ദാക്കി
കൊളംബസ്, ഒഹായോ: സെന്റ് മേരീസ് സിറോ മലബാർ മിഷൻന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് വർഷങ്ങളായി നടത്തിവരുന്ന കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഈ വർഷത്തെ കോവിഡ് 19 പ്രത്യേക സാഹചര്യം കണക്കിലെടുത്തു റദ്ദാക്കിയതായി അറിയിക്കുന്നു.
കോവിഡ് 19 സാഹചര്യത്തിൽ എടുക്കേണ്ട മുൻകരുതലുകൾ എല്ലാം പാലിച്ചുകൊണ്ട് ഈ ടൂർണമെന്റ് നടത്തുവാൻ സാധിക്കില്ല എന്നതുകൊണ്ടാണ് ഈ ഒരു തീരുമാനം എടുത്തതെന്ന് സി എൻ സി സംഘാടക സമിതി അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ നൽകിയ പിന്തുണയെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. 2021 മുതൽ കൊളംബസ് നസ്രാണി കപ്പ് ടൂർണമെന്റ് വിജയകരമായി പുനരാരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ പകർച്ചവ്യാധി ബാധിച്ച എല്ലാവർക്കും ഞങ്ങളുടെ പ്രാർത്ഥനകളും ആശംസകളും നേരുന്നു. എല്ലാം സാധാരണ നിലയിലേക്ക് വേഗത്തിൽ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
കൊളംബസിൽ നിന്ന് പി.ആർ.ഒ ദിവ്യ റോസ് ഫ്രാൻസീസ് അറിയിച്ചതാണിത്.