ക്ടോബർ 1ന് ഓക്ലൻഡ് നടന്ന ഒട്ടക്‌സ് ഇന്റർനാഷണൽ ഓൾ ന്യൂസീലാൻഡ് ബാഡ്മിന്റൺ ചാമ്പ്യന്ഷിപ്പിൽ എഎംബിസി താരങ്ങളായ ശരണും ഫ്രിജോയും വിജയികളായി. വിജയിക ൾക്ക് ഒട്ടക്‌സ് ട്രോഫികളും, ഓക്ലൻസ് മലയാളി സമാജം പ്രസിജഡന്റ് ജോസഫ് ദേവസ്യ ജെപി ക്യാഷ് പ്രൈസും സമ്മാനിച്ചു.

ഓക്ലൻസ്, ഹാമിൽട്ടൺ , ഫാൻഗെരെ, വെല്ലിംങ്ടൺ റോട്ടറുവ തുടങ്ങിയ സ്ഥലങ്ങളിൽ നി്‌ന്നനുമള്ള 26 ടീമുകളാണ് ഈ ടൂർണമെന്റിൽ മാറ്റുരച്ചത്. കളിക്കാരെ പ്രോത്സാഹിപി ക്കുന്നതിനായി നിരവധി കാണികൾ എത്തിയിരുന്നു.

വെല്ലിങ്ടൺ താരങ്ങളായ വർഗ്ഗീസ് ചെറിയാനും, ഡോൺ സിറിയക് കുര്യച്ചനും ആണ് റണ്ണേഴ്‌സ് അപ്പ്. ട്രോഫിയും 250 ഡോളറും ആയിരുന്നു വിജയികൾ ലഭിച്ചത്. വിജയികൾക്ക് ഓക്ലൻജ് മലയാളി സമാജം വൈസ് പ്രസിഡന്റ് അനിൽ ജോസഫ് ട്രോഫികളും ക്യാഷ് പ്രൈസും സമ്മാനിച്ചു.

ഹാമിൽട്ടൺ താരങ്ങളായ താരിഖും ആനന്ദും ആണ് മൂന്നാം സമ്മാനത്തിന് അർഹരായത്. ട്രോഫിയും 100 ഡോളറും ആയിരുന്നു വിജയികൾക്ക് ലഭിച്ചത്. വിനോദ് ട്രോഫികളും ക്യാഷ് പ്രൈസും സമ്മാനിച്ചു. എഎംബിസി താരങ്ങളായ ആന്റോ തോമസും നിബുൺ ജോയ് പോളും നാലാ സ്ഥാനത്തിന് അർഹരായി.

കാണികളുടെയും മറ്റു കളക്കാരുടെയും ടൂർണമെന്റ് കമ്മിറ്റിയുടെ കയ്യടിയും പ്രശംസയും പിടിച്ചു പറ്റിയ 14 വയസുകാനർ അലൻ ആണ് മോസ്റ്റ് പ്രോമിസിങ് പ്ലേയർ. എംഎസിക്ക് വേണ്ടി ബിജു ജോർജ്ജ് ട്രോഫി സമ്മാനിച്ചു.