മിശ്രിഫ് : കെഫാക് സീസൺ ആറിലെ ഗ്രൂപ്പ് എയിലെ മത്സരങ്ങളിൽ അൽശബാബ്,യങ് ഷൂട്ടേർസ് , സോക്കർ കേരള ടീമുകൾ വിജയിച്ചപ്പോൽ സിൽവർ സ്റ്റാർസ് എഫ്.സി, ബിഗ്ബോയ്‌സ് എഫ്.സി മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.ട്രിവാൻഡ്രം സ്ട്രൈക്കേഴ്സ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് അൽശബാബ് പരാജയപ്പെടുത്തി.രണ്ടാം പകുതിയിൽ അൽശബാബിന് വേണ്ടി ഉമ്മറാണ് ഗോൾ നേടിയത്.തുല്യ ശക്തികളുടെ പോരാട്ടം കണ്ട രണ്ടാം മത്സരത്തിൽ സിൽവർ സ്റ്റാർസ് എഫ്.സി- ബിഗ്ബോയ്‌സ് മത്സരം സമനിലയിൽ ത അവസാനിച്ചു.

മൂന്നാം മത്സരത്തിൽ സി.എഫ്.സി സാൽമിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി യങ് ഷൂട്ടേർസ് അബ്ബാസിയ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി . യങ് ഷൂട്ടേർസിന് വേണ്ടി സെബാസ്റ്റൻ,ജിതിൻ ബാബു ,ഷബീർ എന്നിവരാണ് ഗോൾ നേടിയത്.അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ സോക്കർ കേരള ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ശക്തരായ മാക് കുവൈത്തിനെ പരാജയപ്പെടുത്തി. സോക്കറിന് വേണ്ടി നിധീഷ് , സെബാസ്റ്റൻ,ശരത് എന്നിവർ ഗോളുകൾ നേടിയപ്പോൾ മാക് കുവൈത്തിന് വേണ്ടി മൻസൂർ ആശ്വാസ ഗോൾ നേടി.

മാസ്റ്റേഴ്‌സ് ലീഗിൽ ട്രിവാൻഡ്രം സ്ട്രൈക്കേഴ്സ് ബ്രദേഴ്സ് കേരളയെയും,കുവൈത്ത് കേരളാ സ്റ്റാർസ് അൽശബാബിനെയും ,സോക്കർ കേരളാ സിയസ്‌കോ കുവൈത്തിനെയും, സിൽവർ സ്റ്റാർസ് മലപ്പുറം ബ്രദേഴ്‌സിനെയും പരാജയപ്പെടുത്തി.

സോക്കർ ലീഗിലെ മത്സരങ്ങളിലെ മാൻ ഓഫ് ഡി മാച്ചായി ഉമ്മർ (അൽ ശബാബ് ) ജിതിൻ ബാബു (യങ് ഷൂട്ടേർസ് ) രാഹുൽ (സിൽവർ സ്റ്റാർ)ശരത് (സോക്കർ കേരള ) എന്നിവരെയും മാസ്റ്റേഴ്‌സ് ലീഗിലെ മത്സരങ്ങളിൽ ജോർജ്ജ് (സിൽവർ സ്റ്റാർ) ബൈജു( സോക്കർ കേരള) ഇഗ്നേഷ്യസ് (ട്രിവാൻഡ്രം സ്ട്രൈക്കേഴ്സ് ) അനീഷ് (കുവൈത്ത് കേരളാ സ്റ്റാർ ) എന്നിവരെ തിരഞ്ഞെടുത്തു.