- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാളെ മാത്രമായി റോൾമോഡലാക്കി വച്ചിട്ട് അതുമാത്രം ഫോളോ ചെയ്യുന്നതിൽ കാര്യമില്ല; മോശം അവസ്ഥ വരുമ്പോഴാണ് യഥാർഥ സുഹൃത്തുക്കളെയൊക്കെ അറിയുക; ടോവിനോ മനസ്സു തുറക്കുമ്പോൾ
കൊച്ചി: ഒരാളെ മാത്രമായി റോൾമോഡലാക്കി വച്ചിട്ട് അതുമാത്രം ഫോളോ ചെയ്യുന്നതിൽ കാര്യമില്ലെന്ന് നടൻ ടൊവിനോ. എല്ലാവരിൽ നിന്നുമുള്ള നല്ല ഗുണങ്ങളും അനുകരിക്കാവുന്നതാണ്.ഒരു കഴിവുമില്ലാതെ ഇന്നേവരെ ആരും ജനിച്ചിട്ടില്ല. എല്ലാ കഴിവുകളോടുകൂടിയും ആരും ജനിച്ചിട്ടില്ല. നമ്മുടെ ഉള്ളിലെ കഴിവിനെ അറിയാൻ ശ്രമിക്കുക. അതു കൊണ്ടുതന്നെ പലരിൽ നിന്നും സ്വാംശീകരിക്കാവുന്ന ഒന്നാകണം മാതൃക എന്നു തോന്നുന്നു ടൊവിനോ മനസ്സു തുറക്കുന്നു. അഭിനയിക്കുക എന്നതുതന്നെയാണ് ഇഷ്ടം. പ്രകൃതിയുമൊക്കെയായി അടുത്തിടപഴകിയുള്ള ജീവിതം സ്വപ്നം കാണാറുണ്ട്. ജിം കാരി എന്ന നടൻ സകലതിരക്കുകളും മാറ്റി ഇപ്പോൾ പ്രകൃതിയുമായി ഏറെ ഇണങ്ങി ജീവിക്കുകയാണ്. ഇപ്പോഴുള്ള അദ്ദേഹത്തിന്റെ എല്ലാ ഫോട്ടോകളിലും ആ ചൈതന്യം നമുക്ക് കാണാൻ സാധിക്കും. പണ്ടുണ്ടായിരുന്ന സ്റ്റാൻഡ് അപ് കൊമേഡിയൻ എന്ന ഭാവമേയില്ല ആ മുഖത്തിപ്പോൾ. എന്റെയൊരു റിട്ടയേർഡ് ലൈഫ് എന്നൊക്കെ പറഞ്ഞാൽ അങ്ങനെയൊക്കെ ആയിരിക്കണമെന്നുണ്ട്. ടൊവിനോ പറഞ്ഞു നമുക്കൊരു മോശം അവസ്ഥ വരുമ്പോഴാണ് യഥാർഥ സുഹൃത്തുക്കളെയൊക്കെ അറിയു
കൊച്ചി: ഒരാളെ മാത്രമായി റോൾമോഡലാക്കി വച്ചിട്ട് അതുമാത്രം ഫോളോ ചെയ്യുന്നതിൽ കാര്യമില്ലെന്ന് നടൻ ടൊവിനോ. എല്ലാവരിൽ നിന്നുമുള്ള നല്ല ഗുണങ്ങളും അനുകരിക്കാവുന്നതാണ്.ഒരു കഴിവുമില്ലാതെ ഇന്നേവരെ ആരും ജനിച്ചിട്ടില്ല. എല്ലാ കഴിവുകളോടുകൂടിയും ആരും ജനിച്ചിട്ടില്ല. നമ്മുടെ ഉള്ളിലെ കഴിവിനെ അറിയാൻ ശ്രമിക്കുക. അതു കൊണ്ടുതന്നെ പലരിൽ നിന്നും സ്വാംശീകരിക്കാവുന്ന ഒന്നാകണം മാതൃക എന്നു തോന്നുന്നു ടൊവിനോ മനസ്സു തുറക്കുന്നു.
അഭിനയിക്കുക എന്നതുതന്നെയാണ് ഇഷ്ടം. പ്രകൃതിയുമൊക്കെയായി അടുത്തിടപഴകിയുള്ള ജീവിതം സ്വപ്നം കാണാറുണ്ട്. ജിം കാരി എന്ന നടൻ സകലതിരക്കുകളും മാറ്റി ഇപ്പോൾ പ്രകൃതിയുമായി ഏറെ ഇണങ്ങി ജീവിക്കുകയാണ്. ഇപ്പോഴുള്ള അദ്ദേഹത്തിന്റെ എല്ലാ ഫോട്ടോകളിലും ആ ചൈതന്യം നമുക്ക് കാണാൻ സാധിക്കും. പണ്ടുണ്ടായിരുന്ന സ്റ്റാൻഡ് അപ് കൊമേഡിയൻ എന്ന ഭാവമേയില്ല ആ മുഖത്തിപ്പോൾ. എന്റെയൊരു റിട്ടയേർഡ് ലൈഫ് എന്നൊക്കെ പറഞ്ഞാൽ അങ്ങനെയൊക്കെ ആയിരിക്കണമെന്നുണ്ട്. ടൊവിനോ പറഞ്ഞു
നമുക്കൊരു മോശം അവസ്ഥ വരുമ്പോഴാണ് യഥാർഥ സുഹൃത്തുക്കളെയൊക്കെ അറിയുന്നത്. എനിക്കും അത്തരം ഒരുപാട് അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. നല്ല സുഹൃത്തുക്കളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അവരെയൊക്കെ ഇപ്പോഴും ഒപ്പം ചേർത്തുപിടിച്ചിട്ടുമുണ്ട്. ഇത്തരം അറിവും തിരിച്ചറിവുമൊക്കെ അനുഭവത്തിൽ നിന്നും പഠിച്ചതാണ്. കോയമ്പത്തൂരായിരുന്നു എൻജിനിയറിങ്ങിന് പഠിച്ചത്.
അവിടെ ഇൻഡിപെൻഡന്റ് ലൈഫായിരുന്നു. ഭക്ഷണം പാകംചെയ്യുക, തുണിയലക്കുക അങ്ങനെ. താമസിക്കുന്ന റൂമിന്റെ വാടക നൽകുന്ന കാര്യങ്ങളും നോക്കിയത് ഞാൻ തന്നെയായിരുന്നു. ഈ കാലത്തൊക്കെ ഒരുപാട് ജീവിതം അറിയാൻ കഴിഞ്ഞുവെന്നും ടൊവിനോ പറയുന്നു.



