- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിക്കാൻ ടോവിനോയും നിർമ്മാണ രംഗത്തേക്ക്; ഗപ്പി ഫിലിംസ് പ്രൊഡക്ഷൻ ഹൗസിന്റെ നടനൊപ്പം സംവിധായകൻ ജോൺ പോളും പങ്കാളിയാവും
അഭിനയത്തിന് പുറമേ നിർമ്മാണത്തിലേക്കും തിരിയുന്ന താരങ്ങൾക്കൊപ്പം നടൻ ടോവിനോ തോമസും. സംവിധായകൻ ജോൺപോളുമായി ചേർന്നാണ് ടൊവിനോയുടെ നിർമ്മാണ മേഖലയിലേക്കുള്ള കടന്നു വരവ്. ഗപ്പി ഫിലിംസ് എന്നാണ് പ്രൊഡക്ഷൻ ഹൗസിന്റെ പേര്. ഫേസ്‌ബുക് പേജിൽ പിറന്നാൾ ആഘോഷങ്ങൾ ലൈവ് ആയി പങ്ക് വയ്ക്കുമ്പോഴാണ് താരം നിർമ്മാണ കമ്പനിയുടെ പ്രഖ്യാപനം നടത്തിയത്. സംവിധായകരായ ജോൺ പോൾ ജോർജ്, മധുപാൽ, ടോവിനോയുടെ ഭാര്യ ലിഡിയ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. ചെറിയ നല്ല സിനിമകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗപ്പി ഫിലിംസ് ആരംഭിക്കുന്നത്. ഞങ്ങൾ ഭാഗമായിട്ടുള്ളതും മലയാളസിനിമയിലെ മറ്റ് കലാകാരന്മാരുടേതു മായിട്ടുള്ള സിനിമകൾ ഇതിൽ ഉൾപ്പെടും. ഗപ്പി പോലുള്ള നല്ല ചിത്രങ്ങൾ തീയറ്ററുകളിൽ എത്തിക്കുക എന്നതാണ് ആഗ്രഹം.പ്പിക്ക് റിലീസിന് ശേഷം കിട്ടിയ സ്വീകാര്യതയും അടുത്തിറങ്ങിയ ചില നല്ല സിനിമകളുമാണ് ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങാനുള്ള ഊർജ്ജം.എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ഇനിയും ഒപ്പമുണ്ടാവണമെന്ന് പറഞ്ഞാണ് ടോവിനോ വീഡിയോ അവസാനിപ്പ
അഭിനയത്തിന് പുറമേ നിർമ്മാണത്തിലേക്കും തിരിയുന്ന താരങ്ങൾക്കൊപ്പം നടൻ ടോവിനോ തോമസും. സംവിധായകൻ ജോൺപോളുമായി ചേർന്നാണ് ടൊവിനോയുടെ നിർമ്മാണ മേഖലയിലേക്കുള്ള കടന്നു വരവ്. ഗപ്പി ഫിലിംസ് എന്നാണ് പ്രൊഡക്ഷൻ ഹൗസിന്റെ പേര്.
ഫേസ്‌ബുക് പേജിൽ പിറന്നാൾ ആഘോഷങ്ങൾ ലൈവ് ആയി പങ്ക് വയ്ക്കുമ്പോഴാണ് താരം നിർമ്മാണ കമ്പനിയുടെ പ്രഖ്യാപനം നടത്തിയത്. സംവിധായകരായ ജോൺ പോൾ ജോർജ്, മധുപാൽ, ടോവിനോയുടെ ഭാര്യ ലിഡിയ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
ചെറിയ നല്ല സിനിമകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗപ്പി ഫിലിംസ് ആരംഭിക്കുന്നത്. ഞങ്ങൾ ഭാഗമായിട്ടുള്ളതും മലയാളസിനിമയിലെ മറ്റ് കലാകാരന്മാരുടേതു മായിട്ടുള്ള സിനിമകൾ ഇതിൽ ഉൾപ്പെടും. ഗപ്പി പോലുള്ള നല്ല ചിത്രങ്ങൾ തീയറ്ററുകളിൽ എത്തിക്കുക എന്നതാണ് ആഗ്രഹം.പ്പിക്ക് റിലീസിന് ശേഷം കിട്ടിയ സ്വീകാര്യതയും അടുത്തിറങ്ങിയ ചില നല്ല സിനിമകളുമാണ് ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങാനുള്ള ഊർജ്ജം.എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ഇനിയും ഒപ്പമുണ്ടാവണമെന്ന് പറഞ്ഞാണ് ടോവിനോ വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.
ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയാണ് ടൊവിനോ നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. കൂടാതെ തമിഴിലും മലയാളത്തിലുമായി ഇറങ്ങുന്ന അഭിയും അനുവും, തീവണ്ടി. ധനുഷ് ചിത്രം മാരി -2, മറഡോണ എന്നിവയാണ് ഈ വർഷം റിലീസിനൊരുങ്ങുന്ന മറ്റ് ടൊവിനോ ചിത്രങ്ങൾ.