- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഹുബലി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നതിനാൽ തിയേറ്ററുകൾ കിട്ടാനില്ല; ടോവിനോ ചിത്രം ഗോദയുടെ റിലീസ് മാറ്റിവച്ചു
ബാഹുബലി തീയേറ്ററുകളിൽ നിറഞ്ഞ് പ്രദർശനം തുടരുന്ന സാഹചര്യത്തിൽ ബേസിൽ ജോസഫ് ചിത്രം ഗോദയുടെ റിലീസ് നീട്ടിവച്ചു. മെയ് 12ന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും നല്ല തീയേറ്റർ ലഭിക്കാത്തതിനെ തുടർന്ന് റിലീസ് മെയ് 19ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ബേസിൽ ജോസഫ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ 100ൽ കൂടുതൽ തീയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് റിലീസിങ് തീയതി മാറ്റുന്നതെന്നും ബേസിൽ പറഞ്ഞു. കുഞ്ഞിരാമണയത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രമായ ഗോദ നേരത്തെ പ്രഖ്യാപിച്ചത് പോലെ മെയ് 12ന് തിയറ്ററിൽ എത്തിക്കാനായിരുന്നു. കുഞ്ചാക്കോ ബോബൻ ചിത്രം രാമന്റെ ഏദൻ തോട്ടത്തിനൊപ്പം ഗോദ റിലീസിനെത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.സെൻസറിങ് വരെ പൂർത്തിയായി റിലീസിന് തയ്യാറെടുത്ത ചിത്രം ബാഹുബലി മൂലം തിയേറ്ററുകൾ കിട്ടിനില്ലാത്തതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. ഗോദ. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ടൊവിനോയും പഞ്ചാബി നായിക വാമിഖയും പ്രധാന വേഷത്തിലെത്തുന്ന ഗോദ ഗുസ്തിയുടെ ക
ബാഹുബലി തീയേറ്ററുകളിൽ നിറഞ്ഞ് പ്രദർശനം തുടരുന്ന സാഹചര്യത്തിൽ ബേസിൽ ജോസഫ് ചിത്രം ഗോദയുടെ റിലീസ് നീട്ടിവച്ചു. മെയ് 12ന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും നല്ല തീയേറ്റർ ലഭിക്കാത്തതിനെ തുടർന്ന് റിലീസ് മെയ് 19ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ബേസിൽ ജോസഫ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ 100ൽ കൂടുതൽ തീയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് റിലീസിങ് തീയതി മാറ്റുന്നതെന്നും ബേസിൽ പറഞ്ഞു.
കുഞ്ഞിരാമണയത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രമായ ഗോദ നേരത്തെ പ്രഖ്യാപിച്ചത് പോലെ മെയ് 12ന് തിയറ്ററിൽ എത്തിക്കാനായിരുന്നു. കുഞ്ചാക്കോ ബോബൻ ചിത്രം രാമന്റെ ഏദൻ തോട്ടത്തിനൊപ്പം ഗോദ റിലീസിനെത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.സെൻസറിങ് വരെ പൂർത്തിയായി റിലീസിന് തയ്യാറെടുത്ത ചിത്രം ബാഹുബലി മൂലം തിയേറ്ററുകൾ കിട്ടിനില്ലാത്തതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. ഗോദ. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ടൊവിനോയും പഞ്ചാബി നായിക വാമിഖയും പ്രധാന വേഷത്തിലെത്തുന്ന ഗോദ ഗുസ്തിയുടെ കഥയാണ് പറയുന്നു. ചിത്രത്തിൽ ക്യാപ്ടൻ എന്ന പ്രധാന കഥാപാത്രത്തെ രൺജിപണിക്കർ അവതരിപ്പിക്കുന്നു.
കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ അദിതി സിങ് എന്ന കഥാപാത്രത്തെയാണ് വമീഖ അവതരിപ്പിക്കുന്നത്. ഒരു മെക്‌സിക്കൻ അപാരതയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ടൊവിനൊ തോമസ് ചിത്രമാണ് ഗോദ. ഷൈൻ ടോം ചാക്കോ, ശ്രീജിത്ത് രവി, ബിജുക്കുട്ടൻ, ഹരീഷ് പേരടി, ദിനേശ് പ്രഭാകർ, കോട്ടയം പ്രദീപ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. തിരയ്ക്ക് ശേഷം രാകേഷ് മണ്ടോടി തിരക്കഥ ഒരുക്കിയ ചിത്രമാണിത്.