- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനെട്ട് തികയാത്ത പാൽക്കാരൻ പയ്യനായി ടോവിനോ എത്തുന്നു; ഗ്രാമത്തിലെ പാൽവിൽപ്പനക്കാരനായി സൈക്കിളിൽ കറങ്ങുന്ന ടോവിനോയുടെ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ
യുവനടന്മാരിൽ പ്രേക്ഷകരുടെ മനസ് കവർന്ന താരമാണ് ടോവിനോ തോമസ്. താൻ അഭിനയിക്കുന്ന സിനിമകളിലെല്ലാം ഓരോ പ്രത്യേകതയുമായാണ് ടോവിനോ എത്തുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ഒരു കുപ്രസിദ്ധ പയ്യൻ'. മധുപാൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു പാൽക്കാരന്റെ വേഷത്തിലാണ് ടോവിനോ എത്തുന്നത്. ഈ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗ്രാമത്തിലെ പാൽവിൽപനക്കാരനാണ് ചിത്രത്തിൽ ടൊവിനോ. സൈക്കിളും അതിന് പിന്നിൽ പാൽപാത്രവുമായി പിന്നിലേക്ക് നോക്കുന്ന ടൊവിനോയുടെ പോസ്റ്ററാണ് തരംഗമായിരിക്കുന്നത്. ചിത്രത്തിൽ അജയൻ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറിയ നിമിഷ സജയനാണ് ചിത്രത്തിലെ നായിക. ഒരു കൊലപാതകവും അതിനെ തുടർന്നുള്ള അന്വേഷണവുമാണ് സിനിമയുടെ ഇതിവൃത്തം.
യുവനടന്മാരിൽ പ്രേക്ഷകരുടെ മനസ് കവർന്ന താരമാണ് ടോവിനോ തോമസ്. താൻ അഭിനയിക്കുന്ന സിനിമകളിലെല്ലാം ഓരോ പ്രത്യേകതയുമായാണ് ടോവിനോ എത്തുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ഒരു കുപ്രസിദ്ധ പയ്യൻ'. മധുപാൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു പാൽക്കാരന്റെ വേഷത്തിലാണ് ടോവിനോ എത്തുന്നത്.
ഈ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗ്രാമത്തിലെ പാൽവിൽപനക്കാരനാണ് ചിത്രത്തിൽ ടൊവിനോ. സൈക്കിളും അതിന് പിന്നിൽ പാൽപാത്രവുമായി പിന്നിലേക്ക് നോക്കുന്ന ടൊവിനോയുടെ പോസ്റ്ററാണ് തരംഗമായിരിക്കുന്നത്.
ചിത്രത്തിൽ അജയൻ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറിയ നിമിഷ സജയനാണ് ചിത്രത്തിലെ നായിക. ഒരു കൊലപാതകവും അതിനെ തുടർന്നുള്ള അന്വേഷണവുമാണ് സിനിമയുടെ ഇതിവൃത്തം.
Next Story



