- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങിനെ ആരെങ്കിലും പറഞ്ഞു പേടിപ്പിച്ചാൽ പിന്മാറുന്ന ഒരു ഭീരുവല്ല പൃഥ്വിരാജ്; മറ്റുള്ളവർ വിമർശിക്കുന്നത് സത്യം മനസ്സിലാക്കാതെ: ആമിയിൽ നിന്നും പൃഥ്വിരാജ് പിന്മാറിയതിനെ കുറിച്ച് ടൊവിനോ തോമസ്
ആമിയിൽ ടോവിനോ തോമസ് ചെയ്ത റോളിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത് പൃഥ്വിരാജിനെയായിരുന്നു. എ്‌നാൽ പൃഥ്വി ഏറ്റെടുത്തെങ്കിലും പിന്നീട് ഈ കഥാപാത്രത്തിൽ നിന്നും പിന്മാറി. പൃഥ്വിയുടെ പിന്മാറ്റം വലിയ വാർത്തയായിരുന്നു. ആർഎസ്എശിനെ പേടിച്ചാണ് പൃഥ്വി സിനിമയിൽ നിന്നും പിന്മാറിയതെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ അതിന്റെ യാഥാർത്ഥ്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് ടൊവിനോ തോമസ്. അങ്ങിനെ ആരുടെയെങ്കിലും ഭീഷണിക്കു മുന്നിൽ മുട്ടു മടക്കുന്ന ആളല്ല പൃഥ്വിരാജ്. ആരെങ്കിലും പേടിപ്പിച്ചാൽ പേടിക്കുകയും ഇല്ല. വിദ്യാബാലൻ, പൃഥ്വിരാജ് ഇവരൊക്കെ ആർഎസ്എസിനെ പേടിച്ച് പിന്മാറിയതാണെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ലെന്നും ടൊവിനോ പറഞ്ഞു. എന്നു നിന്റെ മൊയ്തീനിൽ അഭിനയിക്കുന്നതു മുതൽ പൃഥ്വിയുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. എന്റെ കരിയറിലെ എന്ത് പ്രശ്നങ്ങളും കൃത്യമായി ശ്രദ്ധിച്ച് മറുപടി തരുന്ന ഒരാളാണ് അദ്ദേഹം. പൃഥ്വിരാജിന് കരുതി വെച്ചിരുന്ന റോളിലേക്ക് എന്നെ കമൽ സാർ വിളിച്ചപ്പോൾ ഞാനാദ്യം വിളിച്ചത് പൃഥ്വിയെ ആണ്. ആ റോൾ ചെയ
ആമിയിൽ ടോവിനോ തോമസ് ചെയ്ത റോളിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത് പൃഥ്വിരാജിനെയായിരുന്നു. എ്‌നാൽ പൃഥ്വി ഏറ്റെടുത്തെങ്കിലും പിന്നീട് ഈ കഥാപാത്രത്തിൽ നിന്നും പിന്മാറി. പൃഥ്വിയുടെ പിന്മാറ്റം വലിയ വാർത്തയായിരുന്നു. ആർഎസ്എശിനെ പേടിച്ചാണ് പൃഥ്വി സിനിമയിൽ നിന്നും പിന്മാറിയതെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.
എന്നാൽ അതിന്റെ യാഥാർത്ഥ്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് ടൊവിനോ തോമസ്. അങ്ങിനെ ആരുടെയെങ്കിലും ഭീഷണിക്കു മുന്നിൽ മുട്ടു മടക്കുന്ന ആളല്ല പൃഥ്വിരാജ്. ആരെങ്കിലും പേടിപ്പിച്ചാൽ പേടിക്കുകയും ഇല്ല. വിദ്യാബാലൻ, പൃഥ്വിരാജ് ഇവരൊക്കെ ആർഎസ്എസിനെ പേടിച്ച് പിന്മാറിയതാണെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ലെന്നും ടൊവിനോ പറഞ്ഞു.
എന്നു നിന്റെ മൊയ്തീനിൽ അഭിനയിക്കുന്നതു മുതൽ പൃഥ്വിയുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. എന്റെ കരിയറിലെ എന്ത് പ്രശ്നങ്ങളും കൃത്യമായി ശ്രദ്ധിച്ച് മറുപടി തരുന്ന ഒരാളാണ് അദ്ദേഹം. പൃഥ്വിരാജിന് കരുതി വെച്ചിരുന്ന റോളിലേക്ക് എന്നെ കമൽ സാർ വിളിച്ചപ്പോൾ ഞാനാദ്യം വിളിച്ചത് പൃഥ്വിയെ ആണ്. ആ റോൾ ചെയ്‌തോട്ടെ എന്ന് ചോദിച്ചപ്പോൾ 'പ്ലീസ് പ്ലീസ് പ്ലീസ് ഡൂ ഇറ്റ്' എന്നാണ് അദ്ദേഹം പറഞ്ഞത്.
സിനിമയിൽ വന്ന് അഞ്ചു വർഷമായ എനിക്ക് ഇത്ര തിരക്കണെങ്കിൽ വർഷങ്ങളായി സിനിമയിലുള്ള പൃഥ്വിയുടെ തിരക്ക് എത്രയായിരുക്കും.
പുറത്തുള്ളവർക്കതെത്ര അറിയുമെന്നെനിക്കറിയില്ല. അടിസ്ഥാന രഹിതമായ കാര്യങ്ങൾ ആർക്കും പറയാം. അത്തരക്കാർ അത് പറഞ്ഞും എഴുതിയും കൊണ്ടേയിരിക്കും.