- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോവിനോയ്ക്ക് ഇന്ന് ഇരുപത്തി ഒമ്പതാം പിറന്നാൾ; ഭാര്യയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് മലയാളികളുടെ പിയതാരം: ജന്മദിന സമ്മാനമായി മറഡോണയുടെ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ
കൊച്ചി: മലയാള സിനിമയിൽ ഉദിച്ചുയരുന്ന നക്ഷത്രമാണ് ടോവിനോ തോമസ്. മലയാള സിനിമയിൽ എത്തിയിട്ട് ചുരുങ്ങിയ കാലം മാത്രമേ ആയുള്ളു എങ്കിലും ഇതിനകം നിരവധി ആരാധകരെയാണ് ടോവിനോ സൃഷ്ടിച്ചത്. താരത്തിന്റെ 29-ാം പിറന്നാൾ ആഘോഷമായിരുന്നു ഇന്ന്. ഭാര്യയ്ക്കും പുറത്ത് വരാൻ ഇരിക്കുന്ന ചിത്രമായ മറഡോണയുടെ അണിയറ പ്രവർത്തകർക്കും ഒപ്പമായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. സുഹൃത്തുക്കൾ ജന്മദിന സമ്മാനമായി നൽകിയത് ഏറ്റവും പുതിയ ചിത്രമായ മറഡോണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആയിരുന്നു. ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ മറഡോണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. താരത്തിന്റെ ഇരുപത്തിയൊമ്പതാം ജന്മദിനത്തിനോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്ത് വിട്ടത്. നവാഗതനായ വിഷ്ണു നാരായണൻ ഒരുക്കുന്ന മറഡോണയിൽ ശരണ്യ ആർ നായർ ആണ് നായിക. എസ് വിനോദ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ദീപക് ഡി മേനോനും, രചന നിവഹിച്ചിരിക്കുന്നത് കൃഷ്ണമൂർത്തിയുമാണ്. തമിഴ് താരം ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർ ബാർ ഫിലിമാണ് ചിത്രത്തിന്
കൊച്ചി: മലയാള സിനിമയിൽ ഉദിച്ചുയരുന്ന നക്ഷത്രമാണ് ടോവിനോ തോമസ്. മലയാള സിനിമയിൽ എത്തിയിട്ട് ചുരുങ്ങിയ കാലം മാത്രമേ ആയുള്ളു എങ്കിലും ഇതിനകം നിരവധി ആരാധകരെയാണ് ടോവിനോ സൃഷ്ടിച്ചത്.
താരത്തിന്റെ 29-ാം പിറന്നാൾ ആഘോഷമായിരുന്നു ഇന്ന്. ഭാര്യയ്ക്കും പുറത്ത് വരാൻ ഇരിക്കുന്ന ചിത്രമായ മറഡോണയുടെ അണിയറ പ്രവർത്തകർക്കും ഒപ്പമായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം.
സുഹൃത്തുക്കൾ ജന്മദിന സമ്മാനമായി നൽകിയത് ഏറ്റവും പുതിയ ചിത്രമായ മറഡോണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആയിരുന്നു.
ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ മറഡോണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. താരത്തിന്റെ ഇരുപത്തിയൊമ്പതാം ജന്മദിനത്തിനോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്ത് വിട്ടത്.
നവാഗതനായ വിഷ്ണു നാരായണൻ ഒരുക്കുന്ന മറഡോണയിൽ ശരണ്യ ആർ നായർ ആണ് നായിക. എസ് വിനോദ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ദീപക് ഡി മേനോനും, രചന നിവഹിച്ചിരിക്കുന്നത് കൃഷ്ണമൂർത്തിയുമാണ്.
തമിഴ് താരം ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർ ബാർ ഫിലിമാണ് ചിത്രത്തിന്റെ നിർമ്മാണം.