വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് ഇതിനൊടകം തന്നെ പ്രക്ഷക ഹൃദയം കീഴടക്കിയ നടൻ ടൊവിനോ തോമസ ധനുഷിന്റെ മാരി 2 വിൽ പ്രധാന കഥാപാത്രമാകാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾ നടന്ന് വരികയാണ്. വില്ലൻ വേഷത്തിലാണ് ചിത്രത്തിൽ ടൊവിനോ ചിത്രത്തിൽ അഭിനയിക്കുന്നതെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോളിതാ നടന്റെ വ്യത്യസ്തമായ ഒരു ലുക്കാണ് സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുന്നത്.

വില്ലനിസത്തിന്റെ എല്ലാ ഭാവങ്ങളും ടൊവിനോ തന്റെ പുതിയ ലുക്കിൽ കൊണ്ടുവന്നിട്ടുണ്ട്. പുതിയ ഹെയർകട്ടും ജാക്കറ്റുമൊക്കെയായി സിഗരറ്റ് പുകച്ചുകൊണ്ടിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു. ചിത്രം മാരി 2 വിലെ ഫസ്റ്റ് ലുക്കാണെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഈ ചിത്രം മാരി 2 വിലെതല്ലെന്നും
ഇത് വർഷങ്ങൾക്ക് മുമ്പ് എടുത്ത ഫോട്ടോഷൂട്ടിലെ ചിത്രമാണെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.

2016ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം മാരിയുടെ തുടർച്ചയായാണ് മാരി-2 എത്തുക. ബാലാജി മോഹൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായകനായ ധനുഷിനെ കടത്തിവെട്ടുന്ന പ്രകടനവുമായാകും ടൊവിനോയെ ചിത്രത്തിൽ കാണാൻ കഴിയുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സായി പല്ലവിയാണ് ചിത്രത്തിലെ നായിക.