കൊച്ചി:പാർവതി ഇഷ്യൂ മലയാള സിനിമയെ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിക്കുന്നത്. പാർവതിയെ അനുകൂലിച്ച നടി റിമ കല്ലിങ്കലിനും ആരാധകർ വലിയ പൊങ്കാലയാണ് അർപ്പിക്കുന്നത്. എന്നാൽ അത് വലിയ രീതിയിൽ ബാധിച്ചത് ടോവിനോയുടെ മായാനദി എന്ന ചിത്രത്തെയാണ്. റിമയോടുള്ള ദേഷ്യം ആഷിഖ് അബുവിലേക്കും അത് സിനിമയിലേക്കും വഴുതി മാറുകയായിരുന്നു.

ഈ സമയത്ത് ചിത്രത്തിലെ നായകൻ ടോവിനോ തന്റെ ഫേസ്‌ബുക്ക് പേജില് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ സിനിമ ഇഷ്ട്ടപെട്ടു എന്നാൽ ഒരു ഫെമിനിസ്റ്റിന്റെ ഭർത്താവ് ചെയ്ത സിനിമ ആയതിനാൽ ചിത്രം കാണില്ല കാണാൻ ആഗ്രഹം ഉണ്ട് എന്നാ തരത്തിലും കമന്റുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്..

ടോവിനോയുടെ പോസ്റ്റിനു താഴെ കമന്റ് ഇട്ടയാള്ൾക്ക് ടോവിനോ തോമസ് നൽക്കിയ മറുപടിയാണ് വൈറലായിരിക്കുന്നത്.

കാണാൻ നല്ല ആഗ്രഹമുണ്ട് ടോവിനയോയെ എന്തോ വല്ലാതെ ഇഷ്ടവുമാണ് ബട്ട് ഫെമിനിച്ചികളെ ഓർക്കുമ്‌ബോ വേണ്ട എന്ന് വെക്കുന്നതാ...... എന്നായിരുന്നു കമന്റ്

അതിന് ടോവിനോയുടെ മറുപടി :

എന്നിട്ട് ? ആരെയാണ് നിങ്ങൾ തോൽപ്പിക്കാൻ നോക്കുന്നത് ? എന്നെയോ ? ഈ സിനിമയെയോ ? മലയാള സിനിമയെയോ ? ഇതിൽ ജോലി ചെയ്ത നിങ്ങൾ ഇ പറഞ്ഞ സംഭവങ്ങളുമായി യാതൊരു രീതിയിലും ബന്ധപ്പെട്ടിട്ടില്ലാത്ത എന്നെപ്പോലെയുള്ള നൂറ് കണക്കിന് ആളുകളെയോ ? നിങ്ങൾ ആരുടെ പേരിലാണോ ഇതു ചെയ്യുന്നത് അവർക്കു പോലും സങ്കടം ആയിരിക്കും നിങ്ങൾ ഇങ്ങനെ ഒരു സിനിമയോട് ചെയ്യുന്നു എന്നറിഞ്ഞാൽ !
ഏതായാലും എല്ലാവര്ക്കും നന്മയും സന്തോഷവും മാത്രം ഉണ്ടാവട്ടെ !