- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോവിനോ ഇനി മറഡോണയിൽ നായകൻ; നവാഗത സംവിധായകന്റെ ചിത്രം നിർമ്മിക്കാൻ ധനുഷിന്റെ വണ്ടർബാർ ഫിലിംസ്
മെക്‌സിക്കൻ അപാരധ, ഗോദ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം യുവതാരം ടൊവീനോ തോമസ് നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. നവാഗത സംവിധായകൻ വിഷ്ണു ഒരുക്കുന്ന സിനിമയ്ക്ക് മറഡോണ എന്നാണ് പേരിട്ടിരിക്കുന്നത്. ആഷിക് അബു, ദിലീഷ് പോത്തൻ, സമീർ താഹിർ എന്നീ സംവിധായകരുടെ അസോസിയേറ്റ് ആയി പ്രവർത്തിച്ച വ്യക്തിയാണ് വിഷ്ണു. പുതുമുഥ നടി ശരണ്യ ആർ. നായരാണ് ചിത്രത്തിൽ ടൊവീനോയുടെ നായികയായി എത്തുന്നത്. മറഡോണ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ധനുഷിന്റെ വണ്ടർബാർ ഫിലിംസാണ്.അങ്കമാലി ഡയറീസിൽ യു ക്ലാമ്പ് രാജനായി അസാമാന്യ പ്രകടനം കാഴ്‌ച്ചവെച്ച ടിറ്റോ വിൽസൺ, പോർക്ക് വർക്കിയായി അഭിനയിച്ച കിച്ചു വർക്കി, ചെമ്പൻ വിനോദ് ജോസ്, ബർജർ പട്ടേൽ, നിഷ്താർ അഹമ്മദ്, ലിയോണ ലിഷോയ്, ജിൻസ് ഭാസ്‌കർ, നിരഞ്ജൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെയും ദിലീഷ് പോത്തന്റെയും അസോസിയേറ്റായിരുന്ന കൃഷ്ണമൂർത്തിയുടേതാണ് തിരക്കഥ. ദീപക് ഡി മേനോൻ മറഡോണയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കും. സുഷിൻ ശ്യാമാണ് സംഗീത
മെക്‌സിക്കൻ അപാരധ, ഗോദ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം യുവതാരം ടൊവീനോ തോമസ് നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. നവാഗത സംവിധായകൻ വിഷ്ണു ഒരുക്കുന്ന സിനിമയ്ക്ക് മറഡോണ എന്നാണ് പേരിട്ടിരിക്കുന്നത്. ആഷിക് അബു, ദിലീഷ് പോത്തൻ, സമീർ താഹിർ എന്നീ സംവിധായകരുടെ അസോസിയേറ്റ് ആയി പ്രവർത്തിച്ച വ്യക്തിയാണ് വിഷ്ണു.
പുതുമുഥ നടി ശരണ്യ ആർ. നായരാണ് ചിത്രത്തിൽ ടൊവീനോയുടെ നായികയായി എത്തുന്നത്. മറഡോണ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ധനുഷിന്റെ വണ്ടർബാർ ഫിലിംസാണ്.അങ്കമാലി ഡയറീസിൽ യു ക്ലാമ്പ് രാജനായി അസാമാന്യ പ്രകടനം കാഴ്‌ച്ചവെച്ച ടിറ്റോ വിൽസൺ, പോർക്ക് വർക്കിയായി അഭിനയിച്ച കിച്ചു വർക്കി, ചെമ്പൻ വിനോദ് ജോസ്, ബർജർ പട്ടേൽ, നിഷ്താർ അഹമ്മദ്, ലിയോണ ലിഷോയ്, ജിൻസ് ഭാസ്‌കർ, നിരഞ്ജൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെയും ദിലീഷ് പോത്തന്റെയും അസോസിയേറ്റായിരുന്ന കൃഷ്ണമൂർത്തിയുടേതാണ് തിരക്കഥ. ദീപക് ഡി മേനോൻ മറഡോണയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കും. സുഷിൻ ശ്യാമാണ് സംഗീതസംവിധാനം.