- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നാൻ അവൻ ഇല്ലൈ', എന്റെ ഉമ്മ ഇങ്ങനയുമല്ല ! ചുംബന സമരത്തിലെ ഫോട്ടോയെ കുറിച്ച് ടൊവിനോ തോമസ് പറയുന്നത്
ചുംബന സമരത്തിൽ ഞെട്ടിയത് യുവനടൻ ടൊവിനോ തോമസാണ്. ചുംബന സമരവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചിത്രം തന്റേതല്ലെന്ന് യുവനടൻ ഫെയ്‌സ് ബുക്കിലൂടെ വ്യക്തമാക്കുന്നു.. 'നാൻ അവൻ ഇല്ലൈ' എന്ന തലക്കെട്ടിലുള്ള ഫേസ്‌ബുക് പോസ്റ്റിലൂടെയാണ് ടൊവിനോ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ഉമ്മ ഉങ്ങനെയല്ലെന്നും ടൊവിനോ പറയുന്നു. ഹൈദരാബാദിൽ നടന്ന ചുംബന സമര
ചുംബന സമരത്തിൽ ഞെട്ടിയത് യുവനടൻ ടൊവിനോ തോമസാണ്. ചുംബന സമരവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചിത്രം തന്റേതല്ലെന്ന് യുവനടൻ ഫെയ്‌സ് ബുക്കിലൂടെ വ്യക്തമാക്കുന്നു.. 'നാൻ അവൻ ഇല്ലൈ' എന്ന തലക്കെട്ടിലുള്ള ഫേസ്‌ബുക് പോസ്റ്റിലൂടെയാണ് ടൊവിനോ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ഉമ്മ ഉങ്ങനെയല്ലെന്നും ടൊവിനോ പറയുന്നു.
ഹൈദരാബാദിൽ നടന്ന ചുംബന സമരത്തിൽ താൻ പങ്കെടുത്തുവെന്ന തരത്തിലാണ് ഏതോ യുവതീ യുവാക്കളുടെ ചിത്രം പ്രചരിച്ചതെന്ന് ടൊവിനോ പറയുന്നു. കൊച്ചിയിലെ ചുംബന സമരത്തിന് പിന്തുണയുമായാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ കൂട്ടായ്മ നടന്നത്. ടെലിവിഷൻ അവതാരകയായ മലയാളി അരുന്ധതിയുടെ നേതൃത്വത്തിലായിരുന്നു ഇത്. തുടർന്ന് ചുംബന സമരത്തിന്റെ ഫോട്ടോകൾ ഫെയ്‌സ് ബുക്കിൽ പ്രചരിച്ചു.
ഇതിലെ ഒരാളുമായുള്ള സാമ്യമാണ് ടൊവിനോ തോമസിനെ ചുംബന സമരക്കാരനാക്കിയത്. ഇതിനെയാണ് നടൻ നിഷേധിക്കുന്നതും.
എഫ്ബിയിലെ ടൊവിനോ തോമസിന്റെ പോസ്റ്റ്
നാൻ അവൻ ഇല്ലൈ !
ആരൊക്കെയോ മറൈൻ ഡ്രൈവിൽ ചുംബിച്ചു സമരം ചെയ്തു!
അതിനെ അനുകൂലിച്ച് ആരൊക്കെയൊ ഹൈദ്രാബാദിലും ചുംബിച്ചു !
ആരൊക്കെയൊ കാണാൻ പോയി !
ഏതൊക്കെയോ സദാചാര വാദികൾ പ്രതിഷേധിച്ചു !
പൊലിസ് നിഷ്പക്ഷമായി എല്ലാവരെയും തല്ലി ഓടിച്ചു !
ഇതൊന്നും അറിയാതെ ഭാര്യയോടൊപ്പം മധുവിധു ആഘോഷിച്ചു കൊണ്ടിരുന്ന ഞാൻ, എനിക്ക് അയച്ചു കിട്ടിയ ഫോട്ടോയും അടിക്കുറിപ്പും കണ്ടു ഞെട്ടി !
ഞാൻ ഹൈദ്രാബാദിലെ ചുംബന സമരത്തിൽ പങ്കെടുതുവത്രേ !!! കൂടെ അഭിവാദ്യങ്ങളും !!
ഈ കാണുന്ന ചിത്രങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും കാര്യം ബോധ്യപ്പെടും !
ചിത്രം 1. ചുംബന സമരം ( whatsappൽ എന്റെതെന്ന പേരിൽ പ്രചരിക്കുന്ന ചിത്രം )
ചിത്രം 2.ചുംബന സമരത്തിൽ പങ്കെടുത്ത 2 പേർ ( യഥാർത്ഥ സമരക്കാർ )
ചിത്രം 3.ഞാനും എന്റെ ഭാര്യയും .(നവംബർ 2 ന് എടുത്ത ചിത്രം)
ഈ post സ്വല്പം ഓവർ ആണെന്ന് അറിയാം ! പക്ഷെ സ്വന്തം നിരപരാധിത്വം തെളിയിക്കാൻ വേറെ വഴിയില്ലാതായിപ്പോയി !
എന്റെ ഉമ്മ ഇങ്ങനല്ല !