കൊച്ചി: മലയാള സിനിമയുടെ പ്രിയതാരാമായി മാറിക്കൊണ്ടിരിക്കുകയാണ് ടോവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയാണ് താരം ഉണ്ടാക്കി എടുത്തിരിക്കുന്നത്. ടവിനോയുടെ സുന്ദരമായ ചിരിയും നിഷ്‌കളങ്കമായ മുഖവും ആരെയും ആകർഷിക്കുന്നതാണ്. എന്നാൽ താൻ ചെറുപ്പത്തിൽ മരണത്തെ നേരിൽ കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു വീട്ടുകാരെ ദുഃഖത്തിലാഴ്‌ത്തിയ ആ സംഭവം നടന്നത്. കിഡ്‌നിയിൽ കല്ല് വന്നതാണ് മരണ മുഖത്ത് വരെ എത്തിയത്. കുറേ കല്ല് ഉണ്ടായിരുന്നു. ഇവയക്ക് രണ്ട് സെന്റിമീറ്ററോളം വലുപ്പമുണ്ട്. കേരളത്തിലെ പല ആശുപത്രികളിലും കാണിച്ചു. അവർ എഴുതള്ളിയതോടെ പ്രതീക്ഷകൾ അസ്തമിച്ചു തുടങ്ങി.

ആ സമയത്ത് മരണത്തെ മുഖാമുഖം കണ്ടു. വീട്ടുകാർ എന്നെയും കൊണ്ട് വെല്ലൂർക്ക് പോയി. ഞാൻ മരിക്കുമെന്നാണ് എല്ലാവരും വിചാരിച്ചത്.
ആശുപ്രതിയിൽ വച്ച് ഇന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത മരുന്ന് പരീക്ഷിക്കാനായി അപ്പന്റെ സമ്മതപത്രം വാങ്ങി. അതു കുത്തിവെച്ചതോടെ അസുഖം മാറി.

പക്ഷേ ശരീരത്തിൽ അതിന്റെ അടയാളമായി ഒരു ഓട്ടയുണ്ട്. പ്ലാസ്റ്റിക് സർജറി ചെയ്തു ഇതു മാറ്റാൻ സാധിക്കും. പക്ഷേ അതിനു താത്പര്യമില്ലെന്നും ടോവീനോ പറയുന്നു.