- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്പുവിന്റെയും മാത്തന്റെയും പ്രണയം മനോഹരമായി പറയാൻ ആ ലിപ് ലോക്ക് ആവശ്യമായിരുന്നു; അത്തരം ഒരു രംഗത്തിൽ അഭിനയിച്ചത് സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടതു കൊണ്ട് മാത്രം; മായാനദിയിലെ ചുണ്ടു കൊരുക്കലിനെ കുറിച്ച് ടൊവിനോ
അപ്പുവിന്റെയും മാത്തന്റെയും മനോഹരമായ പ്രണയത്തെ കുറിച്ച് പറയുന്ന ചിത്രമാണ് മായാനദി. ഈ ചിത്രത്തിൽ ടൊവിനോ തോമസ് ഒരു ലിപ് ലോക്ക് സീനിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ അത്തരത്തിൽ ഒരു സീനിൽ അഭിനയിച്ചത് ആ സിനിമയുടെ തിരക്കഥ അത് ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണെന്നാണ് ടൊവിനോയുടെ വിശദീകരണം. ടൊവിനോയുടെ വാക്കുകൾ ഇങ്ങനെ: മായാനദിയെ മായാനദിയാക്കുന്നത് അപ്പുവിന്റെയും മാത്തന്റെയും പ്രണയമാണ്. സിനിമയ്ക്ക് ലിപ്ലോക്ക് ആവശ്യമായിരുന്നു. അതുകൊണ്ട് എന്തായാലും ചെയ്യണം. ചെയ്യുമ്പോൾ പരമാവധി ഭംഗിയായി ചെയ്യുക എന്നുമാത്രമേ ഞാൻ ചിന്തിച്ചിരുന്നുള്ളൂ. എനിക്കുണ്ടായിരുന്ന ഏറ്റവും വലിയ ആത്മവിശ്വാസം സിനിമയുടെ മേക്കേഴ്സ് തന്നെയായിരുന്നു. ആളുകൾ അശ്ലീലം എന്നുപറയുന്ന രീതിയിൽ അവരത് ചിത്രീകരിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു. സിനിമയെ പൂർണ്ണമാക്കുന്നത് ഈ രംഗങ്ങളാണ്. സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടതുകൊണ്ടാണ് അത്തരം രംഗങ്ങളിൽ അഭിനയിച്ചത്. അല്ലായിരുന്നെങ്കിൽ ഒരിക്കലും ഇത്തരം രംഗങ്ങളിൽ അഭിനയിക്കില്ലായിരുന്നു. ഞങ്ങളെ കംഫർട്ടബിൾ ആക്കാൻ മേക്കേഴ്സിന്
അപ്പുവിന്റെയും മാത്തന്റെയും മനോഹരമായ പ്രണയത്തെ കുറിച്ച് പറയുന്ന ചിത്രമാണ് മായാനദി. ഈ ചിത്രത്തിൽ ടൊവിനോ തോമസ് ഒരു ലിപ് ലോക്ക് സീനിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ അത്തരത്തിൽ ഒരു സീനിൽ അഭിനയിച്ചത് ആ സിനിമയുടെ തിരക്കഥ അത് ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണെന്നാണ് ടൊവിനോയുടെ വിശദീകരണം.
ടൊവിനോയുടെ വാക്കുകൾ ഇങ്ങനെ:
മായാനദിയെ മായാനദിയാക്കുന്നത് അപ്പുവിന്റെയും മാത്തന്റെയും പ്രണയമാണ്. സിനിമയ്ക്ക് ലിപ്ലോക്ക് ആവശ്യമായിരുന്നു. അതുകൊണ്ട് എന്തായാലും ചെയ്യണം. ചെയ്യുമ്പോൾ പരമാവധി ഭംഗിയായി ചെയ്യുക എന്നുമാത്രമേ ഞാൻ ചിന്തിച്ചിരുന്നുള്ളൂ.
എനിക്കുണ്ടായിരുന്ന ഏറ്റവും വലിയ ആത്മവിശ്വാസം സിനിമയുടെ മേക്കേഴ്സ് തന്നെയായിരുന്നു. ആളുകൾ അശ്ലീലം എന്നുപറയുന്ന രീതിയിൽ അവരത് ചിത്രീകരിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു. സിനിമയെ പൂർണ്ണമാക്കുന്നത് ഈ രംഗങ്ങളാണ്. സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടതുകൊണ്ടാണ് അത്തരം രംഗങ്ങളിൽ അഭിനയിച്ചത്. അല്ലായിരുന്നെങ്കിൽ ഒരിക്കലും ഇത്തരം രംഗങ്ങളിൽ അഭിനയിക്കില്ലായിരുന്നു.
ഞങ്ങളെ കംഫർട്ടബിൾ ആക്കാൻ മേക്കേഴ്സിന് സാധിച്ചു. ഈ ലൗവ് മേക്കിങ് സീനുകളില്ലാതെ എങ്ങനെയാണ് അപ്പുവിന്റെയും മാത്തന്റെയും പ്രണയം ഇത്ര മനോഹരമായി പറയാൻ സാധിക്കുക?
സിനിമ കാണാൻ കയറുന്നത് കൂടുതലും കുടുംബങ്ങളാണ്. ഞാൻ കണ്ട ഷോസിലൊന്നും ഒരാൾ പോലും മുഖം ചുളിക്കുകയോ എഴുന്നേറ്റ് പോവുകയോ ചെയ്തിട്ടില്ല. സിനിമയുമായി അത്രമേൽ ഇഴചേർന്നിരിക്കുന്ന രംഗങ്ങളായിരുന്നു അവയെല്ലാം.
സിനിമ കണ്ടിറങ്ങിയ പല അമ്മമാരും എന്നെ കണ്ടപ്പോൾ സ്നേഹപൂർവ്വം വന്ന് കെട്ടിപിടിക്കുകയാണ് ചെയ്തത്. ആളുകൾ അതിനെ അശ്ലീലമായിട്ടല്ല, പ്രണയമായിട്ട് തന്നെയാണ് എടുത്തിരിക്കുന്നത്.