- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സംവിധായകനാകുന്നതിലൂടെ പൃഥ്വിയുടെ വളർച്ച അമ്പരിപ്പിക്കുന്നതാണ്; കരിയറിൽ വളരെ ആസൂത്രണത്തോടെയും ബോധ്യത്തോടെയുമാണ് മുന്നോട്ട് പോകുന്നത്'; മോഹൻലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ ലൂസിഫറിൽ അഭിനയിച്ചതും പൃഥ്വിരാജ് എന്ന 'സംവിധായക'നൊപ്പം പ്രവർത്തിച്ചതും വിവരിച്ച് ടോവിനോ; സംവിധാന മോഹം മനസിലുണ്ടെന്നും താരം
നടൻ പൃഥ്വിരാജ് സംവിധായകന്റെ തൊപ്പി അണിയുമ്പോൾ അദ്ദേഹത്തെ പറ്റി വാ തോരാതെ പറയുകയാണ് നടൻ ടോവിനോ തോമസ്. തന്റെ സംവിധാന മോഹം കൂടിയാണ് പൃഥ്വിയെ പറ്റി പറയുന്നതിനൊപ്പം ടോവിനോ വെളിപ്പെടുത്തിയത്. സംവിധായകന്റെ തൊപ്പിയണിയുന്നതിലൂടെ പൃഥ്വിരാജിന്റെ വളർച്ച തന്നെ അമ്പരിപ്പിച്ചുവെന്നും വലിയ അനുഭവ സമ്പത്തുള്ള സംവിധായകനെ പോലെയാണ് പൃഥ്വി പ്രവർത്തിക്കുന്നതെന്നും ടോവിനോ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടോവിനോ ഇക്കാര്യം വ്യക്തമാക്കിയത്. മികച്ച ആസൂത്രണത്തോടെയും ബോധ്യത്തോടെയുമാണ് താൻ കരിയറിൽ മുന്നോട്ട് പോകുന്നതെന്നും ടോവിനോ പറയുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൂസിഫറിലും ടോവിനോ ശ്രദ്ധേയമായ റോളിൽ എത്തുന്നുണ്ടെന്നാണ് സൂചന. മുഖ്യധാരയിലുള്ള സിനിമയുടെ ഭാഗമാകുമ്പോൾ അധികമാളുകൾ നമ്മുടെ സിനിമ കാണണമെന്ന് ആഗ്രഹിക്കാറുണ്ട്, അത് സ്വാഭാവികമാണ്. മൾട്ടി സ്റ്റാർ ചിത്രങ്ങളോട് താൽപര്യക്കുറവില്ലെന്നും നല്ല സിനിമകളിൽ ചിലത് കാണുമ്പോൾ ഭയം തോന്നാറുണ്ടെന്നും ടോവിനോ പറ
നടൻ പൃഥ്വിരാജ് സംവിധായകന്റെ തൊപ്പി അണിയുമ്പോൾ അദ്ദേഹത്തെ പറ്റി വാ തോരാതെ പറയുകയാണ് നടൻ ടോവിനോ തോമസ്. തന്റെ സംവിധാന മോഹം കൂടിയാണ് പൃഥ്വിയെ പറ്റി പറയുന്നതിനൊപ്പം ടോവിനോ വെളിപ്പെടുത്തിയത്. സംവിധായകന്റെ തൊപ്പിയണിയുന്നതിലൂടെ പൃഥ്വിരാജിന്റെ വളർച്ച തന്നെ അമ്പരിപ്പിച്ചുവെന്നും വലിയ അനുഭവ സമ്പത്തുള്ള സംവിധായകനെ പോലെയാണ് പൃഥ്വി പ്രവർത്തിക്കുന്നതെന്നും ടോവിനോ പറയുന്നു.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടോവിനോ ഇക്കാര്യം വ്യക്തമാക്കിയത്. മികച്ച ആസൂത്രണത്തോടെയും ബോധ്യത്തോടെയുമാണ് താൻ കരിയറിൽ മുന്നോട്ട് പോകുന്നതെന്നും ടോവിനോ പറയുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൂസിഫറിലും ടോവിനോ ശ്രദ്ധേയമായ റോളിൽ എത്തുന്നുണ്ടെന്നാണ് സൂചന.
മുഖ്യധാരയിലുള്ള സിനിമയുടെ ഭാഗമാകുമ്പോൾ അധികമാളുകൾ നമ്മുടെ സിനിമ കാണണമെന്ന് ആഗ്രഹിക്കാറുണ്ട്, അത് സ്വാഭാവികമാണ്. മൾട്ടി സ്റ്റാർ ചിത്രങ്ങളോട് താൽപര്യക്കുറവില്ലെന്നും നല്ല സിനിമകളിൽ ചിലത് കാണുമ്പോൾ ഭയം തോന്നാറുണ്ടെന്നും ടോവിനോ പറയുന്നു. അത് ചെയ്യാനുള്ള ധൈര്യം തനിക്ക് ഉണ്ടാകുന്നുണ്ടോ എന്ന് നോക്കും.
മഞ്ജു വാര്യർ നായികയായ ആമി എന്ന ചിത്രത്തിന് ആറ് ദിവസമാണ് പങ്കെടുത്തതെന്നും അദ്ദേഹം പറയുന്നു. ചെറിയ വേഷമാണെങ്കിലും ലൂസിഫറിലെ വേഷം സ്വീകരിക്കാൻ മടി തോന്നിയില്ലെന്നും നായക വേഷമല്ലാതെ ഒരു ചിത്രത്തിൽ അഭിനയക്കുന്നത് വഴി നടനെന്ന രീതിയിൽ വളരുകയാണെന്നും ടോവിനോ വ്യക്തമാക്കി.
അന്തരിച്ച നടൻ ഭരത് ഗോപിയുടെ മകൻ മുരളി ഗോപിയാണ് ലൂസിഫറിന്റെ തിരക്കഥ ഒരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലനായി എത്തുന്നു എന്ന പ്രത്യേകയുമുണ്ട്. ഇന്ദ്രജിത്തും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതായി വാർത്തകൾ ഉണ്ട്. മഞ്ജു വാര്യർ, മംമ്ത മോഹൻദാസ്, ക്വീൻ ഫെയിം സാനിയ എന്നിവരും ചിത്രത്തിലുണ്ട്.
വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. സുജിത് വാസുദേവാണ് ഛായാഗ്രാഹകൻ. പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന സിനിമയായിരിക്കും ലൂസിഫറെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.