ഈ വർഷം ജൂണിലാണ് നടൻ ടൊവിനോ തോമസിന്റെയും ലിഡിയയുടെയും ജീവിതത്തിലേക്ക് പുതിയ അതിഥിയായി തഹാൻ കടന്നുവന്നത്. ഇരുവരുടെയും രണ്ടാമത്തെ കുഞ്ഞാണ് തഹാൻ. തഹാന്റെ മാമോദിസ ചടങ്ങുകൾ കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ചടങ്ങിന്റെ വീഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ടൊവീനോയും കുടുംബാംഗങ്ങളും ഒത്തു ചേരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പള്ളിയിലെ ചടങ്ങുകളും വീട്ടിലെ ചടങ്ങുകളുമൊക്കെ ഉൾക്കൊള്ളുന്ന വി‍ഡിയോ ടൊവീനോ തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കു വച്ചത്. കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് വലിയ ആഘോഷമായാണ് ചടങ്ങുകളിൽ പങ്കെടുക്കുന്നത്.

കഴിഞ്ഞ ജൂൺ 6–നാണ് ടൊവീനോ തോമസിനും ഭാര്യ ലിഡിയയ്ക്കും ആൺകുഞ്ഞ് പിറന്നത്. ടൊവീനോ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആ സന്തോഷ വാർത്ത ആരാധകരോട് പങ്കു വച്ചത്. 2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014–ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്. ഇവർക്ക് ഇസ എന്നു പേരുള്ള ഒരു മകളുമുണ്ട്.