- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഷ സ്റ്റൈലിൽ ടോവിനോ തോമസ്; ഓഗസ്റ്റ് സിനിമാസിന്റെ തീവണ്ടിയിലെ തകർപ്പൻ പാട്ടെത്തി; മയാനദിക്ക് ശേഷം തകർപ്പൻ പ്രകടവുമായി തീവണ്ടി വിഷുവിന് തീയറ്ററുകളിലേക്ക്
കൊച്ചി: മായാനദിക്ക് ശേഷം നായകനായി ടോവിനോ തോമസ് എത്തുന്ന തീവണ്ടിയിലെ തകർപ്പൻ ഗാനം പുറത്തെത്തി. ബാഷ സ്റ്റൈലിൽ പുകവലിക്കുന്ന ടോവിനോയാണ് ഗാനത്തിലെ ആദ്യ രംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നവാഗതനായ ഫെലിനി ഒരുക്കുന്ന തീവണ്ടി രാഷ്ട്രീയ ആക്ഷേപ ഹാസ്യ രൂപത്തിലുള്ളൊരു ചിത്രമായിരിക്കും. മായാനദിയുടെ തകർപ്പൻ വിജയത്തിനു ശേഷം മറ്റൊരു വിജയം ആവർത്തിക്കാനാണ് ടോവിനോ എത്തുന്നത്.തൊഴിൽ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരനെയാണ് ടോവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത് 'താ തിന്നം താനാ തിന്നം' എന്നു തുടങ്ങുന്ന ഗാനം പാടിയത് ജോബ് കുര്യനാണ്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ് പാട്ടിനു വരികൾ എഴുതിയിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് പുതുമുഖമായ കൈലാസ് മേനോനാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് ഗൗതം ശങ്കറും ചിത്രം എഡിറ്റ് ചെയ്യുന്നത് സംസ്ഥാന പുരസ്‌കാര ജേതാവായ അപ്പു ഭട്ടതിരിയുമാണ്.
കൊച്ചി: മായാനദിക്ക് ശേഷം നായകനായി ടോവിനോ തോമസ് എത്തുന്ന തീവണ്ടിയിലെ തകർപ്പൻ ഗാനം പുറത്തെത്തി. ബാഷ സ്റ്റൈലിൽ പുകവലിക്കുന്ന ടോവിനോയാണ് ഗാനത്തിലെ ആദ്യ രംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നവാഗതനായ ഫെലിനി ഒരുക്കുന്ന തീവണ്ടി രാഷ്ട്രീയ ആക്ഷേപ ഹാസ്യ രൂപത്തിലുള്ളൊരു ചിത്രമായിരിക്കും. മായാനദിയുടെ തകർപ്പൻ വിജയത്തിനു ശേഷം മറ്റൊരു വിജയം ആവർത്തിക്കാനാണ് ടോവിനോ എത്തുന്നത്.തൊഴിൽ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരനെയാണ് ടോവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്
'താ തിന്നം താനാ തിന്നം' എന്നു തുടങ്ങുന്ന ഗാനം പാടിയത് ജോബ് കുര്യനാണ്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ് പാട്ടിനു വരികൾ എഴുതിയിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് പുതുമുഖമായ കൈലാസ് മേനോനാണ്.
ഛായാഗ്രഹണം നിർവഹിക്കുന്നത് ഗൗതം ശങ്കറും ചിത്രം എഡിറ്റ് ചെയ്യുന്നത് സംസ്ഥാന പുരസ്‌കാര ജേതാവായ അപ്പു ഭട്ടതിരിയുമാണ്.