- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമീദ് എന്ന മകന്റെയും ഐഷ എന്ന ഉമ്മയുടെയും ആത്മ ബന്ധത്തിന്റെ കഥ പറയുന്ന എന്റെ ഉമ്മാന്റെ പേര് ക്രിസ്തുമസിന് റിലീസിന്; ടോവിനോയും ഉർവ്വശിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ടോവിനോ ഉർവശി ചിത്രം എന്റെ ഉമ്മാന്റെ പേര് റിലീസിനൊരുങ്ങുന്നു.ചിത്രം വരുന്ന ക്രിസ്മസിന് തിയറ്ററുകളിൽ റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വന്നു.ടൊവിനോയും ഉർവ്വശിയും ബസിൽ ഇരിക്കുന്നതാണ് പോസ്റ്ററിലുള്ളത്. പുതുമുഖ സംവിധായകനായ ജോസ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ സംവിധായകൻ. ജോസ് സെബാസ്റ്റ്യനും ശരത് ആർ.നാഥും ചേർന്നാണ് തിരക്കഥ. ചിത്രത്തിൽ ഹമീദ് എന്ന കഥാപാത്രമായാണ് ടൊവിനോ അഭിനയിക്കുന്നത്. ടൊവിനോയുടെ കഥാപാത്രത്തിന്റെ ഉമ്മയായി ഉർവ്വശി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. സിനിമയുടെ ടൈറ്റിലിൽ മാത്രമല്ല, സിനിമയിലും ശ്രദ്ധേയമായൊരു റോൾ തന്നെയാണ് ഉർവ്വശിക്കെന്ന വാർത്തകളാണ് ലഭിക്കുന്നത്.ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസായിരുന്നു. മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.കോഴിക്കോട്, തലശ്ശേരി, പൊന്നാനി, കണ്ണൂർ എന്നിവിടങ്ങളിലാവും ചിത്ര
അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ടോവിനോ ഉർവശി ചിത്രം എന്റെ ഉമ്മാന്റെ പേര് റിലീസിനൊരുങ്ങുന്നു.ചിത്രം വരുന്ന ക്രിസ്മസിന് തിയറ്ററുകളിൽ റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വന്നു.ടൊവിനോയും ഉർവ്വശിയും ബസിൽ ഇരിക്കുന്നതാണ് പോസ്റ്ററിലുള്ളത്.
പുതുമുഖ സംവിധായകനായ ജോസ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ സംവിധായകൻ. ജോസ് സെബാസ്റ്റ്യനും ശരത് ആർ.നാഥും ചേർന്നാണ് തിരക്കഥ. ചിത്രത്തിൽ ഹമീദ് എന്ന കഥാപാത്രമായാണ് ടൊവിനോ അഭിനയിക്കുന്നത്. ടൊവിനോയുടെ കഥാപാത്രത്തിന്റെ ഉമ്മയായി ഉർവ്വശി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.
സിനിമയുടെ ടൈറ്റിലിൽ മാത്രമല്ല, സിനിമയിലും ശ്രദ്ധേയമായൊരു റോൾ തന്നെയാണ് ഉർവ്വശിക്കെന്ന വാർത്തകളാണ് ലഭിക്കുന്നത്.ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസായിരുന്നു. മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.കോഴിക്കോട്, തലശ്ശേരി, പൊന്നാനി, കണ്ണൂർ എന്നിവിടങ്ങളിലാവും ചിത്രത്തിന്റെ ലൊക്കേഷൻ.