- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗപ്പി വീണ്ടും റിലീസ് ചെയ്യട്ടേ..? നിങ്ങളൊക്കെ പോയി കാണുമോ.. ? ഡിവിഡി റിലീസിന് പിന്നാലെ മികച്ച അഭിപ്രായം പറയുന്നവർക്ക് മുന്നിൽ മനോഹരമായ ചോദ്യം ഉയർത്തി നടൻ ടോവിനോ തോമസ്
ടോവിനോ തോമസ് എന്ന യുവതാരത്തിന് വേറിട്ടൊരു ഗെറ്റപ്പ് നൽകിയിരുന്ന ചിത്രമായിരു്ന്നു ഗപ്പി. മറ്റേതൊരു നല്ല ചിത്രങ്ങൾക്കും സംഭവിക്കുന്നത് പോലെ തന്നെയായിരുന്നു ഗപ്പിക്കും സംഭവിച്ചത്. ഒരു നല്ല സിനിമ. പക്ഷേ, താരചിത്രങ്ങൾക്കിടയിൽ പെട്ടു പെട്ടന്ന് തന്നെ തീയ്യറ്ററിൽ നിന്നും അപ്രത്യക്ഷമായി. മുമ്പ് ആട് ഒരു ഭീകര ജീവിക്ക് സംഭവിച്ചതു പോലെ തന്നെ തിയറ്ററുകളിൽ സ്വീകരിക്കപ്പെടാതെ പോയ ഗപ്പി എന്ന സിനിമ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായത് ഡിവിഡി റിലീസിന് പിന്നാലെയാണ്. ചിത്രം തിയറ്ററുകളിൽ കാണാതെ പോയത് തെറ്റായിപ്പോയി എന്ന തരത്തിൽ പോസ്റ്റുകളും കുറിപ്പുകളും ട്രോളുകളും ഫേസ്‌ബുക്കിൽ നിറയുകയാണ് . സിനിമ റി റിലീസ് ചെയ്താൽ കാണാൻ ആളുണ്ടാകുമോ എന്ന് ടോവിനോ തോമസ് ചോദിക്കുന്നു. ഫേസ്‌ബുക്കിലാണ് താരത്തിന്റെ ചോദ്യം. ''പ്രൊഡ്യൂസർ ചോദിക്കാൻ പറഞ്ഞതുകൊണ്ട് ചോദിക്കുവാ, തിയേറ്ററിൽ നിന്ന് കാണാൻ പറ്റാഞ്ഞത് നഷ്ടമായിപ്പോയി എന്ന് ഒരു പാട് പേർ പറഞ്ഞിരുന്നു. അതൊക്കെ ശരിക്കും ആത്മാർത്ഥമായി പറഞ്ഞതാണോ?, എങ്കിൽ പടം റീ റിലീസ് ചെയ്യട്ടെ? നിങ്ങളൊക്
ടോവിനോ തോമസ് എന്ന യുവതാരത്തിന് വേറിട്ടൊരു ഗെറ്റപ്പ് നൽകിയിരുന്ന ചിത്രമായിരു്ന്നു ഗപ്പി. മറ്റേതൊരു നല്ല ചിത്രങ്ങൾക്കും സംഭവിക്കുന്നത് പോലെ തന്നെയായിരുന്നു ഗപ്പിക്കും സംഭവിച്ചത്. ഒരു നല്ല സിനിമ. പക്ഷേ, താരചിത്രങ്ങൾക്കിടയിൽ പെട്ടു പെട്ടന്ന് തന്നെ തീയ്യറ്ററിൽ നിന്നും അപ്രത്യക്ഷമായി. മുമ്പ് ആട് ഒരു ഭീകര ജീവിക്ക് സംഭവിച്ചതു പോലെ തന്നെ തിയറ്ററുകളിൽ സ്വീകരിക്കപ്പെടാതെ പോയ ഗപ്പി എന്ന സിനിമ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായത് ഡിവിഡി റിലീസിന് പിന്നാലെയാണ്.
ചിത്രം തിയറ്ററുകളിൽ കാണാതെ പോയത് തെറ്റായിപ്പോയി എന്ന തരത്തിൽ പോസ്റ്റുകളും കുറിപ്പുകളും ട്രോളുകളും ഫേസ്‌ബുക്കിൽ നിറയുകയാണ് . സിനിമ റി റിലീസ് ചെയ്താൽ കാണാൻ ആളുണ്ടാകുമോ എന്ന് ടോവിനോ തോമസ് ചോദിക്കുന്നു. ഫേസ്‌ബുക്കിലാണ് താരത്തിന്റെ ചോദ്യം.
''പ്രൊഡ്യൂസർ ചോദിക്കാൻ പറഞ്ഞതുകൊണ്ട് ചോദിക്കുവാ, തിയേറ്ററിൽ നിന്ന് കാണാൻ പറ്റാഞ്ഞത് നഷ്ടമായിപ്പോയി എന്ന് ഒരു പാട് പേർ പറഞ്ഞിരുന്നു. അതൊക്കെ ശരിക്കും ആത്മാർത്ഥമായി പറഞ്ഞതാണോ?, എങ്കിൽ പടം റീ റിലീസ് ചെയ്യട്ടെ?
നിങ്ങളൊക്കെ പോയി കാണുവോ? തിയേറ്ററിൽ ആസ്വദിക്കാൻ പോന്ന ക്വാളിറ്റിയിൽ ഒരുക്കിയ സിനിമ ലാപ് ടോപ്പിലും മൊബൈലിലും മാത്രം ഭൂരിപക്ഷം ആളുകൾ കാണുന്നതാണ് ഈ ചോദ്യം ചോദിക്കാൻ കാരണം. മലയാളത്തിൽ ഇറങ്ങുന്ന നല്ല സിനിമകൾ പ്രേക്ഷകരാൽ തഴയപ്പെടാതിരിക്കട്ടെ എന്ന് നേരത്തെ ടോവിനോ തോമസ് പറഞ്ഞിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് ഗപ്പി തിയറ്ററുകളിലെത്തിയത്. ജോൺ പോൾ ജോർജ്ജ് ആണ് സിനിമയുടെ രചയിതാവും സംവിധായകനും.
മാസ്റ്റർ ചേതൻ മുഖ്യവേഷത്തിലെത്തിയ ഗപ്പി അടുത്തിടെയാണ് റിലീസ് ചെയ്തത്. എന്നാൽ തിയേറ്ററിൽ ചിത്രം വിജയിച്ചില്ല. ഡിവിഡി പുറത്തിറങ്ങിയതോടെ എല്ലാവരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചത്. തിയേറ്ററിൽ പോയി കാണാൻ പറ്റിയില്ലല്ലോ എന്ന് പലരും വിഷമം പങ്കുവച്ചു. പ്രേക്ഷകർ തിയേറ്ററിൽ പോയിരുന്നെങ്കിൽ ഗപ്പി വിജയിക്കുമായിരുന്നെന്ന് ടോവിനോയും അഭിപ്രായപ്പെട്ടിരുന്നു. തിയേറ്ററിൽ പോയി ഗപ്പി കണ്ട് തന്റെ പൈസ പോയെന്ന് പറഞ്ഞ പ്രേക്ഷകന് പൈസ തിരിച്ച് നൽകാമെന്ന് ടോവിനോ മറുപടി നൽകിയിരുന്നു.