ത്തറിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനുള്ള ചാർജ്ജ് വർധിപ്പിച്ചു. പുതിയ നടപടിയനുസരിച്ച് മൂന്ന് ടണ്ണിന് മുകളിലുള്ള  വാഹനങ്ങൾക്ക് 500 ഖത്തർ റിയാലും ചെറുവാഹനങ്ങൾക്ക് 200 ഖത്തർ റിയാലും  ഈടാക്കും.

2007ലെ ട്രാഫിക് നിയമമനുസരിച്ച് വലിയ വാഹനങ്ങൾക്ക് 200 ഖത്തർ റിയാലും  ചെറു വാഹനങ്ങൾക്ക് 150 ഖത്തർ റിയാലുമാണ് ഈടാക്കിയിരുന്നത്. പഴയ നിയമത്തിൽ കഴിഞ്ഞ വർഷമാണ് ഭേദഗതി വരുത്തിയത്. 2015ലെ പുതിയ ട്രാഫിക് നിയമം അനുസരിച്ചാണ് ചാർജ്ജ് വർധിപ്പിച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടായത്.

തുടർന്ന് ഇതിനായുള്ള റിപ്പോർട്ട് ട്രാഫിക് മന്ത്രാലയം സ്റ്റേറ്റ് ക്യാബിനറ്റിന് സമർപ്പിക്കുകയും ക്യാബിനറ്റ് റിപ്പോർട്ട് അംഗീകരിക്കുകയും ആയിരുന്നു.