ടൗൺസ്വില്ലെ :സീറോ മലബാർ സഭയുടെ മെൽബൺ രൂപതയുടെ കീഴിലുള്ള ഓസ്ട്രേലിയൻ മിഷൻ ആയ ടൗൺസ്വില്ലെ ഇടവകയായി പ്രഖ്യാപിക്കപെടുന്നു.ഈ വരുന്ന ഒക്ടോബർ ഇരുപത്തിയെട്ടാം തീയതി ഞായറാഴ്‌ച്ചയാണ് സെയിന്റ് അൽഫോൻസ ഇടവക പ്രഖ്യാപനം.

കഴിഞ്ഞ പത്തു വർഷങ്ങൾക്കപ്പുറം ജോസ് കോയിക്കലച്ചൻ സീറോ മലബാർ കുർബാന അർപ്പിച്ചു ആരംഭിച്ച ടൗൺസ്വിൽ മിഷൻ പത്തിൽ താഴെ കുടുംബങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് ഇടവക ആയി പ്രഖ്യാപിക്കപെടുമ്പോൾ നൂറ്റി ഇരുപത്തിയേഴു കുടുംബങ്ങളായി ഉയർന്നു.കോയിക്കലച്ചനെ തുടർന്ന് ഫാദർ ജോൺ കുന്നത്തുമാടപ്പള്ളിൽ,ഫാദർ തോമസ് പുളിക്കൽ,ഫാദർ ജോഷി ജോൺ,ഫാദർ അബ്രഹാം ചേരിപ്പുറം എന്നിവർ ഈ മിഷന്റെ ചാപ്ലിന്മാരായി സേവനമനുഷ്ഠിച്ചു. ഇവരുടെ ശുശ്രുഷകാലയളവിൽ മിഷന് ക്രമേണ ഇടവകയുടെ സ്വഭാവം കൈവന്നു.

മെൽബൺ രൂപത അധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരിന്റെ ഇടവക പ്രഖ്യാപന ഡിക്രി ഇരുപത്തിയെട്ടാം തിയതിയിലെ വിശുദ്ധ കുർബാന മധ്യേ വികാരി ജനറാൾ മോൺ ഫ്രാൻസിസ് കോലഞ്ചേരി ഔദ്യോഗികമായി അറിയിക്കും.ഫാദർ തോമസ് മടാനു,ഫാദർ എബ്രഹാം ചേരിപുറം,ഫാദർ സിബിച്ചൻ കൈപ്പൻപ്ലാക്കൽ എന്നിവർ സഹ കാർമികരാകും .ഇടവക പ്രഖ്യാപനത്തിന് നാന്ദി കുറിച്ചുകൊണ്ട് മിഷനിലെ വിവിധ കൂട്ടായ്മ പ്രതിനിധികൾ സംഘടനാ ഭാരവാഹികൾ എന്നിവർ കാഴ്ചസമർപ്പണം നടത്തും.

കാർമ്മികരായ വൈദികരും ട്രസ്റ്റിമാരായ വിനോദ് കൊല്ലംകുളം,സാബു തുരുത്തിപ്പറമ്പിൽ എന്നിവരും ചേർന്ന് ഭദ്രദീപം തെളിക്കും.ഇടവകപ്രഖ്യാപനത്തെ തുടർന്ന് ഡോക്ടർ മാരിയോ ജോസ് നയിക്കുന്ന ഇടവക വിശുദ്ധികരണ ധ്യാനം നടക്കും.ഇടവക പ്രഖ്യാപനത്തിന്റെ വിജയത്തിനായി കൈക്കാരന്മാരായ വിനോദ് കൊല്ലംകുളം,സാബു,കമ്മറ്റിഅംഗങ്ങളായ ബാബു,സിബി ,ജിബിൻ,സെക്രട്ടറി ആന്റണി കുന്നുംപുറത്തു എന്നിവരുടെ നേതിർത്തത്തിൽ കമ്മറ്റികൾ പ്രവർത്തിച്ചു വരികയാണ് എന്ന് ചാപ്ലിൻ ഫാദർ മാത്യു അരീപ്ലാക്കൽ അറിയിച്ചു.