ടൗൺസ് വിൽ: പ്രഥമടൗൺസ്‌വിൽ ഓൾ ഓസ്‌ട്രേലിയ വടംവലി ചാമ്പ്യൻഷിപ്പിൽ ബ്രിസ്ബൻ സെവൻസ് ജേതാക്കൾ. അത്യന്തം വാശിയേറിയ മത്സരത്തിൽ ഗോൾഡ് കോസ്റ്റ് യുണൈറ്റഡിനെയാണ് ബ്രിസ്ബൻ പരാജയപ്പെടുത്തിയത്. ആതിഥേയരായ ടൗൺസ് വിൽ ടസ്‌കേഴ്‌സ് മൂന്നാം സ്ഥാനക്കാരായി.

ടോമി മാത്യു, ക്യാപ്്റ്റനായ ബ്രിസ്ബൻ ടീമിൽ ഡെന്നീസ് ജോർജ്, സിബി ജോർജ്, ജെസ്വിൻ ജോസ്, ആദർശ് മിലൻ, ലിയോ അഗസ്റ്റിൻ, സിബിൻ ജോസ് എന്നിവർ അംഗങ്ങളായിരുന്നു.

ഷിൻസൺ കുര്യൻ ക്യാപ്റ്റനായ ഗോൾഡ് കോസ്റ്റ് ടീമിൽ അബ്രഹാം കെ വർഗീസ്, സിൻസൺ ബാബു, റിജു ജയിംസ്, അജു മോൻ പോൾ, ജിജോ തോമസ്, നിജോ ആന്റണി, ജിബി പോൾ എന്നിവർ അംഗങ്ങളായിരുന്നു. ബിനിൽ ബേബിയായിരുന്നു ടൗൺസ് വിൽ ക്യാപ്റ്റൻ. ഡെന്നിസ് ജോർജ് ബെസ്റ്റ് ഫ്രണ്ടും ടോമി മാത്യു ബെസ്റ്റ് ബാക്കറുമായി. ബെസ്റ്റ് കോച്ച് ആയി ജിജിൽ ജോസ് ചാലയിൽ തെരഞ്ഞെടുക്കപ്പെട്ടു.

ടൗൺസ് വിൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച മത്സം ടൗൺസ് വിൽ മേയർ ജെന്നിഹിൽ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് 2001, 1001, 501, ഡോളർ വീതം ക്യാഷ് അവാർഡും ട്രോഫികളും ജോണി മേച്ചേരിൽ സമ്മാനിച്ചു.