- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വിഷാംശമുള്ള പായൽ നദീതീരത്ത് അടിയുന്നു; ഫ്‌ലോറിഡയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; മലിനജലവുമായി സമ്പർക്കം പാടില്ലെന്ന് മുന്നറിയിപ്പ്
ഫ്‌ലോറിഡ: നദീതീരങ്ങളിൽ വിഷാംശമുള്ള പായൽ അടിഞ്ഞതിനെ തുടർന്ന് ഫ്‌ലോറിഡയിൽ ഗവർണർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സെന്റ് ലൂസി നദിയിൽ ഉൾപ്പെടെ വിഷാംശമുള്ള പായലുകൾ ഏറെ അടിഞ്ഞതിനെ തുടർന്നാണ് ഗവർണർ റിക്ക് സ്‌കോട്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. നാലു കൗണ്ടികളിൽ നിന്ന് പായലിന്റെ സാമ്പിൾ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. വെള്ളപ്പൊക്കം തടയുന്നതിനായി ഒക്കീച്ചോബീ തടാകത്തിൽ നിന്ന് മലിനമായ വെള്ളം തുറന്നുവിട്ടതിനെ തുടർന്നാണ് നദീതീരങ്ങളിൽ പായലുകൾ വൻ തോതിൽ അടിയാൻ ഇടയായത്. സസ്യജാലങ്ങൾക്കും മൃഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ ഹാനികരമായിട്ടുള്ള പായലുകളാണ് നദികളിൽ വന്നടിഞ്ഞിട്ടുള്ളത്. ശുദ്ധജലത്തിന്റെ വൻ സ്രോതസായിരുന്ന ഒക്കീചോബീ തടാകം പിന്നീട് മാലിന്യങ്ങളും രാസവസ്തുക്കളും അടിഞ്ഞ് മലിനപ്പെടുകയായിരുന്നു. ഇത് വിഷാംശമുള്ള പായലുകളുടെ വളർച്ചയ്ക്ക് കാരണമാകുകയും ചെയ്തു. ഒക്കീചോബീ തടാകത്തിൽ നിന്നുള്ള പായൽ നദികളിലും ബീച്ചുകളിലും വൻ തോതിൽ പുറന്തള്ളപ്പെടുകയായിരുന്നു. പാം സിറ്റി, സ്റ്റുവർട്ട് എന്നിവയ്ക്കടുത്തുള്ള നദികളി
ഫ്‌ലോറിഡ: നദീതീരങ്ങളിൽ വിഷാംശമുള്ള പായൽ അടിഞ്ഞതിനെ തുടർന്ന് ഫ്‌ലോറിഡയിൽ ഗവർണർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സെന്റ് ലൂസി നദിയിൽ ഉൾപ്പെടെ വിഷാംശമുള്ള പായലുകൾ ഏറെ അടിഞ്ഞതിനെ തുടർന്നാണ് ഗവർണർ റിക്ക് സ്‌കോട്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. നാലു കൗണ്ടികളിൽ നിന്ന് പായലിന്റെ സാമ്പിൾ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്.
വെള്ളപ്പൊക്കം തടയുന്നതിനായി ഒക്കീച്ചോബീ തടാകത്തിൽ നിന്ന് മലിനമായ വെള്ളം തുറന്നുവിട്ടതിനെ തുടർന്നാണ് നദീതീരങ്ങളിൽ പായലുകൾ വൻ തോതിൽ അടിയാൻ ഇടയായത്. സസ്യജാലങ്ങൾക്കും മൃഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ ഹാനികരമായിട്ടുള്ള പായലുകളാണ് നദികളിൽ വന്നടിഞ്ഞിട്ടുള്ളത്.
ശുദ്ധജലത്തിന്റെ വൻ സ്രോതസായിരുന്ന ഒക്കീചോബീ തടാകം പിന്നീട് മാലിന്യങ്ങളും രാസവസ്തുക്കളും അടിഞ്ഞ് മലിനപ്പെടുകയായിരുന്നു. ഇത് വിഷാംശമുള്ള പായലുകളുടെ വളർച്ചയ്ക്ക് കാരണമാകുകയും ചെയ്തു. ഒക്കീചോബീ തടാകത്തിൽ നിന്നുള്ള പായൽ നദികളിലും ബീച്ചുകളിലും വൻ തോതിൽ പുറന്തള്ളപ്പെടുകയായിരുന്നു. പാം സിറ്റി, സ്റ്റുവർട്ട് എന്നിവയ്ക്കടുത്തുള്ള നദികളിൽ നിന്നും ശേഖരിച്ച വെള്ളത്തിൽ ഉയർന്ന തോതിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിനുള്ളിൽ ഈ വെള്ളം ചെന്നെത്തിയാൽ ഛർദി, വയറിളക്കം എന്നിവയ്ക്കു കാരണമാകുകയും വെള്ളം ശരീരത്തിൽ പതിച്ചാൽ ചൊറിച്ചിലിനും മറ്റും കാരണമാകുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
ഫ്‌ലോറിഡ ട്രഷർ കോസ്റ്റിലെ ബീച്ചുകൾ പായൽ അടിഞ്ഞതിനെ തുടർന്ന് ഒരാഴ്ച മുമ്പു തന്നെ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തെ പല ബീച്ചുകളും തുറന്നു കിടക്കുകയാണെങ്കിലും വെള്ളവുമായി സമ്പർക്കം പാടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.