- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
അന്തരീക്ഷ വായു മലിനപ്പെട്ടത്; വിഷലിപ്തമായ വായു അൽഷിമേഴ്‌സ് പോലെയുള്ള ഗുരുതര രോഗങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഗവേഷകർ
ദോഹ: രാജ്യത്തെ അന്തരീക്ഷ വായു മലിനപ്പെട്ടതാണെന്നും ഇത്തരത്തിൽ അന്തരീക്ഷ വായുവിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ അൽഷിമേഴ്‌സ് പോലെയുള്ള ഗുരുതര രോഗങ്ങൾക്ക് വഴിതെളിക്കുമെന്ന് ശാസ്ത്രജ്ഞർ. ദോഹയിലാണ് അന്തരീക്ഷ വായു ഏറ്റവും കൂടുതൽ മലിനപ്പെട്ടിരിക്കുന്നത്. യുകെ ലങ്കാസ്റ്റർ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഖത്തറിലെ വായു ഉയർന്ന തോതിൽ മലിനപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. അന്തരീക്ഷ വായുവിൽ അടങ്ങിയിരിക്കുന്ന മാഗ്നെറ്റിക് നാനോ കണങ്ങളാണ് ഇത്തരത്തിൽ തലച്ചോറിനെ ബാധിക്കുന്ന ഗുരുതര അസുഖങ്ങൾക്ക് വഴിവയ്ക്കുന്നത്. തലച്ചോറിൽ ഫ്രീ റാഡിക്കലുകൾ രൂപപ്പെടാൻ മാഗ്നെറ്റിക് നാനോ കണങ്ങൾ കാരണമാകുമെന്നും അൽഷിമേഴ്‌സ് പോലെയുള്ള ന്യൂറോഡീജെനറേറ്റീവ്‌സ രോഗങ്ങൾ ഇതുമൂലം ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും ഗവേഷണത്തിന് നേതൃത്വം നൽകുന്ന പ്രഫ. ബാർബറ മെഹർ വ്യക്തമാക്കി. 2014-ലെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ റിപ്പോർട്ട് അനുസരിച്ച് ദോഹയിലെ ലോകത്തിൽ വച്ചേറ്റം മലിനപ്പെട്ട അന്തരീക്ഷ വായു ഉള്ള രാജ്യമാണെന്നാണ് വെളിപ്പെട്
ദോഹ: രാജ്യത്തെ അന്തരീക്ഷ വായു മലിനപ്പെട്ടതാണെന്നും ഇത്തരത്തിൽ അന്തരീക്ഷ വായുവിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ അൽഷിമേഴ്‌സ് പോലെയുള്ള ഗുരുതര രോഗങ്ങൾക്ക് വഴിതെളിക്കുമെന്ന് ശാസ്ത്രജ്ഞർ. ദോഹയിലാണ് അന്തരീക്ഷ വായു ഏറ്റവും കൂടുതൽ മലിനപ്പെട്ടിരിക്കുന്നത്. യുകെ ലങ്കാസ്റ്റർ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഖത്തറിലെ വായു ഉയർന്ന തോതിൽ മലിനപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
അന്തരീക്ഷ വായുവിൽ അടങ്ങിയിരിക്കുന്ന മാഗ്നെറ്റിക് നാനോ കണങ്ങളാണ് ഇത്തരത്തിൽ തലച്ചോറിനെ ബാധിക്കുന്ന ഗുരുതര അസുഖങ്ങൾക്ക് വഴിവയ്ക്കുന്നത്. തലച്ചോറിൽ ഫ്രീ റാഡിക്കലുകൾ രൂപപ്പെടാൻ മാഗ്നെറ്റിക് നാനോ കണങ്ങൾ കാരണമാകുമെന്നും അൽഷിമേഴ്‌സ് പോലെയുള്ള ന്യൂറോഡീജെനറേറ്റീവ്‌സ രോഗങ്ങൾ ഇതുമൂലം ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും ഗവേഷണത്തിന് നേതൃത്വം നൽകുന്ന പ്രഫ. ബാർബറ മെഹർ വ്യക്തമാക്കി.
2014-ലെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ റിപ്പോർട്ട് അനുസരിച്ച് ദോഹയിലെ ലോകത്തിൽ വച്ചേറ്റം മലിനപ്പെട്ട അന്തരീക്ഷ വായു ഉള്ള രാജ്യമാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ദോഹയിലെ ആൾക്കാരുടെ ജീവിതം കൂടുതൽ ദുഷ്‌ക്കരമാക്കുന്ന മലിനപ്പെട്ട അന്തരീക്ഷ വായുവാണെന്നും അൽഷിമേഴ്‌സ്, പാർക്കിൻസൺസ്, എഎൽഎസ് തുടങ്ങിയ ഗുരുതരരോഗങ്ങൾ ഇവിടെയുള്ളവരിൽ കൂടുതലായി കണ്ടെത്തുന്നുണ്ടെന്നും ലോക്കൽ ഗവേഷകരും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.