- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൊയോട്ട സണ്ണിയുടെ നിര്യാണത്തിൽ അനുശോചിച്ച് അക്ഷയ് കുമാർ; സണ്ണിയുടെ ജീവിതകഥ പറഞ്ഞ 'എയർലിഫ്ടി'ൽ രഞ്ജിത് കട്യാലായത് അക്ഷയ് കുമാർ; എയർലിഫ്റ്റിന്റെ ഇതിവൃത്തം കുവൈത്ത് യുദ്ധകാലത്ത് ടൊയോട്ട സണ്ണി 1.70 ലക്ഷം ഇന്ത്യാക്കാരെ രക്ഷിച്ചത്
പ്രവാസി വ്യവസായി ടൊയോട്ട സണ്ണിയുടെ നിര്യാണത്തിൽ അനുശോചിച്ച് ബോളിവുഡ് സൂപ്പർതാരവും ദേശീയ അവാർഡ് ജേതാവുമായ അക്ഷയ് കുമാർ. ട്വിറ്റർ കുറിപ്പിലൂടെയാണ് അക്ഷയ് സണ്ണിയുടെ മരണത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയത്. 1990-ൽ സദാം ഹുസൈന്റെ നേതൃത്വത്തിൽ ഇറാഖ് കുവൈത്തിനെ ആക്രമിച്ചപ്പോൾ അവിടെയുണ്ടായിരുന്ന 1.70 ലക്ഷത്തോളം ഇന്ത്യക്കാരെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാൻ നേതൃത്വം നൽകിയത് സണ്ണിയായിരുന്നു. 2016-ൽ ഈ സംഭവത്തെ അടിസ്ഥാനമാക്കി രാജ കൃഷ്ണ മേനോൻ എയർലിഫ്റ്റ്എന്ന സിനിമയൊരുക്കിയപ്പോൾ സണ്ണിയെ അടിസ്ഥാനമാക്കി സൃഷ്ടിച്ച രഞ്ജിത്ത് കട്യാൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അക്ഷയ് കുമാറായിരുന്നു. എയർലിഫിറ്റിലെ അഭിനയം കൂടി പരിഗണിച്ചാണ് പോയ വർഷത്തെ മികച്ച നടനുള്ള പുരസ്‌കാരം അക്ഷയ്ക്ക്ലഭിച്ചത്. Extremely sad news, was an honour to portray him onscreen. Thoughts and prayers with his family
പ്രവാസി വ്യവസായി ടൊയോട്ട സണ്ണിയുടെ നിര്യാണത്തിൽ അനുശോചിച്ച് ബോളിവുഡ് സൂപ്പർതാരവും ദേശീയ അവാർഡ് ജേതാവുമായ അക്ഷയ് കുമാർ. ട്വിറ്റർ കുറിപ്പിലൂടെയാണ് അക്ഷയ് സണ്ണിയുടെ മരണത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയത്.
1990-ൽ സദാം ഹുസൈന്റെ നേതൃത്വത്തിൽ ഇറാഖ് കുവൈത്തിനെ ആക്രമിച്ചപ്പോൾ അവിടെയുണ്ടായിരുന്ന 1.70 ലക്ഷത്തോളം ഇന്ത്യക്കാരെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാൻ നേതൃത്വം നൽകിയത് സണ്ണിയായിരുന്നു.
2016-ൽ ഈ സംഭവത്തെ അടിസ്ഥാനമാക്കി രാജ കൃഷ്ണ മേനോൻ എയർലിഫ്റ്റ്എന്ന സിനിമയൊരുക്കിയപ്പോൾ സണ്ണിയെ അടിസ്ഥാനമാക്കി സൃഷ്ടിച്ച രഞ്ജിത്ത് കട്യാൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അക്ഷയ് കുമാറായിരുന്നു.
എയർലിഫിറ്റിലെ അഭിനയം കൂടി പരിഗണിച്ചാണ് പോയ വർഷത്തെ മികച്ച നടനുള്ള പുരസ്‌കാരം അക്ഷയ്ക്ക്ലഭിച്ചത്.
Extremely sad news, was an honour to portray him onscreen.
Thoughts and prayers with his family