- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയിൽ കാര്യങ്ങൾ കൈവിടുമെന്ന് ഉറപ്പായപ്പോൾ കേസ് പിൻവലിച്ചോട്ടെ എന്ന് ചോദിച്ച് സർക്കാർ അഭിഭാഷകൻ; പിൻവലിച്ചാലും പിഴ അടച്ചേ മതിയാവൂ എന്ന് കോടതി; നിയമനം വൈകിയത് നടപടി ക്രമങ്ങളുടെ ഭാഗമെന്ന വാദം ഖണ്ഡിച്ചത് നീക്കിയത് ഒരു മിനിറ്റ് കൊണ്ടെന്ന വാദം ഉന്നയിച്ച്; സെൻകുമാർ കേസിൽ സുപ്രീംകോടതിയിൽ നടന്നത് ഇങ്ങനെയൊക്കെ
ന്യൂഡൽഹി: സർക്കാരിനെ കണക്കിന് വിമർശിച്ചാണ് സെൻകുമാർ കേസിൽ വ്യക്തതാ ഹർജി സുപ്രീംകോടതി തള്ളിയത്. നാടകീയമായ സംഭവങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. സർക്കാർ നിലപാടിനെ ന്യായീകരിക്കാൻ അഭിഭാഷകൻ നടത്തിയ നീക്കത്തെ സെൻകുമാറിന്റെ അഭിഭാഷകൻ ദുഷ്യന്ത് ദാവെ വാദങ്ങളിലൂടെ ഖണ്ഡിച്ചതും പിണറായി സർക്കാരിന് തിരിച്ചടിയായി. ഹർജി പിൻവലിച്ചാൽ പിഴ ഒഴിവാക്കുമോ എന്ന് പോലും കോടതിയോട് സർക്കാർ അഭിഭാഷകന് ചോദിക്കേണ്ടി വന്നു. അതും നിഷ്ടകരുണം തള്ളിയാണ് സെൻകുമാർ കേസിൽ ഇന്ന് സുപ്രീംകോടതി നിലപാടുകൾ വിശദീകരിച്ചത്. സർക്കാരിനെതിരെ കടുത്ത നിലപാടുകൾ വേണ്ടി വരുമെന്ന വ്യക്തമായ സൂചനകളും കോടതി നൽകി. ഇതോടെ സെൻകുമാറിന്റെ നിയമനം വൈകിപ്പിക്കാനുള്ള നീക്കമാണ് വ്യക്തതാ ഹർജിയെന്ന വാദം പരോക്ഷമായി സുപ്രീംകോടതിയും അംഗകരിക്കുകയാണ്. സർക്കാരിന്റെ വ്യക്തതാ ഹർജി ഫയലിൽ സ്വീകരിക്കാൻ പോലും കോടതി തയ്യാറായില്ല. എല്ലാ വ്യക്തതയുമുള്ള വിധിയിൽ പൊലീസ് മേധാവിയായി സെൻകുമാറിനെ നിയമിക്കാനാണ് നിർദ്ദേശിച്ചത്. അത് നടപ്പാക്കിയാൽ മതിയെന്നതായിരുന്നു കോടതിയുടെ നിലപാട്. സമയം കള

ന്യൂഡൽഹി: സർക്കാരിനെ കണക്കിന് വിമർശിച്ചാണ് സെൻകുമാർ കേസിൽ വ്യക്തതാ ഹർജി സുപ്രീംകോടതി തള്ളിയത്. നാടകീയമായ സംഭവങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. സർക്കാർ നിലപാടിനെ ന്യായീകരിക്കാൻ അഭിഭാഷകൻ നടത്തിയ നീക്കത്തെ സെൻകുമാറിന്റെ അഭിഭാഷകൻ ദുഷ്യന്ത് ദാവെ വാദങ്ങളിലൂടെ ഖണ്ഡിച്ചതും പിണറായി സർക്കാരിന് തിരിച്ചടിയായി. ഹർജി പിൻവലിച്ചാൽ പിഴ ഒഴിവാക്കുമോ എന്ന് പോലും കോടതിയോട് സർക്കാർ അഭിഭാഷകന് ചോദിക്കേണ്ടി വന്നു. അതും നിഷ്ടകരുണം തള്ളിയാണ് സെൻകുമാർ കേസിൽ ഇന്ന് സുപ്രീംകോടതി നിലപാടുകൾ വിശദീകരിച്ചത്. സർക്കാരിനെതിരെ കടുത്ത നിലപാടുകൾ വേണ്ടി വരുമെന്ന വ്യക്തമായ സൂചനകളും കോടതി നൽകി. ഇതോടെ സെൻകുമാറിന്റെ നിയമനം വൈകിപ്പിക്കാനുള്ള നീക്കമാണ് വ്യക്തതാ ഹർജിയെന്ന വാദം പരോക്ഷമായി സുപ്രീംകോടതിയും അംഗകരിക്കുകയാണ്.
സർക്കാരിന്റെ വ്യക്തതാ ഹർജി ഫയലിൽ സ്വീകരിക്കാൻ പോലും കോടതി തയ്യാറായില്ല. എല്ലാ വ്യക്തതയുമുള്ള വിധിയിൽ പൊലീസ് മേധാവിയായി സെൻകുമാറിനെ നിയമിക്കാനാണ് നിർദ്ദേശിച്ചത്. അത് നടപ്പാക്കിയാൽ മതിയെന്നതായിരുന്നു കോടതിയുടെ നിലപാട്. സമയം കളഞ്ഞതിന് 25,000 രൂപ പിഴയടയ്ക്കാനും നിർദ്ദേശിച്ചത്. ഇതോടെ സർക്കാരിന് വേണ്ടി ഹാജരായ സിദ്ധാർത്ഥ് ലുത്ര രക്ഷപ്പെടാൻ മറുവാദം ഉയർത്തിയത്. ഹർജി പിൻവലിച്ചാൽ പിഴ ഒഴിവാക്കുമോ എന്നതായിരുന്നു ചോദ്യം. പിഴയടക്കേണ്ടി വന്നാൽ സർക്കാരിനുണ്ടാകാവുന്ന വിമർശനങ്ങൾ തിരിച്ചറിഞ്ഞായിരുന്നു ചോദ്യം. എന്നാൽ നിങ്ങൾ ഹർജി പിൻവലിച്ചാലും ഞങ്ങൾക്ക് പിഴ ഈടാക്കാൻ കഴിയുമെന്നായിരുന്നു ജസ്റ്റീസ് മദൻ ബി ലോക്കൂറിന്റെ നിലപാട്. ഇതോടെയാണ് പിഴ ശിക്ഷ ഒഴിവാക്കാനുള്ള നീക്കം പൊളിഞ്ഞത്.
ഇതിനൊപ്പമാണ് സെൻകുമാറിന്റെ കോടതിയലക്ഷ്യ ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കാനും തീരുമാനിച്ചത്. സെൻകുമാറിനെ ഡിജിപിയായി പുനർനിയമിക്കണമെന്ന വിധിയിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയതും വിമർശനത്തോടെയായിരുന്നു. സർക്കാർ നടപടിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സർക്കാരിന്റെ നടപടി ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനുപുറമേ നിയമനം വൈകുന്നതിൽ സെൻകുമാർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കാനും കോടതി തീരുമാനിക്കുകയായിരുന്നു. എന്നാൽ തൽക്കാലം ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാക്കേണ്ടെന്നും കോടതി പറഞ്ഞു. വിധി നടപ്പാക്കിയില്ലെങ്കിൽ എന്തുചെയ്യണമെന്ന് അറിയാമെന്നും കോടതി വ്യക്തമാക്കി. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. നടപടികളെല്ലാം എതിരാണെന്ന് വ്യക്തമായപ്പോഴാണ് സർക്കാർ അഭിഭാഷകൻ ചില ഇടപെടലിന് ശ്രമിച്ചത്.
സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നായിരുന്നു സിദ്ധാർത്ഥ് ലുത്ര കോടതിയിൽ വിശദീകരിച്ചത്. എന്നാൽ ഇതിനെ സമർത്ഥമായി പൊളിക്കാൻ സെൻകുമാറിന്റെ അഭിഭാഷകൻ ദുഷ്യന്ത് ദാവെയ്ക്ക് കഴിഞ്ഞു. സെൻകുമാറിനെ ഡിജെപി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ 24 മണിക്കൂർ പോലും വേണ്ടി വന്നില്ല. എന്തുകൊണ്ടാണ് ഇപ്പോൾ കോടതി വിധി നടപ്പാക്കാൻ ഇത്രയും താമസമെടുക്കുന്നതെന്നായിരുന്നു ദുഷ്യന്ത് ദാവെയുടെ വാദം. ഇതിന് മുന്നിൽ ലക്ഷങ്ങൾ പ്രതിഫലം വാങ്ങി കോടതിയിൽ ഹാജരായ സർക്കാർ അഭിഭാഷകൻ പാളിപ്പോയി. ഇതോടെയാണ് സർക്കാരിന് പിഴ അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുന്നത്.
പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി പകരം ലോക്നാഥ് ബെഹ്റയെ നിയമിച്ചിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് കാണിച്ച് സെൻകുമാർ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയുമായിരുന്നു. കഴിഞ്ഞ 24നാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. എന്നാൽ സെൻകുമാറിന് പുനർനിയമനം നൽകാതെ സർക്കാർ വ്യക്തത തേടി വീണ്ടും ഹർജി നൽകുകയായിരുന്നു. സെൻകുമാറിനെ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും എന്നാൽ വിധിയിൽ വ്യക്തത വേണമെന്നുമായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. എന്നാൽ വിധിയിൽ അവ്യക്തത ഇല്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി ഹർജി തള്ളുകയായിരുന്നു.
നേരത്തേ, സെൻകുമാറിന് അനുകൂലമായ വിധി ഉണ്ടായപ്പോൾ വിധി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് അന്ന് സർക്കാരിനായി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവെ ഉപദേശം നൽകിയിരുന്നു. നിയമ സെക്രട്ടറിയും ഇതേ ഉപദേശമാണ് നൽകിയത്. എന്നാൽ വീണ്ടും കോടതിയെ സമീപിക്കാനായിരുന്നു പിണറായി സർക്കാർ തീരുമാനിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതാണ് കോടതിയിൽ പിഴച്ചത്. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കാൻ ഉത്തരവിട്ട ജസ്റ്റിസ് മദൻ ബി.ലോക്കൂർ അധ്യക്ഷനായ ബെഞ്ചിന്റേത് തന്നെയാണ് പിഴയടയ്ക്കാനുള്ള വിധി. 25,000 രൂപ കോടതി ചെലവ് സർക്കാർ കെട്ടിവയ്ക്കണം. വിധി നടപ്പാക്കിയില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാമെന്നും കോടതി വ്യക്തമാക്കി. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.
സെൻകുമാർ പൊലീസ് മേധാവി അല്ലായിരുന്നുവെന്ന വാദമാണ് സർക്കാർ ഉന്നയിച്ചത്. പൊലീസ് സേനയുടെ ചുമതലയുള്ള ഡിജിപി മാത്രമായിരുന്നു സെൻകുമാർ. എന്നാൽ ലോക്‌നാഥ് ബഹ്‌റയെ സർക്കാർ നിയമിച്ചത് സംസ്ഥാന പൊലീസ് മേധാവിയായിട്ടാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

