- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗവർണർ ആകുമോ എന്ന് അറിയില്ല! അമിത് ഷായെ കണ്ടത് വിശ്വാസികൾക്ക് വേണ്ടി; അവിശ്വാസികൾ വിശ്വാസികളുടെ ക്ഷേത്രം ഭരിക്കുന്നതു ശരിയല്ല; ദേവസ്വം ബോർഡുകളുടെ ഭരണം കേന്ദ്ര നിയമത്തിലൂടെ ക്രമീകരിക്കണ'മെന്നും മുൻ ഡിജിപി; സെൻകുമാറിന്റെ പ്രതികരണം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ
തിരുവനന്തപുരം; മുൻ ഡിജിപി ടിപി സെൻകുമാർ ഗവർണാറാകുമെന്ന് ഊഹാപോഹങ്ങൾ നിലനിൽക്കെ അമിത് ഷായുമായി കൂടി കാഴ്ച നടത്തിയതിന് വിശദീകരണം നൽകുകയാണ് സെൻകുമാർ.ഡിജിപിയുടെ വിശദീകരണത്തിൽ നൽകുന്ന സൂചന പദവികൾ തന്നെ തേടി വന്നേക്കാം എന്നു തന്നെയാണ്. അത് ഗവർണറിന്റെയോ അല്ലെങ്കിൽ മറ്റേന്തെങ്കിലുമോ ആയിരിക്കാമെന്ന സൂചനയും അദ്ദേഹം നൽകുന്നുണ്ട്. 'ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളും ദേവസ്വം ബോർഡുകളും വിശ്വാസികളുടെ കൈകളിലെത്തിക്കാൻ കേന്ദ്രം നിയമ നിർമ്മാണം നടത്തണം എന്നാവശ്യപ്പെടാനാണു ബിജെപി അധ്യക്ഷൻ അമിത്ഷായെ കണ്ടത്. താൻ ഗവർണർ ആകുമോ, മറ്റെന്തെങ്കിലും ആകുമോ എന്നൊന്നും അറിയില്ല. ബിജെപി നേതാക്കളാരും ഇത്തരം കാര്യമൊന്നും സംസാരിച്ചിട്ടുമില്ല. ഉടനെ ഡൽഹിക്കു പോകുന്നുമില്ല. താൻ സുപ്രീം കോടതിയിൽ ജയിച്ച കേസ് സംബന്ധിച്ചു ഐപിഎസ് ഉദ്യോഗസ്ഥർക്കു ക്‌ളാസെടുക്കാൻ അടുത്ത ദിവസം ഹൈദരാബാദ് പൊലീസ് അക്കാദമിയിലേക്കു പോകുന്നുണ്ട്. അവിശ്വാസികൾ വിശ്വാസികളുടെ ക്ഷേത്രം ഭരിക്കുന്നതു ശരിയല്ല. ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ കേന്
തിരുവനന്തപുരം; മുൻ ഡിജിപി ടിപി സെൻകുമാർ ഗവർണാറാകുമെന്ന് ഊഹാപോഹങ്ങൾ നിലനിൽക്കെ അമിത് ഷായുമായി കൂടി കാഴ്ച നടത്തിയതിന് വിശദീകരണം നൽകുകയാണ് സെൻകുമാർ.ഡിജിപിയുടെ വിശദീകരണത്തിൽ നൽകുന്ന സൂചന പദവികൾ തന്നെ തേടി വന്നേക്കാം എന്നു തന്നെയാണ്. അത് ഗവർണറിന്റെയോ അല്ലെങ്കിൽ മറ്റേന്തെങ്കിലുമോ ആയിരിക്കാമെന്ന സൂചനയും അദ്ദേഹം നൽകുന്നുണ്ട്.
'ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളും ദേവസ്വം ബോർഡുകളും വിശ്വാസികളുടെ കൈകളിലെത്തിക്കാൻ കേന്ദ്രം നിയമ നിർമ്മാണം നടത്തണം എന്നാവശ്യപ്പെടാനാണു ബിജെപി അധ്യക്ഷൻ അമിത്ഷായെ കണ്ടത്.
താൻ ഗവർണർ ആകുമോ, മറ്റെന്തെങ്കിലും ആകുമോ എന്നൊന്നും അറിയില്ല. ബിജെപി നേതാക്കളാരും ഇത്തരം കാര്യമൊന്നും സംസാരിച്ചിട്ടുമില്ല. ഉടനെ ഡൽഹിക്കു പോകുന്നുമില്ല. താൻ സുപ്രീം കോടതിയിൽ ജയിച്ച കേസ് സംബന്ധിച്ചു ഐപിഎസ് ഉദ്യോഗസ്ഥർക്കു ക്‌ളാസെടുക്കാൻ അടുത്ത ദിവസം ഹൈദരാബാദ് പൊലീസ് അക്കാദമിയിലേക്കു പോകുന്നുണ്ട്.
അവിശ്വാസികൾ വിശ്വാസികളുടെ ക്ഷേത്രം ഭരിക്കുന്നതു ശരിയല്ല. ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിനു നിയമം കൊണ്ടുവരാൻ അധികാരമുണ്ട്. ദേവസ്വം ബോർഡുകളുടെ ഭരണം കേന്ദ്ര നിയമത്തിലൂടെ ക്രമീകരിക്കണം.
അതിന്റെ വിശദാംശം രേഖാമൂലം അമിത്ഷായ്ക്കു കൈമാറിയിട്ടുണ്ട്. അതല്ലാതെ മറ്റൊരു കാര്യവും ചർച്ച ചെയ്തിട്ടില്ലെ'ന്നും സെൻകുമാർ വ്യക്തമാക്കി.
നിലവിലെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷ സർക്കാരിനെ നേരിടാൻ പറ്റിയ വ്യക്തി എന്ന നിലയിൽ സെൻകുമാറിനെ ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നാണ് പ്രചരണം. സംസ്ഥാന സർക്കാറിനെതിരെ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തിയ ഡിജിപി പദവി തിരിച്ചുപിടിച്ചത് ബിജെപിക്കാർക്കിടയിൽ മതിപ്പുണ്ട് സെൻകുമാറിന്. ഈ സാധ്യത അടക്കം ചൂണ്ടിക്കാട്ടിയാണ് സെൻകുമാറിനെ ഗവർണർ പദവി നൽകുമെന്ന വിധത്തിലുള്ള വാർത്തകൾ പുറത്തുവന്നത്. ഇത് അദ്ദേഹത്തെ മനപ്പൂർവ്വം ദ്രോഹിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണെന്നാണ് ഈ വാർത്തയെന്നും അദ്ദേഹത്തോട് അടുത്തവർ പറയുന്നു.
അതേസമയം ഇത്തരം പ്രചരണങ്ങൾക്ക് പിന്നിലെ ലക്ഷ്യം മറ്റൊന്നാണെന്ന സൂചനയാണ് സെൻകുമാറിനോട് അടുത്ത വൃത്തങ്ങൾ നൽകുന്നത്. താൻ ഗവർണറായി കാണണമെന്ന ആഗ്രഹം ഉള്ളവരല്ല ഇത്തരം പ്രചരണം നടത്തുന്നത്. മറിച്ച് അദ്ദേഹത്തിന് ന്യായമായും ലഭിക്കേണ്ടിയിരുന്ന ചില പദവികളുണ്ട്. അത്തരം പദവികളിൽ ചിലത് സംസ്ഥാന കാര്യങ്ങളിൽ ഇടപെടാൻ പോന്നതായിരുന്നു. ഈ പദവികളിലേക്ക് സെൻകുമാർ എത്താതിരിക്കാൻ വേണ്ടിയാണ് ഗവർണർ പോലുള്ള പദവികൾ നൽകുമെന്ന് പ്രചരിപ്പിക്കുന്നതും എന്നാണ് പുറത്തുവരുന്ന സൂചന.
വിരമിച്ചെങ്കിലും സർക്കാറിൽ പലരും ഭയക്കുന്ന ഉദ്യോഗസ്ഥനായി സെൻകുമാർ മാറിയെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ അദ്ദേഹത്തെ മെരുക്കാൻ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളും. കേന്ദ്രത്തിൽ ഉദ്യോഗസ്ഥ തലത്തിലും സെൻകുമാറിനെ താൽപ്പര്യമുള്ളവരുണ്ട്. അതേസമയം സെൻകുമാറിനെ കാവിപുതപ്പിച്ചാൽ പലകാര്യങ്ങൾ സർക്കാറിനും ഉദ്യോഗസ്ഥർക്കും എളുപ്പമാണ്. ഈ സാധ്യതയെയാണ് ഉപയോഗപ്പെടുത്തുന്നതും. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ അടുത്തിടെ കേരളത്തിലെത്തിയപ്പോൾ സെൻകുമാർ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
അന്ന് ഷായെ സന്ദർശിച്ച പ്രമുഖരിൽ പലരും ബിജെപിയിൽ ചേർന്നെങ്കിലും സെൻകുമാർ അംഗത്വമെടുക്കാതിരുന്നത്, അദ്ദേഹത്തെ തേടിയെത്താനിരിക്കുന്ന പദവിക്കു മുന്നോടിയായാണെന്ന് അഭ്യൂഹമുയർന്നിരുന്നു. അതേസമയം സെൻകുമാറിനെ ഗവർണർ പദവിയിൽ നിയമിക്കുന്നു എന്ന വാർത്തകൾ വന്നാൽ മറ്റ് ബിജെപി കേന്ദ്രങ്ങളിൽ നിന്നും എതിർപ്പുയരും. ഈ എതിർപ്പുയരാൻ വേണ്ടിക്കൂടിയാണ് പുതിയ പ്രചരണരം തന്ത്രവുമായി ചില ഉദ്യോഗസ്ഥ കേന്ദ്രങ്ങൾ രംഗത്തെത്തിയത്. ഗവർണറാക്കുന്നയാൾക്ക് അതേ സംസ്ഥാനത്തുതന്നെ നിയമനം നൽകുന്ന കീഴ്‌വഴക്കമില്ലെന്നു. അങ്ങനെ ചെയ്യരുതെന്ന് ഭരണഘടനയിൽ പറയുന്നുമില്ല. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ മോദി സർക്കാർ ഗവർണറായി നിയമിച്ചതും കീഴ്‌വഴക്കങ്ങൾ ലംഘിച്ചായിരുന്നു. ഈ സാധ്യതകളെല്ലാം ചൂണ്ടിക്കാണിച്ചായിരുന്നു വാർത്ത.
തന്നെ പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയ നടപടിക്കെതിരെ സെൻകുമാർ സുപ്രീം കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയതും പിണറായി സർക്കാരിന് കുറച്ചൊന്നുമല്ല ക്ഷീണമുണ്ടാക്കിയത്. സ്ഥാനമൊഴിഞ്ഞശേഷം അദ്ദേഹത്തെ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണൽ അംഗമായി നിയമിക്കാനുള്ള നീക്കത്തിനും സർക്കാർ തടയിട്ടിരുന്നു. ഇതിന് ശേഷവും സെൻകുമാറിനെ വിടാതെ പിന്തുടർന്നിരുന്നു സംസ്ഥാന സർക്കാർ. ഹൈക്കോടതി തള്ളിയ കേസിൽ സെൻകുമാറിനെ വീണ്ടും കുടുക്കാനായി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജി പക്ഷെ പരിഗണനക്ക് പോലുമെടുക്കാതെ തള്ളിയതും സർക്കാറിന് തിരിച്ചിടിയായിരുന്നു.
സെൻകുമാർ വ്യാജരേഖയുണ്ടാക്കി എന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് കഴമ്പില്ലെന്ന് കണ്ട് ഹൈക്കോടതി റദ്ദാക്കിയതിന് എതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വൻതുക മുടക്കി മുതിർന്ന അഭിഭാഷകരെ ഇറക്കിയെങ്കിലും വീണ്ടും പരാജയപ്പെട്ടു. സ്പഷ്യൽ ലീവ് പെറ്റിഷൻ ഫയലിൽ സ്വീകരിക്കാൻ തന്നെ കോടതി തയ്യാറായില്ല. സർക്കാരിനെ വെല്ലുവിളിച്ച് പൊലീസ് മേധാവിക്കസേരയിൽ തിരിച്ചെത്തിയ സെൻകുമാർ അവിടെ നിന്ന് പടിയിറങ്ങിയതിന് പിന്നാലെ മൂന്നു കേസുകളിലാണ് പ്രതിയായത്. ഒരെണ്ണത്തിൽ അറസ്റ്റിലായി ജാമ്യം എടുക്കണ്ടിവന്നു. ഈ കേസിൽ പക്ഷെ ഒരുവർഷം തികയുംമുൻപെ തെളിവില്ലാതെ പൊലീസിന് തന്നെ നടപടി അവസാനിപ്പിക്കേണ്ടി വന്നു.