കോവിഡ് 19 വൈറസ് വ്യാപന സമയത്ത് കോണ്ടാക്ട് ട്രെയിസിങിനായി പുറത്തിറക്കിയ ട്രെയ്‌സ് ടുഗതർ ടോക്കൺ നഷ്ടപ്പെട്ട് പോയാൽ പകരം മാറ്റി വാങ്ങാൻ പണം നല്‌കേണ്ടി വരും. ഒന്നിൽ കൂടുതൽ തവണ നഷ്ടപ്പെടുത്തിയ ശേഷം പുതിയ ഉപകരണത്തിന് വാങ്ങാനായി എത്തിയാൽ 9 ഡോളർ ഈടാക്കാനാണ് തീരുമാനം.സ്മാർട്ട് നേഷൻ, ഡിജിറ്റൽ ഗവൺമെന്റ് ഓഫീസ് (എസ്എൻഡിജിഒ) ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.

പൊതു ജനങ്ങൾക്ക് ടോക്കണുകൾ ഏത് കമ്മ്യൂണിറ്റി സെന്ററിൽ നിന്നും വാങ്ങാവുന്നതാണെന്നും''സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളവർക്ക്, ഫീസ് ഒഴിവാക്കലിനായി ഞങ്ങളുടെ സ്റ്റാഫുകളെ സമീപിക്കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ആദ്യത്തെ തവണ ടോക്കണുകൾ നഷ്ടപ്പെട്ടാൽ പകരത്തിന് ഫീസ് ഈടാക്കില്ലെന്നും തുടർന്നുള്ള പകരക്കാർക്ക്മാറ്റത്തിന് നിരക്ക് ഈടാക്കാനുമാണ് തീരുമാനം.

ബാറ്ററി തീർന്നതോ തകരാറുള്ളതോ ആയ ടോക്കണുകൾ സൗജന്യമായി മാറ്റിതരും.രാജ്യത്തെമാളുകൾ, ജോലിസ്ഥലങ്ങൾ, ആരാധനാലയങ്ങൾ എന്നിവപോലുള്ള ഉയർന്ന അപകടസാധ്യതയുള്ള എല്ലാ വേദികളിലും ആളുകൾ ദീർഘനേരം അടുത്തിരിക്കാനിടയുള്ള സ്ഥലങ്ങളിലും ട്രേസ് ടുഗെദർ പോലുള്ള സുരക്ഷിത എൻട്രി ഉപയോഗിക്കുന്നത് മെയ് 17 മുതൽ നിർബന്ധമാക്കിയിരുന്നു. ടോക്കൺ അല്ലെങ്കിൽ ട്രേസ് ടുഗെദർ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ചെക്ക്-ഇന്നുകൾ ചെയ്യാം.