- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹർത്താലിൽ നിന്നും വ്യാപാരികളെ ഒഴിവാക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം
കൊല്ലം: ഇടത്-വലത് സംയുക്ത ട്രേഡ് യൂണിയനുകൾ കേരളത്തിൽ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ നിന്നും വ്യാപാര, വ്യവസായ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം കൊല്ലം ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ നാലു മാസമായി പൂർണമായും അടച്ചിട്ടിരുന്ന വാണിജ്യ മേഖല തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ട് ഒരു മാസക്കാലമേ ആയിട്ടുള്ളു. വ്യാപാരം തകർന്ന് കടക്കെണിയിലായി നിരവധി വ്യാപാരികൾ ഇതിനകം ആത്മഹത്യ ചെയ്തു.
കട ബാധ്യതയിൽപ്പെട്ട് നട്ടംതിരിയുന്ന വ്യാപാരികൾക്ക് മേൽ തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിമാത്രമാണ് ഇത്തരം ഹർത്താലുകളും ബന്ദും അടിച്ചേൽപ്പിക്കുന്നത്. ഇത് സമൂഹത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.
തകർന്നടിഞ്ഞ വ്യാപാര വ്യവസായ മേഖലയെ പുനഃരുജ്ജീവിപ്പിക്കുന്നതിൽ ധാർമിക പങ്കു വഹിക്കേണ്ട, ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങൾ തന്നെ ഈ മേഖലയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്ന ഹർത്താലുകൾ നടത്തുന്നു. അതിനാൽ വ്യാപാരി, വ്യവസായി സമൂഹത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. വേണുഗോപാൽ, ജനറൽ സെക്രട്ടറി, പി.അനിൽ, ട്രഷറർ തെക്കടം ഹരീഷ് എന്നിവർ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്