- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വാഷിങ് മെഷീനുകളിൽ തീപിടുത്തം; സാംസംഗ് ടോപ് ലോഡ് വാഷിങ് മെഷീൻ വിപണിയിൽ നിന്നു തിരിച്ചുവിളിക്കുന്നു
ന്യൂസൗത്ത് വേൽസ്: പ്രവർത്തിച്ചുകൊണ്ടിരിക്കേ തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ രാജ്യമെമ്പാടുമുള്ള ടോപ് ലോഡ് വാഷിങ് മെഷീനുകൾ തിരിച്ചുവിളിക്കുന്നു. സാംസംഗ് ടോപ് ലോഡ് വാഷിങ് മെഷീന്റെ ആറു മോഡലുകളാണ് വിപണിയിൽ നിന്നു കമ്പനി തിരിച്ചെടുക്കുന്നത്. രാജ്യമെമ്പാടും വിറ്റഴിച്ച ഒന്നര ലക്ഷത്തോ
ന്യൂസൗത്ത് വേൽസ്: പ്രവർത്തിച്ചുകൊണ്ടിരിക്കേ തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ രാജ്യമെമ്പാടുമുള്ള ടോപ് ലോഡ് വാഷിങ് മെഷീനുകൾ തിരിച്ചുവിളിക്കുന്നു. സാംസംഗ് ടോപ് ലോഡ് വാഷിങ് മെഷീന്റെ ആറു മോഡലുകളാണ് വിപണിയിൽ നിന്നു കമ്പനി തിരിച്ചെടുക്കുന്നത്. രാജ്യമെമ്പാടും വിറ്റഴിച്ച ഒന്നര ലക്ഷത്തോളം വാഷിങ് മെഷീൻ ഇത്തരത്തിൽ തിരിച്ചെടുക്കുന്നുണ്ട്.
2010-നും 2013-നും മധ്യേ ഓസ്‌ട്രേലിയയിൽ 144,000ത്തിലധികം സാംസംഗ് വാഷിങ് മെഷീനാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളതെന്നാണ് കണക്ക്. ഇതിൽ ഇതുവരെ 206 മെഷീനുകൾക്ക് തീപിടിക്കുകയും ചിലത് പൊട്ടിത്തെറിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇത്തരത്തിൽ വാഷിങ് മെഷീന് തീപിടിച്ചതിനെതിരേ ജനങ്ങൾ പരാതിയുമായി മുന്നോട്ടു വരണമെന്നും മറ്റുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകണമെന്നും ന്യൂ സൗത്ത് വേൽസ് ഫെയർ ട്രേഡിങ് മിനിസ്റ്റർ വിക്ടർ ഡൊമിനെല്ലോ വ്യക്തമാക്കി.
വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ആർക്കും ഇതുവരെ പരിക്കുപറ്റിയതായി റിപ്പോർട്ട് ഇല്ലെങ്കിലും തീപിടുത്തം മൂലമുണ്ടാകുന്ന പുക ശ്വസിച്ച് പലരും ചികിത്സ തേടിയിട്ടുണ്ട്. മെഷീനിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള മണമോ പുകയോ കാണുന്നപക്ഷം ഉടൻ തന്നെ പവർ ഓഫാക്കുകയാണ് വേണ്ടതെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. സാംസംഗ് ടോപ് ലോഡ് വാഷിങ് മെഷീൻ വാങ്ങുന്നവർ മോഡൽ നമ്പർ ശ്രദ്ധിച്ചു നോക്കണമെന്നും ആറു മോഡലുകൾ വിപണിയിൽ നിന്ന് തിരിച്ചെടുക്കുന്നതുകൊണ്ട് അവ ഒഴിവാക്കണമെന്നുമാണ് മിനിസ്റ്റർ ചൂണ്ടിക്കാട്ടുന്നത്.
ഈ മോഡലുകളിലുള്ള വാഷിങ് മെഷീൻ വീട്ടിലുള്ളവർ ശ്രദ്ധിച്ചു കൈകാര്യം ചെയ്യണമെന്നും സാംസംഗ് അധികൃതരെ ഇക്കാര്യം അറിയിക്കണമെന്നും പറയുന്നുണ്ട്. മെഷീനിലെ ഇലക്ട്രിക്കൽ ഭാഗങ്ങളിൽ വെള്ളം കയറുന്നതു മൂലം തീപിടുത്തം പോലെയുള്ള അപകടങ്ങൾ ഉണ്ടാകുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.
SW75V9WIP/XSA, SW65V9WIP/XSA, SW80SPWIP/XSA, WA85GWGIP/XSA, SW70SPWIP/XSA, WA85GWWIP/XSA എന്നിവയാണ് വിപണിയിൽ തിരിച്ചെടുക്കുന്ന മോഡലുകൾ.