- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഗതാഗത നിയമലംഘകർ ഉടൻ പിഴ അടയ്ക്കുക; നിങ്ങളുടെ അവസരം നാളെ അവസാനിക്കും
ദോഹ: ഖത്തറിൽ ഗതാഗത നിയമലംഘനം നടത്തിയവർക്ക് പകുതി പിഴ അടയ്ക്കാനുള്ള അവസരം നാളെ അവസാനിക്കും. പിഴ അടയ്ക്കേണ്ടവർക്ക് ഗതാഗത വകുപ്പിൽ നേരിട്ടോ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ മെട്രാഷ് 2 വിലൂടെയോ പിഴ അടയ്ക്കാം. ഈ വർഷം ജനുവരി 8 നാണ് ട്രാഫിക് നിയമലംഘകരിൽ നിന്നും ഈടാക്കുന്ന പിഴയിൽ 50 ശതമാനം ഇളവ് വരുത്തിക്കൊണ്ടുള്ള തീരുമാനമുണ്ടായത്. 2015 ഡിസംബർ 31 വരെയുള്ള വിവിധ ഗതാഗത നിയമലംഘന കേസുകളിൽ ശിക്ഷ ലഭിച്ചവർക്കായിരുന്നു ഈ ഇളവ് ലഭ്യമായിരുന്നത്. ഉയർന്ന പിഴകൾ ശിക്ഷയായി ലഭിച്ചവർക്ക് ഏറെ ആശ്വാസകരമായിരുന്നു ഈ ഇളവ്. സിഗ്നൽ മുറിച്ചു കടക്കുന്നതിലും ഇളവ് ലഭിച്ചിരുന്നു. എങ്കിലും ഗതാഗത നിയമലംഘനങ്ങളുടെ എണ്ണത്തിൽ വലിയ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. ജനുവരിയിൽ റിപ്പോർട്ട് ചെയ്ത 130,000 നിയലംഘനങ്ങളിൽ 87,000 വും റഡാർ വഴിയായിരുന്നു.
ദോഹ: ഖത്തറിൽ ഗതാഗത നിയമലംഘനം നടത്തിയവർക്ക് പകുതി പിഴ അടയ്ക്കാനുള്ള അവസരം നാളെ അവസാനിക്കും. പിഴ അടയ്ക്കേണ്ടവർക്ക് ഗതാഗത വകുപ്പിൽ നേരിട്ടോ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ മെട്രാഷ് 2 വിലൂടെയോ പിഴ അടയ്ക്കാം.
ഈ വർഷം ജനുവരി 8 നാണ് ട്രാഫിക് നിയമലംഘകരിൽ നിന്നും ഈടാക്കുന്ന പിഴയിൽ 50 ശതമാനം ഇളവ് വരുത്തിക്കൊണ്ടുള്ള തീരുമാനമുണ്ടായത്. 2015 ഡിസംബർ 31 വരെയുള്ള വിവിധ ഗതാഗത നിയമലംഘന കേസുകളിൽ ശിക്ഷ ലഭിച്ചവർക്കായിരുന്നു ഈ ഇളവ് ലഭ്യമായിരുന്നത്. ഉയർന്ന പിഴകൾ ശിക്ഷയായി ലഭിച്ചവർക്ക് ഏറെ ആശ്വാസകരമായിരുന്നു ഈ ഇളവ്.
സിഗ്നൽ മുറിച്ചു കടക്കുന്നതിലും ഇളവ് ലഭിച്ചിരുന്നു. എങ്കിലും ഗതാഗത നിയമലംഘനങ്ങളുടെ എണ്ണത്തിൽ വലിയ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. ജനുവരിയിൽ റിപ്പോർട്ട് ചെയ്ത 130,000 നിയലംഘനങ്ങളിൽ 87,000 വും റഡാർ വഴിയായിരുന്നു.
Next Story