- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ ട്രാഫിക് പദ്ധതികളും ബോധവൽക്കരണ പരിപാടികളും ഫലം കണ്ടു; റോഡപകടങ്ങളിൽ സംഭവിക്കുന്ന മരണ നിരക്കിൽ കുറവുണ്ടായതായി ഗതാഗത വിഭാഗം തലവൻ
അന്താരാഷ്ട്ര കണക്കുകൾ അനുസരിച്ച് ഖത്തറിൽ റോഡപകടങ്ങളിലൂടെയുണ്ടാവുന്ന മരണ നിരക്കിൽ കുറവുണ്ടായെന്ന് ഗതാഗത വിഭാഗം തലവൻ ബ്രിഗേഡിയർ മുഹമ്മദ് സാദ് അൽ-ഖർജി. ഗതാഗത വിഭാഗത്തിന്റെ ശക്തമായ നടപടികളിലൂടെയും ട്രാഫിക് ബോധവൽക്കരണ പരിപാടികളിലൂടെയുമാണ് മരണ നിരക്ക് കുറയ്ക്കാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ട്രാഫിസ് സേഫ്റ്റി വർക്ക്‌ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം രാജ്യത്ത് 100,00ത്തിന് 8.2 എന്ന അനുപാതത്തിലാണ് മരണ നിരക്ക്. എന്നാൽ 10-15 വരെ വരും. അതുകൊണ്ടുതന്നെ രാജ്യത്തെ ട്രാഫിക് നിയമങ്ങളും പരിഷ്‌കാരങ്ങളും ശരിയായ ദിശയിലാണ് പോകുന്നതെന്ന് ബ്രിഗേഡിയർ വ്യക്തമാക്കി. ഗതാഗത മന്ത്രാലയത്തിന്റെ വിദഗ്ധമായ ഇടപെടലലാണ് ഈ നേട്ടത്തിന് കാരണമായതെന്ന് അശ്ഖാലിന്റെ ഡയറക്ടറായ മുഹമ്മദ് അലി ദർവ്വിഷ് പറഞ്ഞു. സുസ്ഥിര വികസനവും ട്രാഫിക് സുരക്ഷിതവും ലക്ഷ്യമിട്ടുള്ള ഖത്തർ നാഷണൽ വിഷൻ 2030 എന്ന പദ്ധതിയും രൂപകൽപന ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റോഡപകടങ്ങൾ കുറയ്ക്കുവാൻ ലക്ഷ്യമിട്ട് 2013 ജനുവരിയ
അന്താരാഷ്ട്ര കണക്കുകൾ അനുസരിച്ച് ഖത്തറിൽ റോഡപകടങ്ങളിലൂടെയുണ്ടാവുന്ന മരണ നിരക്കിൽ കുറവുണ്ടായെന്ന് ഗതാഗത വിഭാഗം തലവൻ ബ്രിഗേഡിയർ മുഹമ്മദ് സാദ് അൽ-ഖർജി. ഗതാഗത വിഭാഗത്തിന്റെ ശക്തമായ നടപടികളിലൂടെയും ട്രാഫിക് ബോധവൽക്കരണ പരിപാടികളിലൂടെയുമാണ് മരണ നിരക്ക് കുറയ്ക്കാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ട്രാഫിസ് സേഫ്റ്റി വർക്ക്‌ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം രാജ്യത്ത് 100,00ത്തിന് 8.2 എന്ന അനുപാതത്തിലാണ് മരണ നിരക്ക്. എന്നാൽ 10-15 വരെ വരും. അതുകൊണ്ടുതന്നെ രാജ്യത്തെ ട്രാഫിക് നിയമങ്ങളും പരിഷ്‌കാരങ്ങളും ശരിയായ ദിശയിലാണ് പോകുന്നതെന്ന് ബ്രിഗേഡിയർ വ്യക്തമാക്കി.
ഗതാഗത മന്ത്രാലയത്തിന്റെ വിദഗ്ധമായ ഇടപെടലലാണ് ഈ നേട്ടത്തിന് കാരണമായതെന്ന് അശ്ഖാലിന്റെ ഡയറക്ടറായ മുഹമ്മദ് അലി ദർവ്വിഷ് പറഞ്ഞു. സുസ്ഥിര വികസനവും ട്രാഫിക് സുരക്ഷിതവും ലക്ഷ്യമിട്ടുള്ള ഖത്തർ നാഷണൽ വിഷൻ 2030 എന്ന പദ്ധതിയും രൂപകൽപന ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
റോഡപകടങ്ങൾ കുറയ്ക്കുവാൻ ലക്ഷ്യമിട്ട് 2013 ജനുവരിയിലാണ് നിലവിലുള്ള പദ്ധതി വരുന്നത്. ഇതിൽ ഏകദേശം 200ഓളം പ്രവർത്തന പദ്ധതികളും ബോധവൽക്കരണ പരിപാടികളുമാണ് ഉണ്ടായിരുന്നത്. ഇതിൽ നിരവധി പദ്ധതികൾ ഇതിനോടകം തന്നെ പൂർത്തിയാക്കി കഴിഞ്ഞു. ട്രാഫിക് സുരക്ഷിതത്വത്തെ കുറിച്ച് കുട്ടികൾക്കായും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.