- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഗതാഗത നിയമലംഘനത്തിന് ലഭിച്ച പിഴ ഇതുവരെ അടച്ചില്ലേ? ആനുകൂല്യം നാളെ അവസാനിക്കും
ദോഹ: ഗതാഗത നിയമലംഘനങ്ങൾക്ക് ലഭിച്ച പിഴ അടയ്ക്കാനുള്ള ആനുകൂല്യം ലഭിക്കുന്നത് നാളെ വരെ മാത്രം. 2015 ഡിസംബർ 31നു മുൻപ് പിഴ ലഭിച്ചവർക്കാണ് ഈ ആനുകൂല്യം നേടാൻ കഴിയുക. പിഴ ലഭിച്ചവർക്ക് പിഴയുടെ പകുതി തുക മാത്രം അടച്ചാൽ മതിയാകും എന്ന ആനുകൂല്യമാണ് ലഭ്യമാവുക. ഈദുൽ ഫിത്തർ പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാവിലെ എട്ട് മണി മുതൽ ഉച്ചവരെ ഓഫീസ് പ്രവർത്തിക്കും. കൂടാതെ ഓൺലൈനിലും പിഴ അടയ്ക്കാൻ സാധിക്കും. പിഴ അടയ്ക്കാനുള്ള കാലാവധി ആദ്യം ഏപ്രിൽ ഏഴുവരെയാണ് നൽകിയിരുന്നത്. പിന്നീടിത് മൂന്നു മാസത്തേക്കുകൂടി നീട്ടുകയായിരുന്നു. അതേസമയം, ഈ വർഷം ആരംഭിച്ച ശേഷം നടന്ന നിയമലംഘനങ്ങൾക്കുള്ള കാലാവധി ഒരു മാസമാണ്. പിഴ രജിസ്റ്റർ ചെയ്ത് ഒരു മാസത്തിനകം അടച്ചാലാണ് ആനുകൂല്യം ലഭിക്കുക. പുതിയ ഗതാഗത നിയമ പ്രകാരമാണ് ഈ വ്യവസ്ഥ. അതേസമയം, പുതിയ ഗതാഗത നിയമം അനുസരിച്ച് 37 നിയമലംഘനങ്ങൾക്ക് ഇളവു ലഭിക്കില്ല. എന്നാൽ, 2015 ഡിസംബർ 31നു മുമ്പുള്ള എല്ലാ നിയമ ലംഘനങ്ങൾക്കും ആനുകൂല്യം ലഭിക്കും.
ദോഹ: ഗതാഗത നിയമലംഘനങ്ങൾക്ക് ലഭിച്ച പിഴ അടയ്ക്കാനുള്ള ആനുകൂല്യം ലഭിക്കുന്നത് നാളെ വരെ മാത്രം. 2015 ഡിസംബർ 31നു മുൻപ് പിഴ ലഭിച്ചവർക്കാണ് ഈ ആനുകൂല്യം നേടാൻ കഴിയുക. പിഴ ലഭിച്ചവർക്ക് പിഴയുടെ പകുതി തുക മാത്രം അടച്ചാൽ മതിയാകും എന്ന ആനുകൂല്യമാണ് ലഭ്യമാവുക. ഈദുൽ ഫിത്തർ പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാവിലെ എട്ട് മണി മുതൽ ഉച്ചവരെ ഓഫീസ് പ്രവർത്തിക്കും. കൂടാതെ ഓൺലൈനിലും പിഴ അടയ്ക്കാൻ സാധിക്കും.
പിഴ അടയ്ക്കാനുള്ള കാലാവധി ആദ്യം ഏപ്രിൽ ഏഴുവരെയാണ് നൽകിയിരുന്നത്. പിന്നീടിത് മൂന്നു മാസത്തേക്കുകൂടി നീട്ടുകയായിരുന്നു. അതേസമയം, ഈ വർഷം ആരംഭിച്ച ശേഷം നടന്ന നിയമലംഘനങ്ങൾക്കുള്ള കാലാവധി ഒരു മാസമാണ്. പിഴ രജിസ്റ്റർ ചെയ്ത് ഒരു മാസത്തിനകം അടച്ചാലാണ് ആനുകൂല്യം ലഭിക്കുക. പുതിയ ഗതാഗത നിയമ പ്രകാരമാണ് ഈ വ്യവസ്ഥ.
അതേസമയം, പുതിയ ഗതാഗത നിയമം അനുസരിച്ച് 37 നിയമലംഘനങ്ങൾക്ക് ഇളവു ലഭിക്കില്ല. എന്നാൽ, 2015 ഡിസംബർ 31നു മുമ്പുള്ള എല്ലാ നിയമ ലംഘനങ്ങൾക്കും ആനുകൂല്യം ലഭിക്കും.