- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ട്രാഫിക് നിയമലംഘനങ്ങൾക്ക് യാതൊരു ഇളവും പ്രതീക്ഷിക്കേണ്ട; ശക്തമായ നടപടികളുമായി ഗതാഗത വകുപ്പ്; മൊബൈൽ ഫോണും സീറ്റ് ബെൽറ്റും വില്ലനാവാതെ സൂക്ഷിച്ചോളൂ
ദോഹ: ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് ഗതാഗത വകുപ്പ് വിവിധ വിഭാഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതുമാണ് പ്രധാന പ്രശ്‌നമായി ഉയർന്നു വരുന്നത്. ഈ പ്രശ്‌നം ദുരീകരിക്കാൻ ശക്തമായ പരിശോധന ക്യാപെയിനാണ് ആഭ്യന്തര മന്ത്രാലം ആരംഭിക്കുന്നത്. ക്യാപെയിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പെട്രോളിങ് സംഘങ്ങൾ ഇറങ്ങും. പരിശോധനയ്ക്കായി കൂടുതൽ സംഘങ്ങളെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാൽ ഉടൻ പിഴ ചുമത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ട്രാഫിക് ഡയറക്ടറേറ്റാണ് പരിശോധനാകാംപയിന് നേതൃത്വം വഹിക്കുന്നത്. റൗണ്ട് എബൗട്ടുകൾ, ട്രാഫിക് ഇന്റർസെക്ഷനുകൾ, സിഗ്നലുകൾ എന്നിവിടങ്ങളിലെല്ലാമാണ് പെട്രോളിങ് സംഘങ്ങൾ ഉണ്ടാകുക. ഞായറാഴ്ച ആരംഭിച്ച പരിശോധനകൾ വേനൽക്കാല സീസൺ അവസാനിക്കുന്നതുവരെ തുടരും. ഈ സീസണിൽ ഗതാഗത തിരക്ക് കുറവായതിനാൽ വാഹനങ്ങൾ വേഗതയിൽ പോകുന്നത
ദോഹ: ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് ഗതാഗത വകുപ്പ് വിവിധ വിഭാഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതുമാണ് പ്രധാന പ്രശ്‌നമായി ഉയർന്നു വരുന്നത്. ഈ പ്രശ്‌നം ദുരീകരിക്കാൻ ശക്തമായ പരിശോധന ക്യാപെയിനാണ് ആഭ്യന്തര മന്ത്രാലം ആരംഭിക്കുന്നത്. ക്യാപെയിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പെട്രോളിങ് സംഘങ്ങൾ ഇറങ്ങും. പരിശോധനയ്ക്കായി കൂടുതൽ സംഘങ്ങളെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാൽ ഉടൻ പിഴ ചുമത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ട്രാഫിക് ഡയറക്ടറേറ്റാണ് പരിശോധനാകാംപയിന് നേതൃത്വം വഹിക്കുന്നത്. റൗണ്ട് എബൗട്ടുകൾ, ട്രാഫിക് ഇന്റർസെക്ഷനുകൾ, സിഗ്നലുകൾ എന്നിവിടങ്ങളിലെല്ലാമാണ് പെട്രോളിങ് സംഘങ്ങൾ ഉണ്ടാകുക. ഞായറാഴ്ച ആരംഭിച്ച പരിശോധനകൾ വേനൽക്കാല സീസൺ അവസാനിക്കുന്നതുവരെ തുടരും. ഈ സീസണിൽ ഗതാഗത തിരക്ക് കുറവായതിനാൽ വാഹനങ്ങൾ വേഗതയിൽ പോകുന്നതും അലക്ഷ്യമായി ഡ്രൈവ് ചെയ്യുന്നതും കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധനയ്ക്കായി ഈ സീസൺ തെരഞ്ഞെടുത്തത്. രാജ്യത്തെ നിയമലംഘകരെ പിടികൂടാൻ ഇറങ്ങിയിരിക്കുന്ന പൊലീസ് പെട്രോളിങ് സംഘങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് മീഡിയ ആൻഡ് ട്രാഫിക് ബോധവൽകരണ വകുപ്പ് ഉന്നതദ്യോഗസ്ഥൻ അറിയിച്ചു. പിടികൂടുന്ന നിയമ ലംഘകർക്ക് 500 റിയാലാണ് പിഴ ചുമത്തുക.
പിടികൂടിയാൽ ഉടൻ തന്നെ നടപടികൾ സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്യും. അടിയന്തിര ആവശ്യങ്ങൾക്ക് പോലുമല്ല, പലപ്പോഴും ഫോൺ ഉപയോഗിക്കുന്നത്. നവ മാദ്ധ്യമങ്ങളായ ഫേസ്‌ബുക്ക്, വാട്‌സാപ്പ്, ട്വിറ്റർ, ടെലിഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയവും ഗെയിമുകൾ കളിക്കാനുമാണ് പലപ്പോഴും ഡ്രൈവിഗിംനിടയിൽ പലരും ഫോൺ ഉപയോഗിക്കുന്നത്. മറ്റുള്ളവരുടേയും വാഹനം ഉപയോഗിക്കുന്നവരുടേയും ജീവന് ഭീഷണിയാകുന്ന ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നാണ് അധികൃതർ നിർദ്ദേശിക്കുന്നത്.
പിഴ ഈടാക്കുകയോ, പണം ഉണ്ടാക്കുകയോ അല്ല, മറിച്ച് അലക്ഷ്യമായ ഡ്രൈവിങ് രീതികൾ വരുത്തിവയ്ക്കുന്ന അപകടങ്ങളുടെ സാധ്യതകളെ കുറിച്ച് ബോധവൽക്കരിക്കുകയാണ് ഈ പരിശോധനയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കുന്നു. അതേസമയം, ശ്രദ്ധയില്ലാതെ വാഹനം ഓടിച്ചതിനെ തുടർന്നു വാഹനയാത്രികൻ മരിച്ച സംഭവത്തിൽ അപകടത്തിന് കാരണക്കാരനായ ഡ്രൈവർക്ക് 10,000 റിയാൽ പിഴ ചുമത്തി. ഇതിനു പുറമെ ബന്ധപ്പെട്ട ഇൻഷൂറൻസ് കമ്പനിയുമായി ചേർന്ന് കൊല്ലപ്പെട്ട വ്യക്തിയുടെ നിയമപരമായ അവകാശികൾക്ക് രണ്ടുലക്ഷം ഖത്തർ റിയാൽ ദയാധനം നൽകാനും കോടതി ഉത്തരവിട്ടു. കൂടാതെ ഇയാളുടെ ഡ്രൈവിങ് ലൈസൻസ് മൂന്നുമാസത്തേക്ക് റദ്ദാക്കാനും കോടതി നിർദേശിച്ചു.
അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഡ്രൈവർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. വാഹനം ഓടിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളോ നിർദേശങ്ങളോ ഡ്രൈവർ പാലിച്ചിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.