- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമലംഘകരെ എന്തു വിലകൊടുത്തും അമർച്ച ചെയ്യാൻ തീരുമാനം; അമിത വേഗതയുൾപ്പടെയുള്ള നിയമലംഘനങ്ങൾക്ക് വൻ പിഴ ഈടാക്കും
അബുദാബിയിൽ അമിത വേഗതയുൾപ്പടെയുള്ള നിയമലംഘനങ്ങൾക്ക് വൻ പിഴ ഈടാക്കുവാൻ തീരുമാനം. ഇതിനായി ഗതാഗത നിയമം കൂടുതൽ ശക്തമാക്കുവാൻ അബുദാബി പൊലീസ് ശ്രമങ്ങൾ ആരംഭിച്ചു തുടങ്ങി. അമിത വേഗതയുൾപ്പടെയുള്ള നിയമലംഘനങ്ങൾക്ക് വൻ പിഴ ഈടാക്കാവുന്ന വിധത്തിലാണ് നിയമം ശക്തമാക്കുന്നത്. ഗതാഗത നിയമലംഘന കേസുകളിലെ പിഴകൾക്ക് ഏർപ്പെടുത്തിയ 50 ശതമാനം ഇളവ് പിൻവലിച്ചതിനു പിന്നാലെയാണ് കർശന നടപടികളുമായാണ് പൊലീസ് എത്തിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ രജിസ്റ്റർ ചെയ്യുന്ന വാഹന ഗതാഗത നിയമലംഘന കേസുകളിലെ ഫൈൻ ഇളവ് അനുവദിക്കില്ലെന്ന അറിയിപ്പു കൂടി ലഭിച്ചതോടെയാണ് നചപടികളുമായി പൊലീസ് എത്തിയത്. നിരത്തുകളിൽ ജീവൻ പൊലിയുന്ന നിരപരാധികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് അപകടങ്ങൾ കുറക്കുകയെന്ന ലക്ഷ്യത്തോടെ അധികൃതർ നിയമ ഭേദഗതികൾ നടത്തുന്നത്. ഇതിനുള്ള നടപടികൾ ഗതാഗത വകുപ്പുമായി ആലോചിച്ച് സ്വീകരിക്കുമെന്ന് അബൂദബി നീതിന്യായ വകുപ്പ് അറിയിച്ചു. നിയമം ലംഘിക്കുന്നവരെ എന്തു വിലകൊടുത്തും അമർച്ച ചെയ്യുവാനാണ് അബുദാബി പൊലീസിന്റെ നീക്കം. പൊലീസിന്റെ കണക്
അബുദാബിയിൽ അമിത വേഗതയുൾപ്പടെയുള്ള നിയമലംഘനങ്ങൾക്ക് വൻ പിഴ ഈടാക്കുവാൻ തീരുമാനം. ഇതിനായി ഗതാഗത നിയമം കൂടുതൽ ശക്തമാക്കുവാൻ അബുദാബി പൊലീസ് ശ്രമങ്ങൾ ആരംഭിച്ചു തുടങ്ങി. അമിത വേഗതയുൾപ്പടെയുള്ള നിയമലംഘനങ്ങൾക്ക് വൻ പിഴ ഈടാക്കാവുന്ന വിധത്തിലാണ് നിയമം ശക്തമാക്കുന്നത്. ഗതാഗത നിയമലംഘന കേസുകളിലെ പിഴകൾക്ക് ഏർപ്പെടുത്തിയ 50 ശതമാനം ഇളവ് പിൻവലിച്ചതിനു പിന്നാലെയാണ് കർശന നടപടികളുമായാണ് പൊലീസ് എത്തിയിരിക്കുന്നത്.
ഓഗസ്റ്റ് ഒന്നു മുതൽ രജിസ്റ്റർ ചെയ്യുന്ന വാഹന ഗതാഗത നിയമലംഘന കേസുകളിലെ ഫൈൻ ഇളവ് അനുവദിക്കില്ലെന്ന അറിയിപ്പു കൂടി ലഭിച്ചതോടെയാണ് നചപടികളുമായി പൊലീസ് എത്തിയത്. നിരത്തുകളിൽ ജീവൻ പൊലിയുന്ന നിരപരാധികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് അപകടങ്ങൾ കുറക്കുകയെന്ന ലക്ഷ്യത്തോടെ അധികൃതർ നിയമ ഭേദഗതികൾ നടത്തുന്നത്. ഇതിനുള്ള നടപടികൾ ഗതാഗത വകുപ്പുമായി ആലോചിച്ച് സ്വീകരിക്കുമെന്ന് അബൂദബി നീതിന്യായ വകുപ്പ് അറിയിച്ചു. നിയമം ലംഘിക്കുന്നവരെ എന്തു വിലകൊടുത്തും അമർച്ച ചെയ്യുവാനാണ് അബുദാബി പൊലീസിന്റെ നീക്കം.
പൊലീസിന്റെ കണക്കുകൾ പ്രകാരം ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ അബുദാബി എമിറേറ്റിലെ റോഡപകടങ്ങളിൽ 80 ഓളം പേർ മരിച്ചിട്ടുണ്ട്. 2015ൽ ഇതേ കാലയളവിൽ 54 മാത്രമായിരുന്നു മരണസംഖ്യ. ഈ വർഷം അബൂദബിയിൽ മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗതയിൽ വാഹനമോടിച്ച കുറ്റത്തിന് പിടിക്കപ്പെട്ടത് 1500ഓളം പേരാണെന്നതും നിയമം കർശനമാക്കാൻ അധികൃതരെ പ്രേരിപ്പിച്ചിട്ടുണ്ട്. വിദേശിയരായ ഡ്രൈവർമാരാണ് അമിത വേഗതയിൽ വാഹനമോടിച്ചതെന്ന് അബൂദാബി പബ്ലിക് പ്രോസിക്യൂട്ടർമാർ അറിയിച്ചു.