- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമം ലംഘിച്ച് റോഡ് ക്രോസ് ചെയ്യുന്നത് ഒഴിവാക്കിക്കോളൂ; സൈക്കിൾ യാത്രക്കാരുടെ ചീറിപ്പായലുകളും നിർത്തിക്കോളൂ; പിഴ ലഭിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മോട്ടോർ വാഹനങ്ങൾക്കുള്ള ഗതാഗത നിയമങ്ങൾ നാൾക്കുനാൾ ശക്തമാക്കുന്നതിനു പിന്നാലെ കാൽനട യാത്രക്കാരെയും സൈക്കിൾ യാത്രക്കാരെയും നിയന്ത്രിക്കുവാൻ ഒരുങ്ങുകയാണ് അബുദാബി ട്രാഫിക് പൊലീസ്. നിയമം ലംഘിച്ച് റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്കും വൺവേ റോഡിന്റെ സൈഡു ചേർന്ന് എതിർദിശയിൽ ചീറിപ്പായുന്ന സൈക്കിൾ യാത്രക്കാർക്കും മേലാണ് പൊലീസ് പിടിമുറുക്കുന്നത്. പുതിയ നിബന്ധനകളുടെ അടിസ്ഥാനത്തിൽ സീബ്രാ ക്രോസിംഗിലൂടെയും കാൽനട യാത്രക്കാർക്കായുള്ള മേൽപ്പാലങ്ങളിലൂടെയും അടിപ്പാതകളിലൂടേയും മാത്രമെ റോഡ് മുറിച്ചു കടക്കുവാൻ പാടുള്ളൂ. നിയമം ലംഘിക്കുന്നവർക്ക് 100 ദിർഹം പിഴയും ചുമത്തും. നിയമ ലംഘനങ്ങൾ കണ്ടെത്തുവാൻ സിവിൽ വേഷത്തിലെത്തുന്ന പൊലീസ് ഉദ്യോഗസ്ഥരും നിരത്തുകളിലുണ്ടാവും. വിദ്യാർത്ഥികൾക്കും ബാധമാവുന്ന നിയമമാണിത്. എമിറേറ്റ് ഐഡി വാങ്ങി അതിന്റെ അടിസ്ഥാനത്തിലായിരിക്കും പിഴ ചുമത്തുക. പിഴ അടക്കാൻ വൈകിയാലും പ്രശ്‌നമാകും. വൈകുന്ന ഓരോ ദിവസത്തിനും 10 ദിർഹം വച്ചാണ് അധികം നൽകേണ്ടി വരിക. കുറ്റം ആവർത്തിച്ചാൽ മൂന്നും നാലും ഇരട്ടി
മോട്ടോർ വാഹനങ്ങൾക്കുള്ള ഗതാഗത നിയമങ്ങൾ നാൾക്കുനാൾ ശക്തമാക്കുന്നതിനു പിന്നാലെ കാൽനട യാത്രക്കാരെയും സൈക്കിൾ യാത്രക്കാരെയും നിയന്ത്രിക്കുവാൻ ഒരുങ്ങുകയാണ് അബുദാബി ട്രാഫിക് പൊലീസ്. നിയമം ലംഘിച്ച് റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്കും വൺവേ റോഡിന്റെ സൈഡു ചേർന്ന് എതിർദിശയിൽ ചീറിപ്പായുന്ന സൈക്കിൾ യാത്രക്കാർക്കും മേലാണ് പൊലീസ് പിടിമുറുക്കുന്നത്.
പുതിയ നിബന്ധനകളുടെ അടിസ്ഥാനത്തിൽ സീബ്രാ ക്രോസിംഗിലൂടെയും കാൽനട യാത്രക്കാർക്കായുള്ള മേൽപ്പാലങ്ങളിലൂടെയും അടിപ്പാതകളിലൂടേയും മാത്രമെ റോഡ് മുറിച്ചു കടക്കുവാൻ പാടുള്ളൂ. നിയമം ലംഘിക്കുന്നവർക്ക് 100 ദിർഹം പിഴയും ചുമത്തും. നിയമ ലംഘനങ്ങൾ കണ്ടെത്തുവാൻ സിവിൽ വേഷത്തിലെത്തുന്ന പൊലീസ് ഉദ്യോഗസ്ഥരും നിരത്തുകളിലുണ്ടാവും. വിദ്യാർത്ഥികൾക്കും ബാധമാവുന്ന നിയമമാണിത്. എമിറേറ്റ് ഐഡി വാങ്ങി അതിന്റെ അടിസ്ഥാനത്തിലായിരിക്കും പിഴ ചുമത്തുക.
പിഴ അടക്കാൻ വൈകിയാലും പ്രശ്‌നമാകും. വൈകുന്ന ഓരോ ദിവസത്തിനും 10 ദിർഹം വച്ചാണ് അധികം നൽകേണ്ടി വരിക. കുറ്റം ആവർത്തിച്ചാൽ മൂന്നും നാലും ഇരട്ടി പിഴയാകും അടയ്‌ക്കേണ്ടത്. വൺവേ റോഡിന്റെ സൈഡു ചേർന്ന് എതിർദിശയിൽ ചീറിപ്പായുന്ന സൈക്കിൾ യാത്രക്കാർക്കെതിരെ നിയമലംഘനത്തിനായിരിക്കും കേസെടുക്കുക.