- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു നിശ്ചിത അകലം പാലിച്ചു മാത്രം വാഹനമോടിക്കുക; ലംഘിക്കുന്നവർക്ക് കനത്ത പിഴ നൽകുവാൻ ആലോചന
ദുബായ്: രോഡുകളിൽ മറ്റു വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കാതെ വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് കനത്ത പിഴ ലഭിക്കുവാനുള്ള സാധ്യത വർധിക്കുന്നു. അപകടങ്ങളുടെ തോത് വർധിച്ച സാഹചര്യത്തിലും നിയമലംഘനങ്ങൾ നിരവധി കാണുന്ന സാഹചര്യത്തിലുമാണ് ഇതിനെതിരെയുള്ള നിയമം നിർമ്മിക്കുന്നത് സംബന്ധിച്ച് അധികൃതർ ആലോചിക്കുന്നത്. ഇത്തരത്തിലുള്ള അപകടങ്ങൾ വഴിയുള്ള മരണം 45 ശതമാനം വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 112ഓളെ പേരാണ് ഈ വർഷം മരിച്ചത്. കഴിഞ്ഞ വർഷമിത് 77 ആയിരുന്നു. അതുകൊണ്ടുതന്നെ ദുബായ് നിരത്തുകളിൽ നിയമലംഘനങ്ങൾ നടത്തുന്നവരെ പിടികൂടാനുള്ള സംവിധാനവും വികസിപ്പിച്ചു കഴിഞ്ഞതായാണ് ദുബൈ ട്രാഫിക് പൊലീസ് വ്യക്തമാക്കുന്നത്. അമിത വേഗത, നിയന്ത്രണമില്ലാത്ത ഡ്രൈവിങ്, മതിയായ അകലം പാലിക്കാതിരിക്കൽ, റോഡുകളിൽ കേന്ദ്രീകരിക്കാതിരിക്കൽ, ശ്രദ്ധയില്ലായ്മ, ചുവപ്പ് മറികടക്കൽ, മറ്റു റോഡ് ഉപയോക്താക്കളെ പരിഗണിക്കാതിരിക്കൽ തുടങ്ങിയവയാണ് അപകട കാരണങ്ങളിൽ പ്രധാനമായുമുള്ളത്.
ദുബായ്: രോഡുകളിൽ മറ്റു വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കാതെ വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് കനത്ത പിഴ ലഭിക്കുവാനുള്ള സാധ്യത വർധിക്കുന്നു. അപകടങ്ങളുടെ തോത് വർധിച്ച സാഹചര്യത്തിലും നിയമലംഘനങ്ങൾ നിരവധി കാണുന്ന സാഹചര്യത്തിലുമാണ് ഇതിനെതിരെയുള്ള നിയമം നിർമ്മിക്കുന്നത് സംബന്ധിച്ച് അധികൃതർ ആലോചിക്കുന്നത്.
ഇത്തരത്തിലുള്ള അപകടങ്ങൾ വഴിയുള്ള മരണം 45 ശതമാനം വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 112ഓളെ പേരാണ് ഈ വർഷം മരിച്ചത്. കഴിഞ്ഞ വർഷമിത് 77 ആയിരുന്നു. അതുകൊണ്ടുതന്നെ ദുബായ് നിരത്തുകളിൽ നിയമലംഘനങ്ങൾ നടത്തുന്നവരെ പിടികൂടാനുള്ള സംവിധാനവും വികസിപ്പിച്ചു കഴിഞ്ഞതായാണ് ദുബൈ ട്രാഫിക് പൊലീസ് വ്യക്തമാക്കുന്നത്.
അമിത വേഗത, നിയന്ത്രണമില്ലാത്ത ഡ്രൈവിങ്, മതിയായ അകലം പാലിക്കാതിരിക്കൽ, റോഡുകളിൽ കേന്ദ്രീകരിക്കാതിരിക്കൽ, ശ്രദ്ധയില്ലായ്മ, ചുവപ്പ് മറികടക്കൽ, മറ്റു റോഡ് ഉപയോക്താക്കളെ പരിഗണിക്കാതിരിക്കൽ തുടങ്ങിയവയാണ് അപകട കാരണങ്ങളിൽ പ്രധാനമായുമുള്ളത്.