- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ട്രാഫിക് സിഗ്നലുകളിലെ യെല്ലോ ബോക്സുകളിൽ വാഹനം കയറ്റി നിർത്തുന്നവർക്കും പിഴ ഈടാക്കാൻ ഗതാഗത മന്ത്രാലയം; നിയമലംഘകരെ കണ്ടെത്താൻ റഡാർ, ക്യാമറ സംവിധാനം
മനാമ : റെഡ് സിഗ്‌നലിൽ കാത്തു കെട്ടിക്കിടക്കുന്ന വാഹനങ്ങൾ പച്ച തെളിയുന്നത് വരെയുള്ള സമയം യെല്ലോ ബോക്‌സ് ട്രാഫിക് സിഗ്‌നലുകളിൽ കയറ്റി നിർത്തിയാൽ ഇനി പിഴ ഉറപ്പ്. യെല്ലോ ബോക്‌സ് സുരക്ഷിത മേഖലയല്ലെന്നും ഈ പരിധിയിലേയ്ക്ക് വാഹനങ്ങൾ കയറ്റി നിർത്തിയിടുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി റഡാർ, ക്യാമറ സംവിധാനം നിലവിലുണ്ടെന്നും ഗതാഗത അധികൃതർ പറഞ്ഞു. എല്ലാ കോണുകളിൽ നിന്നും വാഹനങ്ങളുടെ ഫോട്ടോ എടുക്കാനുള്ള ആധുനിക ക്യാമറകളാണ് ഇത്തരം സിഗ്‌നലുകളിൽ ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വാഹനം തിരിച്ചറിഞ്ഞു വേണ്ടുന്ന പിഴ ചുമത്താൻ കർശ്ശന നിർദ്ദേശം നൽകിയതായി ഗതാഗത മന്ത്രാലയം അധികൃതർ അറിയിച്ചു. ബഹ്‌റിനിലെ പല റോഡുകളിലും വേഗപരിധി ഇപ്പോൾ കുറച്ചിട്ടുണ്ട്. മുൻപ് 80 കിലോമീറ്റർ വേഗത അനുവദിച്ചിട്ടുള്ള ചില റോഡുകളിൽ വേഗ പരിധി 50 കിലോമീറ്റർ ആയി ചുരുക്കിയിട്ടുണ്ട്. ഇത് അറിയാതെ പല വാഹനങ്ങളും വേഗ പരിധി ലംഘിച്ചു കൊണ്ട് കനത്ത പിഴ നൽകാൻ ഇടവരാറുണ്ട്.
മനാമ : റെഡ് സിഗ്‌നലിൽ കാത്തു കെട്ടിക്കിടക്കുന്ന വാഹനങ്ങൾ പച്ച തെളിയുന്നത് വരെയുള്ള സമയം യെല്ലോ ബോക്‌സ് ട്രാഫിക് സിഗ്‌നലുകളിൽ കയറ്റി നിർത്തിയാൽ ഇനി പിഴ ഉറപ്പ്. യെല്ലോ ബോക്‌സ് സുരക്ഷിത മേഖലയല്ലെന്നും ഈ പരിധിയിലേയ്ക്ക് വാഹനങ്ങൾ കയറ്റി നിർത്തിയിടുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി റഡാർ, ക്യാമറ സംവിധാനം നിലവിലുണ്ടെന്നും ഗതാഗത അധികൃതർ പറഞ്ഞു.
എല്ലാ കോണുകളിൽ നിന്നും വാഹനങ്ങളുടെ ഫോട്ടോ എടുക്കാനുള്ള ആധുനിക ക്യാമറകളാണ് ഇത്തരം സിഗ്‌നലുകളിൽ ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വാഹനം തിരിച്ചറിഞ്ഞു വേണ്ടുന്ന പിഴ ചുമത്താൻ കർശ്ശന നിർദ്ദേശം നൽകിയതായി ഗതാഗത മന്ത്രാലയം അധികൃതർ അറിയിച്ചു.
ബഹ്‌റിനിലെ പല റോഡുകളിലും വേഗപരിധി ഇപ്പോൾ കുറച്ചിട്ടുണ്ട്. മുൻപ് 80 കിലോമീറ്റർ വേഗത അനുവദിച്ചിട്ടുള്ള ചില റോഡുകളിൽ വേഗ പരിധി 50 കിലോമീറ്റർ ആയി ചുരുക്കിയിട്ടുണ്ട്. ഇത് അറിയാതെ പല വാഹനങ്ങളും വേഗ പരിധി ലംഘിച്ചു കൊണ്ട് കനത്ത പിഴ നൽകാൻ ഇടവരാറുണ്ട്.