- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു വർഷത്തിനിടെ അപകടമരണങ്ങളിൽ 33 ശതമാനം കുറവുണ്ടായതായി ഗതാഗത വകുപ്പ്; പരിക്കേൽക്കുന്നവരുടെ എണ്ണത്തിലും ഗതാഗത നിയമം തെറ്റിക്കുന്നവരുടെ എണ്ണത്തിലും വൻകുറവെന്ന് റിപ്പോർട്ട്
റിയാദ്: രാജ്യത്ത് രണ്ടു വർഷത്തിനിടെ വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ 33 ശതമാനം കുറവുണ്ടായതായി ഗതാഗത വിഭാഗം അറിയിച്ചു. അപകടങ്ങളിൽ പരിക്കേൽക്കുന്നവരുടെ എണ്ണത്തിലും മുൻ വർഷത്തെക്കാൾ 21 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. ഗതാഗത രംഗത്ത് വരുത്തിയ സമഗ്ര പരിഷ്‌കാരവും സുരക്ഷാ നടപടികളുമാണ് അപകടം കുറയാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി. 2016-ൽ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 9031 ആയിരുന്നത് 2018 ആയപ്പോഴേയ്ക്കും 6025 ആയി കുറയുകയായിരുന്നു. മാത്രമല്ല, പരിക്കേൽക്കുന്നവരുടെ എണ്ണം 38120-ൽ നിന്ന് 30217 ആയി കുറഞ്ഞു. ഗതാഗത നിയമം തെറ്റിക്കുന്നവരെ കർശനമായി നിയന്ത്രിച്ച് നിർത്തുന്നതിലും ഗതാഗത വിഭാഗം ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. സിറ്റികളിൽ ഗതാഗതനിയമം തെറ്റിക്കുന്നവരെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ പിടികൂടുന്നതിനുള്ള സംവിധാനമാണുള്ളത്. അതിന്റെ ഫലമായി 95 ശതമാനത്തോളം പേർ സീറ്റ് ബൽറ്റ് ധരിച്ചുകൊണ്ടാണ് വാഹനമോടിക്കുന്നതെന്നും ഗതാഗത വകുപ്പ് വെളിപ്പെടുത്തി. ഗതാഗത നിയമം തെറ്റിക്കുന്നവരുടെ എണ്ണവും 33 ശതമാനത്തിൽ
റിയാദ്: രാജ്യത്ത് രണ്ടു വർഷത്തിനിടെ വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ 33 ശതമാനം കുറവുണ്ടായതായി ഗതാഗത വിഭാഗം അറിയിച്ചു. അപകടങ്ങളിൽ പരിക്കേൽക്കുന്നവരുടെ എണ്ണത്തിലും മുൻ വർഷത്തെക്കാൾ 21 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. ഗതാഗത രംഗത്ത് വരുത്തിയ സമഗ്ര പരിഷ്‌കാരവും സുരക്ഷാ നടപടികളുമാണ് അപകടം കുറയാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
2016-ൽ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 9031 ആയിരുന്നത് 2018 ആയപ്പോഴേയ്ക്കും 6025 ആയി കുറയുകയായിരുന്നു. മാത്രമല്ല, പരിക്കേൽക്കുന്നവരുടെ എണ്ണം 38120-ൽ നിന്ന് 30217 ആയി കുറഞ്ഞു. ഗതാഗത നിയമം തെറ്റിക്കുന്നവരെ കർശനമായി നിയന്ത്രിച്ച് നിർത്തുന്നതിലും ഗതാഗത വിഭാഗം ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. സിറ്റികളിൽ ഗതാഗതനിയമം തെറ്റിക്കുന്നവരെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ പിടികൂടുന്നതിനുള്ള സംവിധാനമാണുള്ളത്. അതിന്റെ ഫലമായി 95 ശതമാനത്തോളം പേർ സീറ്റ് ബൽറ്റ് ധരിച്ചുകൊണ്ടാണ് വാഹനമോടിക്കുന്നതെന്നും ഗതാഗത വകുപ്പ് വെളിപ്പെടുത്തി.
ഗതാഗത നിയമം തെറ്റിക്കുന്നവരുടെ എണ്ണവും 33 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞിട്ടുണ്ട്.