ദോഹ: ഗതാഗത നിയമങ്ങളെക്കുറിച്ച് കൂടുതൽ ബോധവത്ക്കരണത്തിനായി രാജ്യത്ത് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ട്രാഫിക് ബോധവത്ക്കരണ പരിപാടികൾ ആരംഭിച്ചു. റോഡ് സുരക്ഷയും അപകടങ്ങൾ കുറയ്ക്കുന്നതും ലക്ഷ്യമിട്ടാണ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ബോധവത്ക്കരണ പരിപാടികൾ ആരംഭിച്ചത്.

അതേസമയം ബോധവത്ക്കരണ പരിപാടികൾ നടക്കുന്നതിനാൽ ചെറിയ തോതിലുള്ള ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയിടാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ഈദ് ആശംസയായിരിക്കും പകരം ലഭിക്കുക. ട്രാഫിക് നിയമങ്ങളെക്കുറിച്ചും നിയമലംഘനം നടത്തിയാൽ ലഭിക്കുന്ന ശിക്ഷകളെക്കുറിച്ചും വാഹനമോടിക്കുന്നവരെ ബോധവാന്മാരാക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വെൡപ്പെടുത്തി. ഭാവിയിൽ ട്രാഫിക് ലംഘനം നടത്താതിരിക്കാനും ജനങ്ങളെ ബോധവത്ക്കരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

പിഴയിൽ നിന്ന് പണം പിരിക്കുന്നത് സർക്കാരിന് ഇഷ്ടപ്പെടുന്നില്ലെന്നും പകരം റോഡിലൂടെ വാഹനമോടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയെന്നതാണ് പരമപ്രധാനമായ ലക്ഷ്യമെന്നും ഡിപ്പാർട്ട്‌മെന്റ് ചൂണ്ടിക്കാണിക്കുന്നു.