- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
സ്‌കൂൾ തുറക്കുന്നു; കുട്ടികൾക്ക് ട്രാഫിക് ബോധവത്ക്കരണവുമായി മന്ത്രാലയം; ഗതാഗതക്കുരുക്കും അപകടങ്ങളും കുറയ്ക്കുകയെന്നത് ലക്ഷ്യം
ദോഹ: അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് കുട്ടികൾക്ക് ട്രാഫിക് ബോധവത്ക്കരണവുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ഗതാഗത നിയമം പാലിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് വിദ്യാർത്ഥികളെ ബോധവത്ക്കരിക്കുകയെന്നത് ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയം ബോധവത്ക്കരണം നടത്തുന്നത്. പ്രത്യേകിച്ച് സ്‌കൂൾ ബസുമായി ബന്ധപ്പെട്ട അപകടങ്ങളും മറ്റും കുറയ്ക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. ബോധവത്ക്കരണ യജ്ഞത്തോടനുബന്ധിച്ച് ഗൾഫ് മാൾ, ഡാരൾ സലാം മാൾ എന്നിവിടങ്ങളിൽ എക്‌സിബിഷനുകളും മറ്റും ആരംഭിച്ചു കഴിഞ്ഞു. മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ ആൻഡ് ഹയർ എഡ്യൂക്കേഷനും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. അടുത്ത പത്തു ദിവസത്തേക്കാണ് ബോധവത്ക്കരണ പരിപാടികൾ അരങ്ങേറുക. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എടുത്തു പറയുന്നതിനൊപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണ ശീലം കുട്ടികളിൽ വളർത്താനം കാമ്പയിൻ ലക്ഷ്യമിടുന്നു. സ്‌കൂൾ ബസുകളോടനുബന്ധിച്ച് ഒട്ടേറെ അപകടങ്ങൾ അരങ്ങേറുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ടും ബോധവത്ക്കരണ പരിപാടികൾ സംഘട
ദോഹ: അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് കുട്ടികൾക്ക് ട്രാഫിക് ബോധവത്ക്കരണവുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ഗതാഗത നിയമം പാലിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് വിദ്യാർത്ഥികളെ ബോധവത്ക്കരിക്കുകയെന്നത് ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയം ബോധവത്ക്കരണം നടത്തുന്നത്. പ്രത്യേകിച്ച് സ്‌കൂൾ ബസുമായി ബന്ധപ്പെട്ട അപകടങ്ങളും മറ്റും കുറയ്ക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.
ബോധവത്ക്കരണ യജ്ഞത്തോടനുബന്ധിച്ച് ഗൾഫ് മാൾ, ഡാരൾ സലാം മാൾ എന്നിവിടങ്ങളിൽ എക്‌സിബിഷനുകളും മറ്റും ആരംഭിച്ചു കഴിഞ്ഞു. മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ ആൻഡ് ഹയർ എഡ്യൂക്കേഷനും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. അടുത്ത പത്തു ദിവസത്തേക്കാണ് ബോധവത്ക്കരണ പരിപാടികൾ അരങ്ങേറുക. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എടുത്തു പറയുന്നതിനൊപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണ ശീലം കുട്ടികളിൽ വളർത്താനം കാമ്പയിൻ ലക്ഷ്യമിടുന്നു.
സ്‌കൂൾ ബസുകളോടനുബന്ധിച്ച് ഒട്ടേറെ അപകടങ്ങൾ അരങ്ങേറുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ടും ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സ്‌കൂൾ ബസിൽ ഇറങ്ങേണ്ടതെങ്ങനെയെന്നും റോഡിന്റെ ഏതുഭാഗത്താണ് ബസ് കാത്തുനിൽക്കേണ്ടതെന്നും വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകുന്നുണ്ട്. വിദ്യാർത്ഥികൾക്കൊപ്പം തന്നെ മാതാപിതാക്കൾക്കും ഇതുസംബന്ധിച്ച ബോധവത്ക്കരണം നൽകുന്നുണ്ട്. കുട്ടികളുടെ ബസ് ഡ്രൈവർ നടത്തുന്ന ഗതാഗത നിയമലംഘനത്തോട് മാതാപിതാക്കൾ പ്രതികരിക്കേണ്ട വിധമാണ് പ്രത്യേകിച്ച് വ്യക്തമാക്കുന്നത്.