- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ റോഡപകടങ്ങൾക്കു പ്രധാന കാരണം പ്രവാസി ഡ്രൈവർമാരാണെന്ന്: പ്രതിവർഷം 60 ശതമാനത്തിലധികം വിദേശ ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്
ജിദ്ദ: രാജ്യത്തെ റോഡപകടങ്ങൾക്കു പ്രധാന കാരണം പ്രവാസി ഡ്രൈവർമാരാണെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ കണ്ടെത്തൽ. സൗദിയിൽ നടക്കുന്ന പകുതിയോളം അപകടങ്ങൾ പ്രവാസി ഡ്രൈവർമാരുടെ അശ്രദ്ധമൂലമാണെന്നും പ്രതിവർഷം 60 ശതമാനത്തിലധികം പ്രവാസി ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതായും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തി. പ്രവാസി ഡ്രൈവർമാർ ഏറെ അപകടങ്ങൾ വരുത്തിവയ്ക്കുന്നതു മൂലം സൗദി യുവാക്കളെ ലക്ഷ്യം വച്ചുകൊണ്ട് രാജ്യത്ത് ട്രാഫിക് ബോധവത്ക്കരണ കാമ്പയിനുകൾ നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ. കഴിവതും വിദേശ ഡ്രൈവർമാരെ ഒഴിവാക്കണമെന്നും രാജ്യത്ത് അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ സ്വദേശികൾ ശ്രമിക്കണമെന്നുമാണ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നൽകിയിരിക്കുന്ന നിർദ്ദേശം. അറബിയിലും ഇംഗ്ലീഷിലും എഴുതി വച്ചിരിക്കുന്ന റോഡ് സൈനുകൾ വായിക്കുവാൻ മിക്ക പ്രവാസി ഡ്രൈവർമാർക്കും സാധിക്കാത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാത്ത രാജ്യങ്ങളിൽ നിന്നുള്ള വിദേശ ഡ്രൈവർമാർ ഇവിടേയും ട
ജിദ്ദ: രാജ്യത്തെ റോഡപകടങ്ങൾക്കു പ്രധാന കാരണം പ്രവാസി ഡ്രൈവർമാരാണെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ കണ്ടെത്തൽ. സൗദിയിൽ നടക്കുന്ന പകുതിയോളം അപകടങ്ങൾ പ്രവാസി ഡ്രൈവർമാരുടെ അശ്രദ്ധമൂലമാണെന്നും പ്രതിവർഷം 60 ശതമാനത്തിലധികം പ്രവാസി ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതായും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തി.
പ്രവാസി ഡ്രൈവർമാർ ഏറെ അപകടങ്ങൾ വരുത്തിവയ്ക്കുന്നതു മൂലം സൗദി യുവാക്കളെ ലക്ഷ്യം വച്ചുകൊണ്ട് രാജ്യത്ത് ട്രാഫിക് ബോധവത്ക്കരണ കാമ്പയിനുകൾ നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ. കഴിവതും വിദേശ ഡ്രൈവർമാരെ ഒഴിവാക്കണമെന്നും രാജ്യത്ത് അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ സ്വദേശികൾ ശ്രമിക്കണമെന്നുമാണ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നൽകിയിരിക്കുന്ന നിർദ്ദേശം.
അറബിയിലും ഇംഗ്ലീഷിലും എഴുതി വച്ചിരിക്കുന്ന റോഡ് സൈനുകൾ വായിക്കുവാൻ മിക്ക പ്രവാസി ഡ്രൈവർമാർക്കും സാധിക്കാത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാത്ത രാജ്യങ്ങളിൽ നിന്നുള്ള വിദേശ ഡ്രൈവർമാർ ഇവിടേയും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ തയാറാകാത്തതും മറ്റൊരു കാരണമായി എടുത്തുപറയുന്നു. രാജ്യത്ത് പ്രവാസി ഡ്രൈവർമാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അവർക്കായും ബോധവത്ക്കരണ കാമ്പയിനുകൾ സംഘടിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.