ബെർലിൻ: 2015-ൽ അപകട മരണ നിരക്കിൽ  വർധനയെന്ന് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് റിപ്പോർട്ട്. ഈ വർഷം ആദ്യപകുതിയിൽ ജർമൻ റോഡുകളിൽ 1593 പേരുടെ ജീവനാണ് പൊലിഞ്ഞത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലേതിനെക്കാൾ 22 എണ്ണം കൂടുതലാണിത്.

2013-ലെതിനേക്കാൾ അപകടമരണ നിരക്കാണ് 2014-ൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം റോഡപകട മരണ നിരക്ക് 3368 ആയിരുന്നു. 2013-നെക്കാൾ 29 എണ്ണമാണ് കഴിഞ്ഞ വർഷം വർധിച്ചത്. റോഡ് അപകടങ്ങളും അപകടമരണ നിരക്കും ഇതേ രീതിയിൽ തുടർന്നാണ് സർക്കാരിന്റെ ലക്ഷ്യം ഫലപ്രാപ്തിയിലെത്തില്ലെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. 2011-നും 20202-നും  മധ്യേയുള്ള കാലഘട്ടത്തിൽ അപകടമരണ നിരക്ക് 40 ശതമാനം കുറച്ചു കൊണ്ടുവരികയെന്നതായിരുന്നു ലക്ഷ്യം.

വാഹനവുമായി റോഡിലിറങ്ങുന്നവരുടെ എണ്ണം വർധിച്ചുവരുന്നതിനെ അപേക്ഷിച്ച് അപകടമരണ നിരക്കിൽ കുറവാണ് മുൻ വർഷങ്ങളിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇതിനു വിപരീതമായാണ് ഈ വർഷം സംഭവിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. 1950-കളിൽ അപകട  മരണ നിരക്ക് ഏറെ വർധിച്ചിരുന്നുവെങ്കിലും പിന്നീട് 2013-ൽ താഴ്ന്ന മരണ നിരക്കാണ് ഉണ്ടായിരുന്നത്.