- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ട്രാഫിക് പിഴയിലെ ആശ്വാസ ഇളവ് മൂന്നു മാസം കൂടി ലഭ്യമാവും; അടക്കാത്തവർക്ക് വീണ്ടും അവസരം
ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് ലഭ്യമാകുന്ന കാലാവധി മൂന്നു മാസം കൂടി നീട്ടി. നിലവിലെ കാലാവധി ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് തീയതി പുതുക്കിക്കൊണ്ടു ഗതാഗത വകുപ്പ് അറിയിപ്പ് പുറത്തിറക്കിയത്. പുതിയ കാലാവധി പ്രകാരം ജൂലൈ ഏഴ് വരെയാണ് പിഴയടക്കാനുള്ള അവസരം ലഭ്യമാവുക. കാലാവധി നീട്ടിയതോടെ ഇനിയും പിഴ സംഖ്യ അടക്കാത്തവർക്കുള്ള അവസാന അവസരമാകുകയാണ് പുതുക്കിയ കാലാവധി. അതേസമയം, ഈ വർഷം സംഭവിച്ച ഗതാഗത നിയമ ലംഘനകൾക്ക് ഈ പിഴവ് ബാധകമാവുകയില്ല. വൻ പിഴ അടക്കാൻ ചുമത്തപ്പെട്ടവർക്ക് വലിയ ആശ്വാസമായിരുന്നു ഈ പദ്ധതി. പിഴ അടയ്ക്കേണ്ടവർക്ക് ഗതാഗത വകുപ്പിൽ നേരിട്ടോ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ മെട്രാഷ് 2 വിലൂടെയോ പിഴ അടയ്ക്കാം. ഈ വർഷം ജനുവരി 8 നാണ് ട്രാഫിക് നിയമലംഘകരിൽ നിന്നും ഈടാക്കുന്ന പിഴയിൽ 50 ശതമാനം ഇളവ് വരുത്തിക്കൊണ്ടുള്ള തീരുമാനമുണ്ടായത്. 2015 ഡിസംബർ 31 വരെയുള്ള വിവിധ ഗതാഗത നിയമലംഘന കേസുകളിൽ ശിക്ഷ ലഭിച്ചവർക്കായിരുന്നു ഈ ഇളവ് ലഭ്യമായിരുന്നത്. സിഗ്നൽ മുറിച്ചു കടക്കുന്നതിലും ഇളവ് ലഭിച്ചിരുന്നു
ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് ലഭ്യമാകുന്ന കാലാവധി മൂന്നു മാസം കൂടി നീട്ടി. നിലവിലെ കാലാവധി ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് തീയതി പുതുക്കിക്കൊണ്ടു ഗതാഗത വകുപ്പ് അറിയിപ്പ് പുറത്തിറക്കിയത്. പുതിയ കാലാവധി പ്രകാരം ജൂലൈ ഏഴ് വരെയാണ് പിഴയടക്കാനുള്ള അവസരം ലഭ്യമാവുക.
കാലാവധി നീട്ടിയതോടെ ഇനിയും പിഴ സംഖ്യ അടക്കാത്തവർക്കുള്ള അവസാന അവസരമാകുകയാണ് പുതുക്കിയ കാലാവധി. അതേസമയം, ഈ വർഷം സംഭവിച്ച ഗതാഗത നിയമ ലംഘനകൾക്ക് ഈ പിഴവ് ബാധകമാവുകയില്ല. വൻ പിഴ അടക്കാൻ ചുമത്തപ്പെട്ടവർക്ക് വലിയ ആശ്വാസമായിരുന്നു ഈ പദ്ധതി. പിഴ അടയ്ക്കേണ്ടവർക്ക് ഗതാഗത വകുപ്പിൽ നേരിട്ടോ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ മെട്രാഷ് 2 വിലൂടെയോ പിഴ അടയ്ക്കാം.
ഈ വർഷം ജനുവരി 8 നാണ് ട്രാഫിക് നിയമലംഘകരിൽ നിന്നും ഈടാക്കുന്ന പിഴയിൽ 50 ശതമാനം ഇളവ് വരുത്തിക്കൊണ്ടുള്ള തീരുമാനമുണ്ടായത്. 2015 ഡിസംബർ 31 വരെയുള്ള വിവിധ ഗതാഗത നിയമലംഘന കേസുകളിൽ ശിക്ഷ ലഭിച്ചവർക്കായിരുന്നു ഈ ഇളവ് ലഭ്യമായിരുന്നത്.
സിഗ്നൽ മുറിച്ചു കടക്കുന്നതിലും ഇളവ് ലഭിച്ചിരുന്നു. എങ്കിലും ഗതാഗത നിയമലംഘനങ്ങളുടെ എണ്ണത്തിൽ വലിയ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. ജനുവരിയിൽ റിപ്പോർട്ട് ചെയ്ത 130,000 നിയലംഘനങ്ങളിൽ 87,000 വും റഡാർ വഴിയായിരുന്നു.