ദുബായ്: രാജ്യത്ത് ഒന്നിലധികം വാഹനങ്ങൾ ഉള്ളവർക്ക് പുതിയ പിഴനിയമം നടപ്പിലാക്കി. മറ്റു വാഹനങ്ങളുടെ പിഴ അടയ്ക്കാതെതന്നെ ഒരു വണ്ടിയുടെ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കുന്ന തരത്തിലാണ് നിയമമാറ്റം നടത്തിയിരിക്കുന്നത്.കഴിഞ്ഞമാസംവരെ ഉടമയുടെ പേരിലുള്ള എല്ലാ വണ്ടികൾക്കുംകൂടി വന്നിട്ടുള്ള മൊത്തം പിഴ അടച്ചാൽ മാത്രമേ ഒരു വണ്ടിയുടെതാണെങ്കിലും രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഈ നിയമമാണ് ദുബായ് റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റി ( ആർ.ടി.എ.) മാറ്റിയിരിക്കുന്നത്.

പിഴ തുക ഉയരുന്നതിനാൽ വണ്ടികളുടെ രജിസ്ട്രേഷൻ പുതുക്കുന്നത് പലരും വൈകിക്കാൻ തുടങ്ങി. ഈ സാഹചര്യത്തിലാണ് രജിസ്േട്രഷൻ പുതുക്കുന്ന വണ്ടിയുടെ മാത്രം പിഴ തീർത്താൽ മതിയെന്ന തീരുമാനം ഉണ്ടായിരിക്കുന്നത്.

ആർ.ടി.എ. യുടെ വെബ്സൈറ്റ്, കിയോസ്‌കുകൾ, സ്മാർട്ട് ആപ്പുകൾ തുടങ്ങിയ നൂതനമായ സൗകര്യങ്ങൾ റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ സേവനങ്ങൾ ലഭ്യമാക്കാൻ ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു.